പരാജയത്തിന് ശേഷം ഉയർത്തെഴുന്നേറ്റവനെ തളർത്താനാവില്ല! ബിഎസ്എൻഎൽ 186, 187 രൂപ പ്ലാനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏക സർക്കാർ ഉടമസ്ഥതയിൽ ഉള്ള ടെലിക്കോം കമ്പനി ആയ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) വ്യത്യസ്തങ്ങളായ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കുന്നത് പതിവ് ഉണ്ട്. മറ്റ് സ്വകാര്യ കമ്പനികളെ പോലെ ബിഎസ്എൻഎല്ലും ഇടയ്ക്കിടയ്ക്ക് പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചില പ്ലാനുകൾ പരിഷ്കരിക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്യും. എന്നാൽ മറ്റ് ടെലിക്കോം കമ്പനികൾ എല്ലാം വില വർദ്ധനവ് കൊണ്ടുവന്നപ്പോൾ ബിഎസ്എൻഎൽ വില കൂട്ടുകയോ താങ്ങാൻ ആവാത്ത തരത്തിലുള്ള പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയോ ചെയ്തില്ല. ഈ നീക്കം നിരവധി ഉപയോക്താക്കളെ ബിഎസ്എൻഎല്ലിലേക്ക് ഒഴുകി എത്താൻ സഹായിച്ചു.
എന്നാൽ മറ്റ് ടെലിക്കോം കമ്പനികൾ എല്ലാം വില വർദ്ധനവ് കൊണ്ടുവന്നപ്പോൾ ബിഎസ്എൻഎൽ അതിൻ്റെ ചില പ്ലാനുകൾ പുതുക്കിയതിനോടൊപ്പം 186 രൂപ, 187 രൂപ പ്രീപെയ്ഡ് പ്ലാനുകളും പുതുക്കി. എന്നാൽ അത് ഉപയോക്താക്കൾക്ക് നഷ്ടമുണ്ടാക്കുന്ന പ്ലാൻ അല്ലെന്ന് മാത്രമല്ല കൂടുതൽ ഗുണകരമാകുന്ന രീതിയിൽ പുതുക്കുകയാണ് ബിഎസ്എൻഎൽ ചെയ്തത്.

നേരത്തെ പ്രതിദിനം 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്തിരുന്ന പ്ലാൻ ഇപ്പോൾ 2 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. രണ്ട് പ്ലാനുകളും സമാനമായ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 28 ദിവസത്തേക്ക് വാലിഡിറ്റി ആണ് ലഭിക്കുക. അൺലിമിറ്റഡ് കോളിംഗ്, സൗജന്യ എസ്എംഎസുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഈ 186 രൂപ, 187 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ സൂചിപ്പിച്ചത് പോലെ ബിഎസ്എൻഎല്ലിൻ്റെ 186 രൂപ, 187 രൂപ പ്ലാനുകളിൽ മുമ്പ് 1 ജിബി പ്രതിദിന ഡാറ്റ നൽകിയിരുന്നു. എന്നാൽ ഡാറ്റ ആനുകൂല്യങ്ങൾ ഇപ്പോൾ പ്രതിദിനം 2 ജിബി ആയി ഇരട്ടിയാക്കി. കൂടാതെ, പ്ലാനുകൾ കമ്പനിയുടെ ബമ്പർ ഓഫറിന് യോഗ്യമാണ്. ഇത് ഉപയോക്താക്കൾക്ക് അവരുടെ അടിസ്ഥാന പ്ലാനിന് ഒപ്പം മൊത്തം 2.2 ജിബി പ്രതിദിന ഡാറ്റ നൽകുന്നു.
ബിഎസ്എൻഎല്ലിൻ്റെ 186 രൂപ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഇത് മുഴുവൻ വാലിഡിറ്റി കാലയളവിലും മൊത്തം 56 ജിബി ഡാറ്റ വരെ ലഭ്യമാകും. മുംബൈ, ഡൽഹി സർക്കിളുകൾ എന്നിവയുൾപ്പെടെ എല്ലാ സർക്കിളുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
ബിഎസ്എൻഎല്ലിൻ്റെ 187 രൂപ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ അതവ മൊത്തത്തിൽ 56 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാനിലെ വരിക്കാർക്ക് എല്ലാ സർക്കിളുകളിലും ഉടനീളമുള്ള ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, കൂടാതെ അൺലിമിറ്റഡ് ഫ്രീ പേഴ്സണൽ റിംഗ് ബാക്ക് ടോൺ (PRBT- Personal Ring Back Tones) സേവനവും ലഭിക്കും.
ശ്രദ്ധേയമായി, പ്ലാനുകളിൽ മുമ്പ് മുംബൈയിലേക്കും ഡൽഹിയിലേക്കും കോളിംഗ് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല, എന്നാൽ ഇപ്പോൾ രണ്ട് സർക്കിളുകളും ഉൾപ്പെടുത്തുന്നതിനായി പരിഷ്‌ക്കരിച്ചിരിക്കുന്നു. കൂടാതെ, ഡാറ്റ ആനുകൂല്യങ്ങൾ ഇരട്ടിയാക്കി. ബിഎസ്എൻഎല്ലിൻ്റെ 186 രൂപ, 187 രൂപ പ്ലാനുകൾ ബമ്പർ ഓഫറിന് എപ്പോഴും യോഗ്യമായിരിക്കണം എന്നില്ല എന്നത് ശ്രദ്ധിക്കുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








