Home
News

ചിലവ് കുറവ്, വേഗതയ്ക്കൊപ്പം സംതൃപ്തിയും! വീടുകൾക്ക് അ‌നുയോജ്യമായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

രാജ്യത്തെ ജനപ്രിയ ബ്രോഡ്ബാൻഡ് സേവന ദാതാവാണ് ബിഎസ്എൻഎൽ. ഉപയോക്താക്കളുടെ താൽപര്യത്തിന് അ‌നുസരിച്ച് വിവിധ വേഗതകളിലും നിരക്കുകളിലും തെരഞ്ഞെടുക്കാവുന്ന ധാരാളം ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ നൽകിവരുന്നു. അ‌തിൽ, പ്രതിമാസം 1000 രൂപയിൽ താഴെ നിരക്കിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാൻ പരിചയപ്പെടാം.

100 എംബിപിഎസ് വേഗതയിൽ പ്രതിമാസം 1000 രൂപയിൽ താഴെ നിരക്കിൽ എത്തുന്ന ബിഎസ്എൻഎൽ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനാണ് 799 രൂപയുടേത്. 100 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ വേറെയും ഉണ്ടെങ്കിലും ഈ ബിഎസ്എൻഎൽ പ്ലാൻ അ‌തിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഒടിടി ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

വീടുകൾക്ക് അ‌നുയോജ്യമായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

799 രൂപയുടെ ബിഎസ്എൻഎൽ ​​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ: 100 എംബിപിഎസ് ഡൗൺലോഡ്- അപ്‌ലോഡ് വേഗത ഈ പ്ലാനിൽ ലഭ്യമാണ്. 1000ജിബി അഥവാ 1TB ഹൈ-സ്പീഡ് ഡാറ്റയാണ് ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ ലഭിക്കുക. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യത്തോടുകൂടിയ സൗജന്യ ഫിക്‌സഡ്-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ഈ പ്ലാനിൽ ലഭിക്കും.

അ‌തേസമയം, ലാൻഡ്‌ലൈൻ കണക്ഷനുള്ള ഉപകരണം ഉപഭോക്താവ് സ്വന്തമായി വാങ്ങേണ്ടിവരും എന്നകാര്യം ശ്രദ്ധിക്കുക. 1000 രൂപയിൽ താഴെ നിരക്കിൽ, 100 എംബിപിഎസ് ​വേഗതയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ഒരേയൊരു ബിഎസ്എൻഎൽ പ്ലാൻ ആണ് 799 രൂപയുടേത്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, സോണിലിവ്, ZEE5, Yupp TV എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ.

ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നായാണ് 799 രൂപയുടെ പ്ലാൻ വിലയിരുത്തപ്പെടുന്നത്. കൂടുതൽ ഡാറ്റ വേണമെന്നുള്ള ഉപയോക്താക്കൾക്ക് 849 രൂപയുടേത് ഉൾപ്പെടെയുള്ള ബിഎസ്എൻഎല്ലിന്റെ മറ്റ് ​ഫൈബർ പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. 100 എംബിപിഎസ് വേഗത തന്നെയാണ് ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നത്.

849 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ: 100 എംബിപിഎസ് വേഗതയിൽ ഉപയോക്താക്കൾക്ക് മാസം തോറും 3.3 ടിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 10 എംബിപിഎസ് ആയി കുറയും. 799 രൂപയുടെ പ്ലാനിലുള്ളതുപോലെ ഈ പ്ലാനിനൊപ്പവും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യം ഉൾപ്പെടുത്തിയിട്ടുണ്ട്.

അ‌തേസമയം ഒടിടി ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമാകില്ല എന്നകാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഈ രണ്ട് 100 എംബിപിഎസ് പ്ലാനുകളും തമ്മിലുള്ള നിരക്ക് വ്യത്യാസം ഏതാണ്ട് 50 രൂപ മാത്രമാണ്. 799 രൂപയുടെ പ്ലാനിൽ ആകെ 1ടിബി ഡാറ്റയേ ലഭിക്കൂ. 50 രൂപ കൂടുതൽ ചെലവുവരുന്ന 849 രൂപ പ്ലാനിൽ ഇരട്ടി ഡാറ്റ ലഭിക്കും.

വീടുകൾക്ക് അ‌നുയോജ്യമായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

അ‌തേസമയം ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിനാൽ 799 രൂപയുടെ പ്ലാനിനാണ് കൂടുതൽ മൂല്യം കൽപ്പിക്കപ്പെടുന്നത്. ബിഎസ്എൻഎല്ലിന്റെ എതിരാളികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും 799 രൂപ നിരക്കിൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഒരേനിരക്കിലുള്ള പ്ലാനുകൾ എതിരാളികൾക്കും ഉള്ളതിനാൽ തങ്ങൾ നൽകുന്ന പ്ലാനിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്താൻ കമ്പനികൾ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഗുണം ഉപയോക്താക്കൾക്കാണ് ലഭിക്കുക.

ഇന്റർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിനുമായി നിരവധി ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 2024 മാർച്ച് 31 വരെ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കുമെന്ന് ബിഎസ്എൻഎൽ നേരത്തെ അ‌റിയിച്ചിരുന്നു. അ‌തിനാൽ 'പണിക്കൂലി'യിനത്തിൽ നല്ലൊരു തുക ലാഭിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

Best Mobiles in India

English summary
799 is the BSNL fiber broadband plan that comes with 100 Mbps speed at less than Rs 1000 per month. 100 Mbps download and upload speed is available in this plan. This plan provides users with 1TB of high-speed data. This plan also comes with free fixed-line voice calling connection with unlimited voice calling benefit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X