Home
News

ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!

പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്തനാപുരത്തുനിന്നും വരും എന്ന ചൊല്ല് പോലെ കൊള്ളാവുന്ന റീച്ചാർജ് പ്ലാൻ ആണെങ്കിൽ ആളുകൾ ഏതുവഴിയിലൂടെയാണെങ്കിലും തേടിയെത്തും. വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും പിന്നിൽ നിൽക്കുന്ന ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. എങ്കിലും ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം കൊള്ളാവുന്ന നിരവധി ​റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാണ്.

ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിട​ത്തോളം റീച്ചാർജ് ചെയ്യാൻ നേരം ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രമാണ്. ലഭ്യമായ നിരവധി മികച്ച പ്ലാനുകളിൽ നിന്ന് നമ്മുടെ ആവശ്യത്തിന് അ‌നുയോജ്യമായത് ഏത് എന്ന് തിരിച്ചറിഞ്ഞ് അ‌ത് തിരഞ്ഞെടുക്കുക എന്നതാണ് അ‌ത്. ​കോളിങ്, ഡാറ്റ, എസ്എംഎസ് എന്നിവയൊക്കെയാണ് പ്രധാന ടെലിക്കോം സേവനങ്ങൾ.

2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!

ചില ഉപയോക്താക്കൾക്ക് ഈ മൂന്ന് ആവശ്യങ്ങളും പ്രധാനമായിരിക്കും. എന്നാൽ മറ്റ് ചില ആളുകൾക്ക് വാലിഡിറ്റി നിലനിർത്തിക്കൊണ്ട് അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം മാത്രം മതിയായിരിക്കും. മറ്റു ചിലർക്കാകട്ടെ കോളിങ്ങിനെക്കാൾ പ്രധാനം ഡാറ്റയാണ്. വർഷം മുഴുവൻ കുറഞ്ഞ നിരക്കിൽ എങ്ങനെ ഡാറ്റ നേടാം എന്നതായിരിക്കും ഇവരുടെ ആലോചന.

ഇങ്ങനെ വിവിധ ആവശ്യക്കാരെ മുന്നിൽ കണ്ടുകൊണ്ട് അ‌വർക്ക് അ‌നുയോജ്യമായ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ ഒരുക്കിയിട്ടുള്ള ഒരു സ്ഥാപനമാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎൽ വരിക്കാരിൽ അ‌ൺലിമിറ്റഡ് കോളിങ് ആഗ്രഹിക്കുന്നവർക്കും പ്രതിദിനം ഡാറ്റ വേണ്ടവർക്കും അ‌നുയോജ്യമായ പ്രത്യേകം പ്രത്യേകം പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അ‌വ 1499 രൂപ, 1515 രൂപ നിരക്കുകളിൽ എത്തുന്നു.

2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!

ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും രണ്ട് വ്യത്യസ്ത ആനുകൂല്യങ്ങളിൾ ​സ്പെഷ​ലൈസ് ചെയ്തുകൊണ്ടാണ് എത്തുന്നത്. അ‌തിൽ 1499 രൂപയുടെ പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. രണ്ടാമത് പറഞ്ഞ 1515 രൂപയുടെ പ്ലാൻ ഡാറ്റ ആനുകൂല്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് വിശദമായി പരിചയപ്പെടാം.

1499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ബിഎസ്എൻഎൽ വരിക്കാരിൽ ഒരു വിഭാഗം ആളുകൾ ദീർഘകാല വാലിഡിറ്റിയോടെ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അ‌ത്തരം ആളുകൾക്കായി 336 ദിവസ വാലിഡിറ്റിയോടെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവുമായി എത്തുന്ന പ്ലാൻ ആണ് 1499 രൂപയുടേത്. ഇതിൽ 24ജിബി ബൾക്ക് ഡാറ്റയും ലഭ്യമാകും.

അ‌തായത് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യത്തിന് പുറമേ അ‌ത്യാവശ്യ ഘട്ടങ്ങളിൽ ഡാറ്റ ആവശ്യമായി വന്നാൽ അ‌തിനുള്ള ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. ഇത്ര കുറഞ്ഞ നിരക്കിൽ ഒരു വർഷ വാലിഡിറ്റി നിലനിർത്തുന്നതിനൊപ്പം അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ലഭിക്കും എന്നത് സാധാരണക്കാരായ നിരവധി വരിക്കാർക്ക് ഗുണം ചെയ്യും. റീച്ചാർജ് തുക ഒന്നിച്ച് അ‌ടയ്ക്കേണ്ടിവരുമെന്നത് മാത്രമാണ് ചെറിയ ബുദ്ധിമുട്ട്.

2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!

1515 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 1499 രൂപയുടെ പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പോലെ ഈ ബിഎസ്എൻഎൽ പ്ലാൻ ഡാറ്റയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അ‌തായത് ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. പ്രതിദിനം 2ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യും.

365 ദിവസത്തേക്കാണ് ഇങ്ങനെ പ്രതിദിനം 2ജിബി ഡാറ്റ വീതം കിട്ടുക. അ‌തായത് ഈഡാറ്റ പ്ലാൻ ഒരു തവണ ചെയ്തുകഴിഞ്ഞാൽ വർഷം മുഴുവൻ ഡാറ്റ ലഭ്യമാകും. എന്നാൽ ഡാറ്റപ്ലാൻ ആയതിനാൽത്തന്നെ ഒരു അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ നിലനിർത്തിക്കൊണ്ട് മാത്രമേ ഈ റീച്ചാർജ് പ്ലാൻ ഉപയോഗിക്കാൻ കഴിയൂ എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
There is a BSNL plan that offers unlimited calling benefits at low rates with long validity. This plan is priced at Rs 1499. BSNL also has a prepaid plan that offers 2GB data per day with a validity of 365 days at a low rate. This data plan will be available at a price of Rs.1515.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X