Home
News

റീച്ചാർജിന് കാശില്ലാതെ ആരുടെയും സിം കട്ട് ആകരുത്! 91 രൂപയ്ക്ക് വാലിഡിറ്റി വാരിക്കോരി വിളമ്പി BSNL

ഇന്ത്യയിൽ ഇന്ന് കഞ്ഞികുടിച്ച് ജീവിച്ച് പോണമെങ്കിൽ വാലിഡിറ്റിയുള്ള ഒരു സിം അ‌ത്യന്താപേക്ഷിതമാണ്. കാരണം റേഷൻ കടയിൽ മുതൽ ബാങ്കിലും ആശുപത്രിയിലും വരെ മൊ​ബൈൽ നമ്പർ നൽകേണ്ടതുണ്ട്. ചിലർ പണ്ട് ഉപയോഗിച്ചിരുന്ന സിം ഇപ്പോഴും കൊണ്ടുനടക്കുന്നതിന് ഒരു കാരണമുണ്ട് എങ്കിൽ അ‌തിന് കാരണം മൊ​ബൈൽ നമ്പർ ആവശ്യമുള്ള ഇടങ്ങളിലെല്ലാം നൽകിയിട്ടുള്ളത് ആ പഴയ നമ്പറാണ് എന്നതിനാലാണ്. കാര്യങ്ങ​ളിങ്ങനെയൊക്കെയാണെങ്കിലും ആളുകൾ ഇന്ന് സെക്കൻഡറി സിം ഉപേക്ഷിക്കുന്നത് കൂടുന്നുണ്ട്. അ‌തിന് ആളുകളെ കുറ്റം പറയാൻ സാധിക്കില്ല. കാരണം ഒരു സിം എല്ലാ ആനുകൂല്യങ്ങളും സഹിതം റീച്ചാർജ് ചെയ്യണമെങ്കിൽ ഒരു മാസത്തേക്ക് കുറഞ്ഞത് 200 രൂപയ്ക്ക് മുകളിലാകും.

സ്വകാര്യ കമ്പനികൾ 2024 ജൂ​ലൈയിൽ മൊ​ബൈൽ താരിഫുകൾ വർധിപ്പിച്ചു. അ‌തിനാൽ റീച്ചാർജ് ചെലവും വൻ തോതിൽ ഉയർന്നു. ഒരു സിം ഉപയോഗിക്കാൻ തന്നെ നല്ലൊരു തുക വേണ്ടിവരുന്ന സാഹചര്യത്തിൽ സെക്കൻഡറി സിം വേണ്ടെന്നുവയ്ക്കാൻ പലരും നിർബന്ധിതരാകുന്നു. മറ്റുചിലരാകട്ടെ ​പ്രൈമറി സിം തന്നെ റീച്ചാർജ് ചെയ്യാൻ കാശില്ലാതെ വിഷമിക്കുന്നു.

സിം കട്ട് ആകരുത്! 91 രൂപയ്ക്ക് വാലിഡിറ്റി വാരിക്കോരി വിളമ്പി BSNL

ഇന്നത്തെ കാലത്ത് മാസം റീച്ചാർജിന് ഒരു 200 അ‌​ല്ലെങ്കിൽ 300 രൂപ മുടക്കാൻ കാശില്ലാത്ത ആരെങ്കിലും ഉണ്ടോ എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം. എന്നാൽ കാശുള്ളവരുടേത് മാത്രമല്ല, പാവങ്ങളുടേത് കൂടിയാണ് ഇന്ത്യ. സാധാരണക്കാർ ഒരുപാട് പേർ വാലിഡിറ്റി നിലനിർത്തി ഇൻകമിങ് സൗകര്യം എങ്കിലും ലഭിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്നുണ്ട്.

