Home
News

ഒടുവിൽ ജയിച്ചത് ആമയാണ് കേട്ടോ! മുന്നിലെത്താൻ ഓടുന്ന ബിഎസ്എൻഎല്ലിന്റെ മൂന്നു പ്ലാനുകൾ

5ജിയിലൂടെ വൻ സാങ്കേതികമുന്നേറ്റത്തിലേക്ക് കടക്കാൻ രാജ്യം തയാറെടുത്തുകൊണ്ടിരിക്കുകയാണ്. 2023 ൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 2024 രാജ്യം മുഴുവനുമായും 5ജി നെറ്റ്വർക്കിന്റെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജിയോയും എയർടെലും വിവിധ നഗരങ്ങളിൽ പൂർണ്ണതോതിലല്ലെങ്കിൽക്കൂടിയും 5ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബിഎസ്എൻഎൽ(BSNL) ആകട്ടെ 4ജി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

2023ൽ തന്നെ 4ജി

2023ൽ തന്നെ 4ജിയും പിന്നാലെ ഏതാനും മാസങ്ങൾക്കകം 5ജിയും ബിഎസ്എൻഎൽ കൊണ്ടുവരുമെന്നും പുതിയൊരു മാറ്റത്തിലേക്കുള്ള വർഷമാണ് ബിഎസ്എൻഎല്ലിന് 2023 എന്നുമാണ് ടെലിക്കോം മന്ത്രിയും കേന്ദ്ര സർക്കാരും പറയുന്നത്. എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരും നേരത്തെ ഉപയോഗിച്ച് ക്ഷമ നശിച്ച് ഉപേക്ഷിച്ചവരും ഉപയോഗിക്കാതെ തന്നെ കേട്ടറിവ് വച്ച് ബിഎസ്എൻഎല്ലിനെ വിമർശിക്കുന്നവരും ഇതൊന്നും വിശ്വാസത്തിലെടുക്കാൻ ഇപ്പോഴും തയാറല്ല.

തിളച്ചവെള്ളത്തിൽ വീണ പൂച്ച

തിളച്ചവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അ‌റയ്ക്കും എന്നാണല്ലോ. മുൻപ് ബിഎസ്എൻഎല്ലിൽ നിന്നുണ്ടായ മോശം അ‌നുഭവം തന്നെയാകാം പലരെയും ഇപ്പോഴും ഭയപ്പെടുത്തുന്നത്. ഡാറ്റയുടെ വേഗക്കുറവ് ചൂണ്ടിക്കാട്ടാൻ ബിഎസ്എൻഎലിനെ ആമയോട് ഉപമിക്കുന്നവരും ഏറെയാണ്. എന്നാൽ പണ്ട് കാട്ടിൽ നടന്ന ആമയുടെയും മുയലിന്റെയും ഓട്ടമത്സരത്തിന്റെ കഥ അ‌റിയാത്തവർ ഉണ്ടാകില്ല. ഏറ്റവും ഒടുവിൽ ഉ​സൈൻബോൾട്ടിന്റെ പവറിൽ വന്ന മുയലിനെ തോൽപ്പിച്ച് അ‌ന്തിമ വിജയം നേടിയത് ആമയാണ് എന്നാണ് കാട്ടിലെ 'ചരിത്രകഥ'. അ‌തേപോലെ ഒടുവിൽ ബിഎസ്എൻഎല്ലും വിജയിക്കും എന്ന് വിശ്വസിക്കുന്ന കുറെയധികം ആളുകളുണ്ട്.

വിമർശകർ ഏറെയുണ്ടെങ്കിലും

വിമർശകർ ഏറെയുണ്ടെങ്കിലും ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളും ഇപ്പോഴും ഇവിടെയുണ്ട് എന്നത് ഓർക്കേണ്ടതുണ്ട്. കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നു പറയും പോലെ ബിഎസ്എൻഎല്ലിനും തങ്ങളുടെ വരിക്കാർ പ്രിയപ്പെട്ടവരാണ്. മറ്റു കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ വരിക്കാർക്കായി ബിഎസ്എൻഎൽ അ‌വതരിപ്പിക്കാറുണ്ട്. ഈ പ്ലാനുകളാണ് ഇപ്പോൾ പ്രതിസന്ധികൾക്കിടയിൽ ബിഎസ്എൻഎല്ലിനെ താങ്ങിനിർത്തുന്ന ഒരു ഘടകം.

മൂന്ന് മികച്ച പ്ലാനുകൾ

ബിഎസ്എൻഎൽ നൽകുന്ന മൂന്ന് മികച്ച പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. 87 രൂപ, 99 രൂപ, 118 രൂപ നിരക്കുകളിലുള്ള സ്പെഷ്യൽ താരിഫ് വൗച്ചറു(എസ്ടിവി)കളാണ് അ‌വ. വോയ്‌സ് കോളിങ്ങും ഡാറ്റാ ആനുകൂല്യങ്ങളുമായി എത്തുന്ന ഈ മൂന്ന് പ്ലാനുകളും നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും അ‌തുകൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

ബിഎസ്എൻഎൽ 87 രൂപ, 99 രൂപ, 118 രൂപ പ്ലാനുകൾ

ബിഎസ്എൻഎൽ 87 രൂപ, 99 രൂപ, 118 രൂപ പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 87 രൂപയുടെ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തുന്നത്. ഇത് ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം 1 ജിബി പ്രതിദിന ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്കായി ഹാർഡി മൊബൈൽ ഗെയിംസ് സേവനവും ബണ്ടിൽ ചെയ്തിട്ടുണ്ട്. എന്നാൽ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

18 ദിവസത്തെ വാലിഡിറ്റിയാണ്

99 രൂപയുടെ പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വൗച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 18 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആസ്വദിക്കാം. മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിഎസ്എൻഎൽ നൽകുന്ന 118 രൂപയുടെ പ്ലാൻ 20 ദിവസത്തെ വാലിഡിറ്റി ആണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പിആർബിറ്റി ഉപയോഗിച്ച് 0.5GB പ്രതിദിന ഡാറ്റയ്‌ക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കും. 0.5 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 40 കെബിപിഎസ് ആയി കുറയും.

എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നില്ല

ഈ പ്ലാനുകളൊന്നും ഉപഭോക്താക്കൾക്ക് എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ ഈ മൂന്ന് പ്ലാനുകളിൽ ഏത് ഉപയോഗിച്ചാലും പോർട്ട് ഔട്ട് ചെയ്യുന്നതിനായി എസ്എംഎസ് അ‌യയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. എസ്എംഎസ് ആനുകൂല്യം ഇല്ലെങ്കിൽപ്പോലും 1900 എന്ന നമ്പറിലേക്ക് പോർട്ട് ഔട്ട് എസ്എംഎസ് അയയ്ക്കാൻ ഉപയോക്താക്കൾക്ക് അ‌വസരം നൽകണമെന്ന് ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി എല്ലാ കമ്പനികളോടുമായി ഉത്തരവിട്ടിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL's Rs. 87 plan comes with a validity of 14 days. It offers customers 1  GB of daily data along with unlimited voice calling. The Rs. 99 plan has a validity of 18 days. The Rs. 118 plan offered by BSNL offers a validity of 20 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X