ഈ ഒറ്റ BSNL പ്ലാൻ മതി! അഞ്ച് മാസത്തേക്ക് ദിവസം 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ കിട്ടും
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനെ (BSNL) റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ തോൽപ്പിക്കാൻ സ്വകാര്യ കമ്പനികൾക്ക് കഴിയാറില്ല, കാരണം സ്വകാര്യ കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ നൽകിവരുന്നത്. ടെലിക്കോം ഉപയോക്താക്കളെ, പ്രത്യേകിച്ച് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ചെലവിൽ ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ബിഎസ്എൻഎൽ ആണ് നല്ലത്. മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അതിൽ 150 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഒരു റീച്ചാർജ് ഓപ്ഷനും അടങ്ങുന്നു, 997 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില.
997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
150 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് ഓപ്ഷനുകൾ ഇന്ത്യൻ ടെലിക്കോം രംഗത്ത് വേറെയധികം കാണാനില്ല, എന്നാൽ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അതാണ് 997 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ, വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ കഴിയാത്തവർക്ക് പരിഗണിക്കാൻ അനുയോജ്യമായ റീച്ചാർജ് ഓപ്ഷനാണ് ഇത്.

ഏറെ നാളായി 997 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ പ്രീപെയ്ഡ് പട്ടികയിലുണ്ട്. കഴിഞ്ഞ വർഷത്തിന്റെ അവസാന മാസങ്ങളിൽ പല ബിഎസ്എൻഎൽ പ്ലാനുകളിലും അഴിച്ചുപണിയുണ്ടായി, ചിലതിൽ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ടു, ചിലതിൽ ഡാറ്റ വെട്ടിക്കുറയ്ക്കപ്പെട്ടു. അത്തരത്തിൽ പരിഷ്കരിക്കപ്പെട്ടതിന് ശേഷമുള്ള 997 രൂപയുടെ പ്ലാനിനെയാണ് നാം ഇപ്പോൾ കാണുന്നത്. 2026ൽ ഈ 997 രൂപ പ്ലാനിൽ എന്താണ് ബിഎസ്എൻഎൽ നൽകുന്നത് എന്ന് പരിചയപ്പെടാം.
പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 150 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. അതായത് ഇതുപയോഗിച്ച് ഒരിക്കൽ റീച്ചാർജ് ചെയ്താൽ ഏതാണ്ട് അഞ്ച് മാസത്തേക്ക് പിന്നെ റീച്ചാർജിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കേണ്ടതില്ല.

അധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. 6 രൂപ 64 പൈസ ആണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ്, ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാവുന്നതാണ്.
റീച്ചാർജിന് തയാറെടുക്കുന്ന ബിഎസ്എൻഎൽ വരിക്കാർ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ക്രിസ്മസിനോട് അനുബന്ധിച്ച് ബിഎസ്എൻഎൽ പ്രഖ്യാപിച്ച 251 രൂപ വിലയുള്ള കാർണിവൽ പ്ലാൻ ഓഫർ അവസാനിച്ചു എന്നതാണ്. 30 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 100ജിബി ഹൈസ്പീഡ് ഡാറ്റ, ഫ്രീ BiTV സബ്സ്ക്രിപ്ഷൻ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 251 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമായിരുന്നത്.
ക്രിസ്മസിനോട് അനുബന്ധിച്ച് ഡിസംബറിൽ അവതരിപ്പിച്ച 251 രൂപയുടെ സ്പെഷൽ പ്ലാൻ 2026 ജനുവരി 31 വരെ മാത്രമേ ലഭ്യമാകൂ എന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നതാണ്. ജനുവരി 31 പിന്നിട്ടതോടെ ഈ പ്ലാൻ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ വരിക്കാർ നിരാശരാകേണ്ടതില്ല, വാലന്റൈൻസ് ഡേ വരുന്നതിനാൽ പുതിയ ഓഫറുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്തെത്താൻ സാധ്യതയുണ്ട്.

251 രൂപയുടെ സ്പെഷൽ പ്ലാൻ മാത്രമല്ല, ക്രിസ്മസ്- ന്യൂ ഇയറിനോട് അനുബന്ധിച്ച് ജനുവരി 31 വരെ വാലിഡിറ്റിയിൽ പ്രഖ്യാപിച്ച എല്ലാ ഓഫറുകളും അവസാനിച്ചിട്ടുണ്ട്. 347 രൂപ, 485 രൂപ, 2399 രൂപ, 225 രൂപ പ്ലാനുകളിൽ സ്പെഷൽ ഓഫറിന്റെ ഭാഗമായി ലഭ്യമായിരുന്ന എക്സ്ട്രാ ഡാറ്റ ഇപ്പോൾ ലഭ്യമല്ല, ഇവ അവയുടെ യഥാർഥ ഡാറ്റ അളവുകളിലാണ് ഇപ്പോൾ എത്തുന്നത്.


Click it and Unblock the Notifications