റീച്ചാർജ് ചെയ്യാതെ ഇൻകമിങ് വരെ കട്ട് ചെയ്യപ്പെട്ട മൊ​ബൈൽ ഉപയോക്താക്കൾ ഇപ്പോഴും ധാരാളം പേരുണ്ട്. മൊ​ബൈൽ റീച്ചാർജ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം, ഇഷ്ടം പോലെ ഡാറ്റ, കോളിങ് സൗകര്യം, എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇവയെല്ലാം അ‌ടങ്ങുന്ന പ്ലാനുകൾ വേണ്ടവർക്ക് മാത്രമായിട്ടുള്ളതല്ല അ‌വ. വാലിഡിറ്റി നിലനിർത്താനും ഇൻകമിങ് ലഭിക്കാനും ആഗ്രഹിക്കുന്ന പാവങ്ങൾക്ക് ചീപ് റേറ്റിൽ അ‌വ നൽകുന്ന പ്ലാനുകളും വേണം.

സിം കട്ട് ആകരുത്! 91 രൂപയ്ക്ക് വാലിഡിറ്റി വാരിക്കോരി വിളമ്പി BSNL

ഇന്ത്യയിൽ ഇന്ന് ചീപ് റേറ്റിൽ വാലിഡിറ്റിയും ടെലിക്കോം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എന്ന സ്ഥാപനത്തോളം ഉദാരത മറ്റൊരു ടെലിക്കോം കമ്പനിയും കാണിച്ചിട്ടില്ല. അ‌തിൽ ഏറ്റവും ശ്രദ്ധേയമായ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 91 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

പാവങ്ങളോട് അ‌ത്ര കരുതലാണ് എങ്കിൽ സൗജന്യമായി നൽകിക്കൂടെ എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം. ഒരു സേവനവും പൂർണ്ണമായി സൗജന്യമായി നൽകാൻ ടെലിക്കോം കമ്പനികൾക്ക് അ‌നുവാദം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം മറ്റ് കമ്പനികൾ അ‌തിനെതിരേ പരാതി നൽകാൻ കഴിയും. ഇവിടെ 91 രൂപ എന്ന താരതമ്യേന ചെറിയ നിരക്ക് നൽകി വാലിഡിറ്റി നിലനിർത്താൻ സാധാരണക്കാർക്ക് ഈ പ്ലാൻ അ‌വസരം ഒരുക്കുന്നു.

91 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: കുറഞ്ഞ ചെലവിൽ ആളുകൾക്ക് വാലിഡിറ്റി നിലനിർത്താൻ സഹായിക്കുന്ന പ്ലാനാണിത്. 60 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭിക്കും. കോളുകൾ മിനിറ്റിന് 15 ​പൈസ നിരക്കിലും ഡാറ്റ ഒരു എംബിക്ക് 1​പൈസ നിരക്കിലും എസ്എംഎസ് ​ഒരെണ്ണത്തിന് 25​ പൈസ നിരക്കിലും ഈടാക്കും. ദിവസം 1 രൂപ 51​പൈസയാണ് ഈ പ്ലാനിന്റെ ചെലവ്.

സിം കട്ട് ആകരുത്! 91 രൂപയ്ക്ക് വാലിഡിറ്റി വാരിക്കോരി വിളമ്പി BSNL

ഇഷ്ടം പോലെ ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ധാരാളം എസ്എംഎസ് എന്നിവ ആവശ്യമുള്ളവർക്ക് തെരഞ്ഞെടുക്കാൻ ധാരാളം പ്ലാനുകൾ അ‌വതരിപ്പിക്കാൻ ആർക്കും സാധിക്കും. എന്നാൽ കുറഞ്ഞ ചെലവിൽ വാലിഡിറ്റി വാഗ്ദാനം ചെയ്യാൻ എല്ലാവർക്കും കഴിയില്ല. അ‌ങ്ങനെ കഴിയുമായിരുന്നു എങ്കിൽ ബിഎസ്എൻഎല്ലിന്റെ 91 രൂപയോടൊപ്പം നിൽക്കാൻ യോഗ്യതയുള്ള മറ്റ് പ്ലാനുകൾ കാണാൻ സാധിക്കുമായിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL has been offering Rs 91 plan for a long time to its subscribers to maintain validity at the lowest cost. It offers 60 days of validity. In this prepaid plan, calls are charged at 15 paise per minute, data at 1 paise per MB and SMS at 25 paise. The cost of this plan is Rs 1.51 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X