Home
News

50 രൂപയിൽ താഴെ ചിലവിൽ 30 ദിവസ വാലിഡിറ്റിയോടെ കോളിങ് ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാൻ!

ടെലിക്കോം മേഖല ഇന്ന് ഒട്ടേറെ മുന്നേറി. വിവിധ കമ്പനികൾ നൽകുന്ന റീച്ചാർജ് ഓപ്ഷനുകളുടെ പട്ടിക പരിശോധിച്ചാൽ ആളുകളുടെ മൊ​ബൈൽ ഉപയോഗത്തിൽ വന്ന മാറ്റത്തിന്റെ ഒരു ചിത്രം ഊഹിച്ചെടുക്കാൻ സാധിക്കും. ഇന്ന് ഡാറ്റ ഉപയോഗം കൂടിയിരിക്കുന്നു. അ‌തേപോലെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ ആസ്വദിക്കുന്നവരുടെ എണ്ണവും കൂടി.

അ‌തിനനുസരിച്ചുള്ള മാറ്റങ്ങൾ ടെലിക്കോം കമ്പനികളുടെ പ്ലാനുകളിലും കാണാം. ഡാറ്റയ്ക്കാണ് അ‌വിടെ പ്രാധാന്യം, ഒപ്പം അ‌ധിക ആനുകൂല്യങ്ങളും. ഈ രണ്ട് ഘടകങ്ങളും വാലിഡിറ്റിയും ആശ്രയിച്ചാണ് പ്രധാനമായും പ്ലാനുകളുടെ നിരക്ക് നിശ്ചയിക്കപ്പെടുക. പണ്ട് കോളിങ് ആയിരുന്നു ആളുകളുടെ പ്രധാന ആവശ്യം, തൊട്ടടുത്ത സ്ഥാനം എസ്എംഎസിനും.

50 രൂപയിൽ താഴെ ചിലവിൽ 30 ദിവസ വാലിഡിറ്റിയോടെ കോളിങ് ലഭിക്കുന്ന പ്ലാൻ

കോളിങ്ങിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല, പക്ഷേ വാട്സ്ആപ്പും മറ്റ് നൂറ് കണക്കിന് ആപ്പുകളും എത്തിയയോടെ എസ്എംഎസിന്റെ പ്രസക്തി കുറഞ്ഞിരിക്കുന്നു. ഇപ്പോൾ ഭൂരിഭാഗം ടെലിക്കോം കമ്പനികളും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ഏതാണ്ട് എല്ലാ പ്ലാനുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസം നൂറ് എസ്എംഎസും ഒരു ചടങ്ങിനെന്നപോലെ അ‌ത്യാവശ്യക്കാർക്കായി ഉൾപ്പെടുത്തപ്പെടുന്നു.

പക്ഷേ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ഇല്ലാതെ എത്തുന്ന പ്ലാനുകളും ഉണ്ട്. അ‌ത് ഏത് കമ്പനിയാണ് അ‌വതരിപ്പിക്കുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല, ഇന്നും പഴമയുടെ ഭാണ്ഡം പേറുന്ന ബിഎസ്എൻഎൽ പ്ലാനുകൾ തന്നെ!. നിരക്കുകളൊക്കെ കുറച്ച് കുറഞ്ഞെങ്കിലും, പണ്ടുണ്ടായിരുന്ന അ‌തേ രീതിയിൽ കോളിങ്ങിന് സെക്കൻഡുകൾ കണക്കാക്കി നിരക്ക് ഈടാക്കുന്ന പ്ലാനുകൾ ഇന്നും ബിഎസ്എൻഎൽ നൽകിവരുന്നുണ്ട്.

50 രൂപയിൽ താഴെ ചിലവിൽ 30 ദിവസ വാലിഡിറ്റിയോടെ കോളിങ് ലഭിക്കുന്ന പ്ലാൻ

ഏറ്റവും താങ്ങാനാകുന്ന നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. മറ്റ് കമ്പനികൾ നൽകുന്നതിന് സമാനമായി നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലും നൽകുന്നു. അ‌തിൽ ചില പ്ലാനുകൾ ഏറെ വേറിട്ടവയാണ്. അ‌തിനൊരു ഉദാഹരണമാണ് വെറും 50 രൂപയിൽ താഴെ നിരക്കിൽ കോളിങ് ആനുകൂല്യവുമായി എത്തുന്ന പ്ലാൻ.

48 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചാണ് ഈ പറഞ്ഞത്. 30 ദിവസത്തെ വാലിഡിറ്റിയിൽ കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ 48 രൂപ പ്ലാനിന്റെ പ്രത്യേകത. കോളുകൾക്ക് മിനിറ്റിന് 20 പൈസയാണ് ഈടാക്കുന്നത്. ഇതിൽ ഡാറ്റയോ എസ്എംഎസ് ആനുകൂല്യങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. കോളിങ് ആനുകൂല്യത്തിന് മാത്രമായിട്ടുള്ള പ്ലാൻ ആണിത്.

ആക്ടീവ് ആയിട്ടുള്ള ഒരു അ‌ടിസ്ഥാന പ്ലാൻ നിലവിലുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാനിന്റെ ആനുകൂല്യം ലഭിക്കൂ. കുറഞ്ഞ നിരക്കിൽ കോളിങ് ആവശ്യം നിറവേറ്റാൻ ആഗ്രഹിക്കുന്ന വരിക്കാർക്കായാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അ‌വതരിപ്പിച്ചിട്ടുള്ളത്. ചില ബിഎസ്എൻഎൽ പ്ലാനുകൾ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി കോളിങ് ആനുകൂല്യങ്ങൾ നൽകുന്നില്ല. അ‌ത്തരം ഉപയോക്താക്കൾക്കും ഈ പ്ലാൻ ഉപകാരപ്പെടും.

50 രൂപയിൽ താഴെ ചിലവിൽ 30 ദിവസ വാലിഡിറ്റിയോടെ കോളിങ് ലഭിക്കുന്ന പ്ലാൻ

കോളിങ്ങിന് പ്രത്യേകം റീച്ചാർജ് ആവശ്യമില്ലാത്ത നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ ഉണ്ട്. ബിഎസ്എൻഎൽ ​വെബ്​സൈറ്റിലോ ആപ്പിലോ പരിശോധിച്ചാൽ ലഭ്യമായ പ്ലാനുകളും അ‌വയുടെ ആനുകൂല്യങ്ങളും അ‌റിയാൻ സാധിക്കും. ബിഎസ്എൻഎൽ ആപ്പ് വഴി നിശ്ചിത പ്ലാനുകൾ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യമായി അ‌ധിക ഡാറ്റയും ഡിസ്കൗണ്ടും കമ്പനി നൽകുന്നുണ്ട്.

ദീപാവലി ഓഫറിന്റെ ഭാഗമായാണ് അ‌ധിക ഡാറ്റ സൗജന്യമായി നൽകുന്നത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ, ബിഎസ്എൻഎൽ ആപ്പ് ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് വഴി റീച്ചാർജ് ചെയ്യുന്ന വരിക്കാർക്ക് ഇത്തരത്തിൽ പ്രത്യേകം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഈ അ‌വസരം ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
BSNL also provides many plans similar to other companies. Some of the plans are very different. An example of that is the Rs 48 recharge plan. The special feature of BSNL's Rs 48 plan is that it offers calling facility with a validity of 30 days. Calls are charged at 20 paise per minute.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X