Home
News

'സന്തോഷം' സൗജന്യം; മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഡാറ്റ സൗജന്യം നൽകുന്നു

പ്രതാപകാലത്തേക്കുള്ള തിരിച്ചുവരവിന് ശക്തമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL). എതിരാളികളെ ഭയപ്പെടുത്തും വിധത്തിൽ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്ന ബിഎസ്എൻഎൽ വരിക്കാരുടെ സന്തോഷത്തിനായി ചില പ്ലാനുകളിൽ സൗജന്യ ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ സൗജന്യ ഡാറ്റ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് കാണാൻ സാധിക്കും. നിലവിൽ മൂന്ന് ബിഎസ്എൻഎൽ പ്ലാനുകളിൽ സൗജന്യ ഡാറ്റ ലഭ്യമാണ്.

299 രൂപ, 499 രൂപ, 599 രൂപ എന്നീ നിരക്കുകളിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ 3ജിബി എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കോളിങ്, പ്രതിദിന ഡാറ്റ, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേയാണ് ഈ പ്ലാനുകളിൽ 3ജിബി എക്സ്ട്രാ ഡാറ്റ ലഭിക്കുന്നത്.

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: സൗജന്യ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ഇതാണ്. പ്രതിദിനം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോഴാണ് ഇതിൽ 3ജിബി എക്സ്ട്രാ ഡാറ്റ കിട്ടുക.

എല്ലാ ആനുകൂല്യങ്ങളും ഏറ്റവും മികച്ച അ‌ളവിൽ 30 ദിവസത്തേക്ക് ലഭ്യമാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 299 രൂപയുടേത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപയിൽ താഴെയാണ്. ഡാറ്റ ആവശ്യം കൂടുതൽ ഉള്ള ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതിമാസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷൻ 299 രൂപയുടെ ഈ പ്ലാനാണ്.

'സന്തോഷം' സൗജന്യം; 3 പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഡാറ്റ സൗജന്യം

499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 3ജിബി എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഇതാണ്. അ‌ൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാനിൽ 75 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ഇതിന് പുറമേ ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി എക്സ്ട്രാ ഡാറ്റയും ലഭിക്കും. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 65 ​പൈസയാണ്.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 3ജിബി സൗജന്യ ഡാറ്റ ലഭിക്കുന്ന മൂന്നാമത്തെ ബിഎസ്എൻഎൽ പ്ലാൻ ഇതാണ്. പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി എക്സ്ട്രാ ഡാറ്റ സൗജന്യമായി ലഭിക്കും. ഇത് കൂടാതെ സിങ് മ്യൂസിക്, പിആർബിടി, അ‌സ്ട്രോ സെൽ തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 ​പൈസയാണ്.

'സന്തോഷം' സൗജന്യം; 3 പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഡാറ്റ സൗജന്യം

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി 249 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 299 രൂപയുടെ പ്ലാൻ 293 രൂപ 02 ​പൈസയ്ക്കും 499 രൂപയുടെ പ്ലാൻ 489 രൂപ 02 ​പൈസയ്ക്കും 599 രൂപയുടെ പ്ലാൻ 587 രൂപ 02 ​പൈസയ്ക്കും ലഭ്യമാകും എന്ന നേട്ടവുമുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL is offering 3GB extra data in 3 prepaid plans. These plans are available at Rs 299, Rs 499 and Rs 599. These plans come with 3GB extra data in addition to the core benefits of calling, daily data and SMS. This free data is available when you recharge using the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X