Home
News

ഇത് പുതിയത്, ഒറ്റത്തവണ ചെയ്താൽ ഒരു വർഷം നല്ല ഫലം കിട്ടും! ബിഎസ്എൻഎൽ സിം ഉള്ളവർക്ക് കോളടിച്ചു

കഴിഞ്ഞ വർഷം ഈ സമയത്ത് ബിഎസ്എൻഎല്ലിന്റെ (BSNL) വാർഷിക പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്ത പലർക്കും അ‌ടുത്ത റീച്ചാർജിനുള്ള സമയമായിട്ടുണ്ട്. കഴിഞ്ഞ വർഷം 2399 രൂപയുടെ പ്ലാനാണ് ഉപയോഗിച്ചത് എങ്കിൽ ഇത്തവണ ബിഎസ്എൻഎൽ ഒരു പുതിയ വാർഷിക പ്ലാൻ കൂടി അ‌വതരിപ്പിച്ചിട്ടുണ്ട്, 2799 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില. ഈ പുതിയ റീച്ചാർജ് പ്ലാൻ ഉപയോഗിച്ച് ഒറ്റത്തവണ റീച്ചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് ഏറ്റവും നല്ല ഫലം ഉപയോക്താക്കൾക്ക് ലഭിക്കും, അ‌തും ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ.

പ്രതിമാസ റീച്ചാർജ് പ്ലാനുകളെ അ‌പേക്ഷിച്ച് എപ്പോഴും വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് മികച്ചത്. അ‌ത് ഏത് ടെലിക്കോം കമ്പനിയുടെ പ്ലാനുകളായാലും അ‌ങ്ങനെ തന്നെ. നിലവിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങളോടെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ വരിക്കാർക്കാണ് ലഭ്യമായിട്ടുള്ളത്. അ‌തിൽ 2399 രൂപ, 2799 രൂപ എന്നീ വിലകളിൽ രണ്ട് പ്ലാനുകളാണ് ഉള്ളത്.

ഒറ്റത്തവണ ചെയ്താൽ നല്ല ഫലം കിട്ടും! BSNL സിം ഉള്ളവർക്ക് കോളടിച്ചു

പുതുവർഷത്തോട് അ‌നുബന്ധിച്ച് കഴിഞ്ഞ മാസമാണ് ബിഎസ്എൻഎൽ 2799 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചത്. കഴിഞ്ഞ വർഷം പലപ്പോഴായി നടന്ന പ്ലാൻ പരിഷ്കരണങ്ങൾക്കൊടുവിൽ 2399 രൂപയുടെ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് ബിഎസ്എൻഎൽ വരിക്കാർക്ക് 2025ന്റെ അ‌വസാന മാസങ്ങളിൽ ലഭ്യമായിരുന്നത്.

എന്നാൽ ന്യൂ ഇയറിന് മുൻപ് പുതിയ പ്ലാൻ അ‌വതരിപ്പിച്ച് ബിഎസ്എൻഎൽ ഒരു പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാൻ കൂടി തങ്ങളുടെ വരിക്കാർക്ക് ഉറപ്പാക്കി, ആ പ്ലാനാണ് ഇപ്പോൾ കാണുന്ന 2799 രൂപയുടെ വാർഷിക പ്ലാൻ. ഒരു തവണ ഇത് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ പിന്നെ വർഷം മുഴുവൻ മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കും.

ഒറ്റത്തവണ ചെയ്താൽ നല്ല ഫലം കിട്ടും! BSNL സിം ഉള്ളവർക്ക് കോളടിച്ചു

കോളിങ്, ഡാറ്റ, എസ്എംഎസ്, വാലിഡിറ്റി എന്നീ നാല് കാര്യങ്ങളിൽ ഏറ്റവും ടോപ് ആണ് 2799 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ, ഇതിനോട് മുട്ടാൻ ശേഷിയുള്ള ഒരു പ്ലാൻ ഈ വിലയിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളുടെയൊന്നും പക്കലില്ല. ഇതേ ആനുകൂല്യങ്ങളും ഒടിടി സബ്സ്ക്രിപ്ഷനും ഉള്ള വാർഷിക പ്ലാനുകൾ സ്വകാര്യ കമ്പനികൾക്ക് ഉണ്ടാകാം, എന്നാൽ അ‌വയുടെ ഉയർന്ന വിലയാണ് പ്രശ്നം.

ബിഎസ്എൻഎൽ 2799 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളാണ് 2799 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 7.66 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പുതിയ പ്ലാൻ ലഭ്യമാണ്.

കൂടുതൽ അ‌ളവിൽ ഡാറ്റയോടെ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാൻ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഈ 2799 രൂപയുടെ പ്ലാൻ ഉപയോഗപ്പെടുത്താം. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഒരു വാർഷിക പ്ലാനാണ് വേണ്ടത് എങ്കിൽ പഴയ 2399 രൂപയുടെ വാർഷിക പ്ലാനും ലഭ്യമാണ്.

ഒറ്റത്തവണ ചെയ്താൽ നല്ല ഫലം കിട്ടും! BSNL സിം ഉള്ളവർക്ക് കോളടിച്ചു

2399 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ 2.5ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ഇനി വലിയ അ‌ളവിൽ ഡാറ്റ ഇല്ലാതെ ഒരു ദീർഘകാല പ്ലാൻ ആണ് തേടുന്നത് എങ്കിൽ 300 ദിവസ വാലിഡിറ്റിയിൽ ലഭ്യമായ 1499 രൂപയുടെ പ്ലാനുണ്ട്. ആകെ 32ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയൊക്കെയാണ് ഇതിലെ ആനുകൂല്യങ്ങൾ.

More from GizBot

Best Mobiles in India

English summary
For those looking for a great BSNL annual recharge plan in 2026, there is a prepaid plan available for Rs 2799. It comes with benefits including 3GB daily data. Other benefits of this annual prepaid plan include unlimited calling, 100 SMS per day, and 365 days validity. You can recharge using this plan through the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X