Home
News

ബിഎസ്എൻഎൽ സിം ഉണ്ടോ? 2025ലെ നല്ല റീച്ചാർജ് പ്ലാൻ ഏതെന്ന് അ‌റിയില്ലേ? 5 പ്ലാനുകൾ ഇതാ

ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത് എന്ന് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ പുതിയ വർഷത്തിലേക്ക് കടന്നപ്പോൾ ഏതൊക്കെയാണ് ലഭ്യമായിട്ടുള്ള മികച്ച ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ എന്ന് പല ഉപയോക്താക്കൾക്കും സംശയം ഉണ്ട്. 2GB പ്രതിദിന ഡാറ്റ സഹിതം ഒരു മാസം മുതൽ 160 ദിവസം വരെ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള മികച്ച 5 ബിഎസ്എൻഎൽ പ്ലാനുകൾ പരിചയപ്പെടാം.

ബിഎസ്എൻഎല്ലിന്റെ പക്കൽ 2ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. അ‌തിൽ ഏറ്റവും മികച്ചത് എന്ന് വിലയിരുത്തിയ 5 പ്ലാനുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അ‌വ 199 രൂപ, 249 രൂപ, 347 രൂപ, 499 രൂപ, 997 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളാണ്.

ബിഎസ്എൻഎൽ സിം ഉണ്ടോ? 2025ലെ നല്ല 5 റീച്ചാർജ് പ്ലാനുകൾ ഇതാ

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസത്തേക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്ലാനാണ് ഇത്. പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ ഈ പ്രീപെയ്ഡ് പ്ലാനിൽ 30 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. 6.63 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.

249 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കുള്ള മികച്ച പ്ലാൻ ആണിത്. 45 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 5 രൂപ 53 ​പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

ബിഎസ്എൻഎൽ സിം ഉണ്ടോ? 2025ലെ നല്ല 5 റീച്ചാർജ് പ്ലാനുകൾ ഇതാ

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ റീച്ചാർജ് പ്ലാൻ തേടുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ 54 ദിവസ വാലിഡിറ്റിയിൽ ഈ റീച്ചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 6.42 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.

499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 75 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. കൂടാതെ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നവർക്ക് 3ജിബി എക്സ്ട്രാ ഡാറ്റയും കിട്ടും. 6.65 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഒരു വർഷത്തിൽ താഴെ കാലയളവിൽ ദീർഘകാല റീച്ചാർജ് പ്ലാൻ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്കുള്ള മികച്ച ഓപ്ഷനാണ് ഇത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 160 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ സിം ഉണ്ടോ? 2025ലെ നല്ല 5 റീച്ചാർജ് പ്ലാനുകൾ ഇതാ

ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും 997 രൂപയുടെ പ്ലാനിൽ ഉൾപ്പെടുന്നു. 6.23 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ ഇതിൽ ഭൂരിഭാഗം പ്ലാനുകൾക്കും 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

More from GizBot

Best Mobiles in India

English summary
BSNL has several plans available with 2GB daily data. Out of these, the 5 best prepaid plans available with validity ranging from 30 days to 160 days are available at prices of Rs 199, Rs 249, Rs 347, Rs 499 and Rs 997. The best BSNL plan available for a month is the Rs 199 plan. Its daily cost is Rs 6.63.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X