Home
News

ആത്മവിശ്വാസത്തോടെ റീച്ചാർജ് ചെയ്യാം, വിസ്മയിപ്പിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഇതാ!

ഓരോരുത്തരും മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തരാണ്. അ‌തിനാൽത്തന്നെ ഓരോരുത്തരുടെയും ആവശ്യങ്ങളും വ്യത്യസ്തമാണ്. ടെലിക്കോം സേവനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ, ഓരോരുത്തരുടെയും ഡാറ്റ, കോളിങ് ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഡാറ്റ പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർതന്നെ ഒരേ അ‌ളവിലായിരിക്കില്ല ഡാറ്റ ഉപയോഗിക്കുക. അ‌തിനാൽ റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ ( BSNL) തങ്ങളുടെ വരിക്കാരുടെ വിവിധ ആവശ്യങ്ങൾ മുൻനിർത്തി വിവിധങ്ങളായ പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. കാലോചിതമായി പുതിയ പ്ലാനുകൾ അ‌വതരിപ്പിക്കുന്നതോടൊപ്പം നിലവിലുള്ള പ്ലാനുകൾ പുതുക്കുകയും ചെയ്യാറുണ്ട്. അ‌ത്തരത്തിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്.

വിസ്മയിപ്പിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഇതാ!

എന്നാൽ, കുറഞ്ഞ നിരക്കിൽ കൂടുതൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളെ കുറിച്ച് പലരും അ‌റിയാതെ പോകുകയാണ് പതിവ്. ഡാറ്റ വേഗത സംബന്ധിച്ച് ബിഎസ്എൻഎല്ലിനുള്ള ചീത്തപ്പേര് ഇതിന് പ്രധാന കാരണമാണ്. എങ്കിലും 4ജി വ്യാപിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ ബിഎസ്എൻഎൽ നടത്തുന്നതിനാൽ ഈ വർഷംതന്നെ ഈ പരാതി പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.

ഇതിനോടകം ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ പല പ്ലാനുകളെപ്പറ്റിയും ഇതിനകം നാം പരിചയപ്പെട്ടിട്ടുണ്ടാവാം. എന്നാൽ കാലം മാറുന്നതിനനുസരിച്ച് ആളുകളുടെ ഉപയോഗത്തിലും പ്ലാനുകളിലും മാറ്റം വന്നിരിക്കുന്നു. ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുള്ളവയിൽ മുടക്കുന്ന തുകയ്ക്ക് മാന്യമായ മൂല്യം നൽകുന്ന വ്യത്യസ്തമായ ചില പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎൽ സ്ഥിരമായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് തെരഞ്ഞെടുക്കാവുന്ന വാർഷിക പ്ലാൻ ആണ് 2999 രൂപയുടേത്. 365 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു ഈ പ്ലാൻ ഒരു വർഷത്തേക്ക് ഉപയോക്താവിന്റെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റാൻ ശേഷിയുള്ളതാണ്.

പ്രതിദിനം 3 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. നിശ്ചിത ഡാറ്റാ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. അ‌ധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടില്ല.

298 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 52 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 298 രൂപയുടേത്. ഒറ്റയടിക്ക് വലിയൊരു തുക റീച്ചാർജിനായി മുടക്കാൻ സാധിക്കാത്ത ഉപയോക്താക്കൾക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്. ഇറോസ് നൗ സബ്സ്ക്രിപഷനോടെ എത്തുന്നു എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത.

298 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഇതോടൊപ്പം പ്രതിദിനം 1 ജിബി ഡാറ്റയും ലഭ്യമാകും. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ​എഫ്യുപി നയപ്രകാരം വേഗത 40 കെബിപിഎസ് ആയി കുറയും എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഡാറ്റയും കോളിങ്ങും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒരു തടസവും കൂടാതെ മാസംമുഴുവൻ വേണം എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന പ്രതിമാസ പ്ലാൻ ആണ് 299 രൂപയുടേത്. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത് എങ്കിലും മികച്ച ആനുകൂല്യങ്ങൾ ഇതിൽ അ‌ടങ്ങിയിരിക്കുന്നു.

വിസ്മയിപ്പിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഇതാ!

ദിവസവും 3 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 30 ദിവസത്തെ വാലിഡിറ്റിയിൽ 299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. ഈ പ്ലാനിലും പ്രതിദിന ഉപയോഗ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 40Kbps ആയി കുറയും.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ദിവസം 2ജിബി ഡാറ്റ മാത്രം മതി എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ പ്ലാൻ ആണ് ഇത്. 54 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ, 2ജിബി പ്രതിദിന ഡാറ്റ, 100എസ്എംഎസ്, അ‌രീന മൊ​ബൈൽ ഗെയിമിങ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
There are several different prepaid recharge plans launched by BSNL that offer decent value for money. Some of them are BSNL prepaid plans available at Rs 2999, Rs 299, Rs 298 and Rs 347. Out of this BSNL plan of Rs 2999 is valid for 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X