വെറും ഒരു രൂപ കൂടുതൽ നൽകിയാൽ കുറഞ്ഞത് 100 രൂപയുടെ ലാഭം കിട്ടുന്ന റീച്ചാർജ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളിൽ പലതും ഏറെ വിചിത്രമാണ്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎൽ പ്ലാനുകൾ ഏറെ പ്രശസ്തമാണ്. പണ്ടത്തെപ്പോലെയല്ല. ഇന്ന് മിക്കയിടങ്ങളിലും ബിഎസ്എൻഎൽ 4ജി വേഗത നൽകുന്നുണ്ട്. അതിനാൽ പ്ലാനുകൾ മുൻപത്തെക്കൾ പ്രയോജനപ്രദമായി മാറിയിട്ടുമുണ്ട്. എന്നാൽ പലർക്കും ഈ പ്ലാനുകളെപ്പറ്റി അറിവില്ല.
ഒട്ടുമിക്ക ബിഎസ്എൻഎൽ വരിക്കാർക്കും 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ പരിചിതമാണ്. എന്നാൽ അതിന്റെ തൊട്ടടുത്തായി എത്തുന്ന മറ്റൊരു പ്ലാനുണ്ട്. 108 രൂപയുടെ പ്ലാനാണത്. യഥാർഥത്തിൽ ചില കാര്യങ്ങളിൽ 107 രൂപയുടെ പ്ലാനിനെക്കൾ ലാഭം ഒരു രൂപ കൂടുതൽ ചെലവ് വരുന്ന 108 രൂപയുടെ പ്ലാനാണ്.

107 രൂപയുടെ പ്ലാനിനെക്കാൾ ലാഭം എങ്ങനെയാണ് 108 രൂപയുടെ പ്ലാനിൽ കിട്ടുന്നത് എന്ന് മനസിലാക്കണമെങ്കിൽ ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് അറിയണം. 107 രൂപയുടെ പ്ലാൻ ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ പ്ലാൻ ആണ്. അതായത് വാലിഡിറ്റിയും കോളിങ് ആനുകൂല്യവും നേടാൻ ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കുള്ള ബിഎസ്എൻഎൽ പ്ലാൻ ആണിത്.
35 ദിവസ വാലിഡിറ്റിയിൽ ആകെ 2 ജിബി ഡാറ്റ ആണ് 107 രൂപയുടെ എൻട്രി ലെവൽ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം 200 മിനിറ്റ് വോയ്‌സ് കോളിങ് സൗകര്യവും ലഭ്യമാണ്. എന്നാൽ എസ്എംഎസ് സൗകര്യം ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

വോയ്‌സ് മിനിറ്റുകൾക്കും ഡാറ്റയ്ക്കും പുറമേ, സൗജന്യ ബിഎസ്എൻഎൽ ട്യൂൺ ആനുകൂല്യവും 107 രൂപ പ്ലാനിലുണ്ട്. കൂടാതെ, രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ ഇതേ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മുൻ റീചാർജുകളിൽ നിന്നുള്ള ഉപയോഗിക്കാത്ത വാലിഡിറ്റിയും ലഭ്യമാകും. പ്രതിദിനം 3 രൂപ മാത്രമാണ് ഈ പ്ലാനിന് ചെലവ് വരുന്നത്.
ഇനി എങ്ങനെയാണ് 107 രൂപ പ്ലാനെക്കാൾ ലാഭം 108 രൂപ പ്ലാനിൽ ലഭിക്കുന്നത് എന്ന് നോക്കാം. 108 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഈ പ്ലാൻവാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം ദിവസം 1ജിബി ഡാറ്റയും ലഭിക്കും.
107 രൂപ പ്ലാനിലെന്ന പോലെ എസ്എംഎസ് ആനുകൂല്യങ്ങൾ 108 രൂപയുടെ പ്ലാനിലും ബിഎസ്എൻഎൽ നൽകുന്നില്ല. ലോക്കൽ എസ്എംഎസിന് 80 പൈസയും നാഷണൽ എസ്എംഎസിന് 1.20 രൂപയും നൽകേണ്ടിവരും. ഈ പ്ലാനിന്റെ ആകർഷണം എന്തെന്നാൽ ദിവസം 1ജിബി ഡാറ്റ വീതം ലഭിക്കും എന്നതാണ്.

ഡാറ്റ ആവശ്യങ്ങളില്ലാത്തവർ, ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ തുടങ്ങിയ ബിഎസ്എൻഎൽ വരിക്കാർക്ക് അനുയോജ്യം 107 രൂപയുടെ റീച്ചാർജ് പ്ലാൻ ആണ്. എന്നാൽ സ്മാർട്ട്ഫോണുള്ള, ഡാറ്റ ഉപയോഗിക്കുന്ന വരിക്കാരെ സംബന്ധിച്ചിടത്തോളം 108 രൂപയുടെ പ്ലാൻ ആണ് ലാഭം. 107 രൂപയുടെ പ്ലാനിൽ ആകെ 2 ജിബി ഡാറ്റ മാത്രം കിട്ടുമ്പോൾ ഇവിടെ ദിവസവും 1ജിബി ഡാറ്റവീതം കിട്ടും.
നിശ്ചിത 2ജിബി തീർന്ന ശേഷം ഡാറ്റ ആവശ്യം വന്നാൽ 107 രൂപയുടെ പ്ലാൻ ചെയ്തവർ ഡാറ്റ ബൂസ്റ്റർ പ്ലാനിനെ ആശ്രയിക്കണം. എന്നാൽ 108 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ ആകെ 28 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഡാറ്റയുടെ കാര്യത്തിൽ മാത്രമാണ് 108 രൂപ പ്ലാൻ ലാഭകരം.
ദിവസം 2ജിബി ഡാറ്റ വേണ്ട ബിഎസ്എൻഎൽ വരിക്കാർക്ക് 249 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. 45 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാനെത്തുന്നത്. അതേസമയം വാലിഡിറ്റി വേണ്ടവർക്ക് ലാഭം 107 രൂപയുടെ പ്ലാനാണ്. കാരണം 35 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുക. കുറഞ്ഞ നിരക്കിൽ ഇത്രയും വാലിഡിറ്റി നൽകുന്ന പ്രതിമാസ പ്ലാനുകൾ ജിയോ പോലും നൽകുന്നില്ല.


Click it and Unblock the Notifications








