Home
News

മഹത്തായ പ്രസ്ഥാനം 84 ദിവസ വാലിഡിറ്റിയോടെ അ‌വതരിപ്പിച്ച രണ്ട് മഹത്തായ റീച്ചാർജ് പ്ലാനുകൾ

മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ (BSNL). ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ പൊതു ഉടമസ്ഥതിയിലുള്ള ഏക ടെലിക്കോം സ്ഥാപനവും ബിഎസ്എൻഎൽ ആണ്. സർക്കാർ സ്ഥാപനം ആയതിനാൽത്തന്നെ ചില പോരായ്മകൾ ബിഎസ്എൻഎൽ അ‌നുഭവിക്കുന്നുണ്ട് എന്നത് പരസ്യമായ സത്യമാണ്. എങ്കിലും രാജ്യത്തെ നിരവധിപേർ ബിഎസ്എൻഎൽ വരിക്കാരായി തുടരുന്നുണ്ട്.

മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ (BSNL). ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ പൊതു ഉടമസ്ഥതിയിലുള്ള ഏക ടെലിക്കോം സ്ഥാപനവും ബിഎസ്എൻഎൽ ആണ്. സർക്കാർ സ്ഥാപനം ആയതിനാൽത്തന്നെ ചില പോരായ്മകൾ ബിഎസ്എൻഎൽ അ‌നുഭവിക്കുന്നുണ്ട് എന്നത് പരസ്യമായ സത്യമാണ്. എങ്കിലും രാജ്യത്തെ നിരവധിപേർ ബിഎസ്എൻഎൽ വരിക്കാരായി തുടരുന്നുണ്ട്.

മഹത്തായ പ്രസ്ഥാനം 84 ദിവസ വാലിഡിറ്റിയോടെ അ‌വതരിപ്പിച്ച രണ്ട് പ്ലാനുകൾ

ബിഎസ്എൻഎൽ എന്ന സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ ദീർഘവീക്ഷണത്തോടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണമായിരുന്നു. എന്നാൽ കഴിഞ്ഞകാലങ്ങളിൽ ഈ മഹത്തായ പ്രസ്ഥാനത്തെ നയിച്ചവർക്ക് അ‌തിന് കഴിഞ്ഞില്ല എന്ന് ഇന്നത്തെ അ‌തിന്റെ പിന്നാക്കാവസ്ഥ കണ്ടാൽ ആർക്കും മനസിലാകും. ജിയോയും എയർടെലും 5ജി സേവനങ്ങൾ രാജ്യമാകെ എത്തിക്കുമ്പോഴും ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നതേയുള്ളൂ.

എന്നാൽ എത്രയൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്ന നിരവധിപേർ നമ്മുടെ രാജ്യത്തുണ്ട്. അ‌തിന്റെ തെളിവാണ് ബിഎസ്എൻഎല്ലിന്റെ 103.6 ദശലക്ഷം വരിക്കാർ. പൊതുമേഖലാ സ്ഥാപനം എന്ന സ്നേഹംകൊണ്ട് ബിഎസ്എൻഎൽ സിം നിലനിർത്തുന്നവർ ധാരാളം. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്കുകളെ അ‌പേക്ഷിച്ച് ഇന്നും മാന്യമായ നിരക്കിൽ ആകർഷകമായ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ ആണ് നൽകുന്നത്.

മഹത്തായ പ്രസ്ഥാനം 84 ദിവസ വാലിഡിറ്റിയോടെ അ‌വതരിപ്പിച്ച രണ്ട് പ്ലാനുകൾ

സാധാരണക്കാരായ നിരവധിപേർ ബിഎസ്എൻഎൽ വരിക്കാരുടെ കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ വിവിധ ടെലിക്കോം സർക്കിളുകളിൽ ബിഎസ്എൻഎല്ലിന് ഏറെ പ്രധാനപ്പെട്ട ഒരു ടെലിക്കോം സർക്കിളാണ് കേരളം. തങ്ങളുടെ വരിക്കാർക്കായി മികച്ച റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഒരുക്കിയിട്ടുള്ളത്. അ‌തിൽ 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 599 രൂപ, 769 രൂപ നിരക്കുളിലെത്തുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: കോളിങ് ആവശ്യങ്ങൾ കൂടുതലുള്ള പ്രൊഫഷണലുകൾക്കും വരിക്കാർക്കും കൂടുതൽ അ‌നുയോജ്യമായ 84 ദിവസ ബിഎസ്എൻഎൽ പ്ലാൻ ആണിത്. അ‌​ൺലിമിറ്റഡ് കോളിങ് സൗകര്യം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഓൺലൈൻ മീറ്റിംഗുകൾ, വീഡിയോ കോൺഫറൻസുകൾ, നിലവാരമുള്ള വീഡിയോ സ്ട്രീമിംഗ് എന്നിവയ്ക്ക് ആവശ്യമായ ഡാറ്റയും ഇതിലുണ്ട്.

അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങിന് പുറമേ, പ്രതിദിനം 3 ജിബി ഡാറ്റയും 100 എസ്എംഎസും ബിഎസ്എൻഎൽ ഈ പ്ലാനിൽ നൽകിയിരിക്കുന്നു. Zing, Astrocell, ഗെയിമിങ് സേവനങ്ങൾ, സൗജന്യ പിആർബിടി സേവനങ്ങൾ എന്നിവയും 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബിഎസ്എൻഎൽ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി സൗജന്യ ഡാറ്റയും കിട്ടും.

മഹത്തായ പ്രസ്ഥാനം 84 ദിവസ വാലിഡിറ്റിയോടെ അ‌വതരിപ്പിച്ച രണ്ട് പ്ലാനുകൾ

769 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നീ പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 2ജിബി ഡാറ്റയും ഈ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. 84 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങളെല്ലാം ബിഎസ്എൻഎൽ നൽകുന്നത്. ഇതോടൊപ്പം ഒരുപിടി അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ നൽകിയിരിക്കുന്നു.

സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി മൊബൈൽ ഗെയിമിംഗ്, ചാലഞ്ചസ് അ‌രീന മൊ​ബൈൽ ഗെയിമിങ് സർവീസ്, ലിസ്റ്റ്ൻ മ്യൂസിക് സർവീസസ്, ലോക്ദുൻ കണ്ടന്റ്, സിങ് മ്യൂസിക്, അ‌സ്ട്രോറ്റെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം പ്രീമിയം ഗെയിമിങ് ആപ്ലിക്കേഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X