Home
News

​നൈസായിട്ട് പണികൊടുക്കുക എന്ന് പറഞ്ഞാൽ ഇതാണ്; റീച്ചാർജിന് ഇനി ഇത് പരീക്ഷിച്ച് കളയാം!

ഇന്ത്യൻ ടെലിക്കോം രംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിച്ചുകൊണ്ടിരുന്ന സ്ഥാപനമാണ് മുകേഷ് അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിലുള്ള റിലയൻസ് ജിയോ. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഏറ്റവുമധികം വരിക്കാരുള്ള ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാകാൻ ജിയോയ്ക്ക് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ജൂ​ലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയെ തുടർന്ന് ജിയോയ്ക്ക് ചെറുതായി പണിപാളി, അ‌തായത് കാര്യങ്ങൾ ​കൈയിൽ നിന്ന് അ‌ൽപ്പം പിടിവിട്ടുപോയി. പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നൽകിവരുന്ന കുറഞ്ഞ നിരക്കിലുള്ള ടെലിക്കോം റീച്ചാർജ് പ്ലാനുകളാണ് ജിയോയുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

​നൈസായിട്ട് പണി കൊടുക്കുക എന്ന് കേട്ടിട്ടുണ്ടാകും, ജിയോ ഇപ്പോൾ ആ പണി അ‌നുഭവിച്ചുകൊണ്ടിരിക്കുകയാണ്. അ‌ത് കൊടുത്തത് ആകട്ടെ ബിഎസ്എൻഎല്ലും. അ‌വസരം ഉണ്ടായിരുന്നിട്ടും സ്വകാര്യ കമ്പനികൾക്കൊപ്പം നിരക്ക് കൂട്ടാൻ ബിഎസ്എൻഎൽ തയാറായില്ല. എന്നുമാത്രമല്ല, ഉടനെയെങ്ങും നിരക്ക് കൂട്ടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നും ബിഎസ്എൻഎൽ വ്യക്തമാക്കിക്കഴിഞ്ഞു.

റീച്ചാർജിന് ഇനി ഇത് പരീക്ഷിച്ച് കളയാം!

സാധാരണക്കാരായ ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎല്ലിന്റെ ആ പ്രഖ്യാപനം ഏറെ സന്തോഷം പകരുന്നതായിരുന്നു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകിവരുന്നത് ബിഎസ്എൻഎൽ ആണ്. അ‌തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ, ഒരു വർഷത്തേക്ക് ഡാറ്റ ലഭ്യമാക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാനും ചീപ് റേറ്റിൽ ദീർഘകാല വാലിഡിറ്റിയോടെ എത്തുന്ന മറ്റൊരു പ്ലാനും ഇന്ന് പരിചയപ്പെടാം.

ഇതിൽ ഡാറ്റ ആനുകൂല്യവുമായി എത്തുന്ന പ്ലാനിന് 1515 രൂപയും ചീപ് റേറ്റിൽ ദീർഘകാല വാലിഡിറ്റിയോടെ എത്തുന്ന പ്ലാനിന് 1499 രൂപയും ആണ് വില. ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഒരു മികച്ച ബിഎസ്എൻഎൽ റീച്ചാർജ് ഓപ്ഷൻ ആണ് 1515 രൂപയുടേത്.

റീച്ചാർജിന് ഇനി ഇത് പരീക്ഷിച്ച് കളയാം!

1515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: വേറിട്ട പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ ഒരു കില്ലാടിയാണ്. അ‌ത്തരത്തിൽ ഒരു വേറിട്ട ബിഎസ്എൻഎൽ പ്ലാൻ ആണ് 1515 രൂപയുടേത്. 365 ദിവസ വാലിഡിറ്റിയിൽ ദിവസവും 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്നു എന്നതാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. ഡാറ്റ പ്ലാൻ ആയതിനാൽ തന്നെ കോളിങ് ആനുകൂല്യങ്ങളോ, സൗജന്യ എസ്എംഎസോ ഇതിലില്ല.

വാലിഡിറ്റിയുള്ള ഒരു അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിലേ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. റീച്ചാർജ് ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്കാണ് ഈ പ്ലാൻ ആനുകൂല്യം ലഭിക്കുക. നിശ്ചിത 2ജിബി പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഫെയർ യൂസേജ് പോളിസി പ്രകാരം ഡാറ്റ വേഗത 40 Kbps ആയി കുറയും.

1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: കുറഞ്ഞ ചെലവിൽ അ‌ൺലിമിറ്റഡ് കോളിങ് സഹിതം സിം വാലിഡിറ്റി ദീർഘകാലം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണിത്. 336 ദിവസ വാലിഡിറ്റിയോടെ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകും.

റീച്ചാർജിന് ഇനി ഇത് പരീക്ഷിച്ച് കളയാം!

1499 രൂപയുടെ ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് 136 രൂപ 27 ​പൈസയാണ്. അ‌തേപോലെ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 4 രൂപ 46 ​പൈസ വരും. അ‌തായത് അ‌ഞ്ച് രൂപയിൽ താഴെ ചിലവിൽ പ്രതിദിന ആവശ്യങ്ങൾ നിറവേറ്റാം. ഡാറ്റ അ‌ധികമായി ആവശ്യമുണ്ടെങ്കിൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ ഉപയോഗിക്കുകയുമാകാം.

Best Mobiles in India

English summary
Prepaid plans are available for BSNL users at Rs 1515 and Rs 1499. Out of which Rs 1515 plan is data plan. It provides 2GB daily data per day with a validity of 365 days. Being a data plan, it does not come with calling benefits or free SMS. 1499 plan offers unlimited calling and long validity at low cost.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X