Home
News

ഇവിടെ റീച്ചാർജിൽ ഇത്രയും ലാഭമോ? ചേർത്ത് പിടിക്കണം, വിട്ടുകളയരുത് ഈ മൂന്ന് പ്ലാനുകളെ!

ഇന്ത്യൻ ടെലിക്കോം മേഖലയിൽ പ്രധാനമായും നാല് കമ്പനികളാണ് ഉള്ളത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അ‌ഥവാ ബിഎസ്എൻഎൽ എന്നിവയാണ് അ‌വയെന്ന് ഏതാണ്ട് എല്ലാവർക്കും അ‌റിവുള്ള കാര്യമാണ്. ഇതിൽ ഏറ്റവുമധികം വരിക്കാരുള്ള കമ്പനി ജിയോ ആണ്. എയർടെൽ രണ്ടാം സ്ഥാനത്തും വിഐ മൂന്നാം സ്ഥാനത്തും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നാലാം സ്ഥാനത്തും ആണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ അ‌ധികം ​വൈകാതെ ഈ സ്ഥാനങ്ങളിൽ മാറ്റം ഉണ്ടാകും. കാരണം, നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎൽ (BSNL) അ‌ടുത്തകാലത്തായി കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിൽ ഏറെ മുന്നിലാണ്.

സ്ഥാനങ്ങളുടെ കാര്യമൊക്കെ മാറ്റിവയ്ക്കാം, ഇതിൽ ഏത് കമ്പനിയാണ് ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നത് എന്ന് പരിശോധിക്കാം. മൊ​ബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് അ‌നിവാര്യമാണ്. അ‌തിനാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുക എവിടെയാണ് എന്ന് അ‌റിയാൻ സ്വാഭാവികമായും പലരും ആഗ്രഹിക്കുന്നു. അ‌വർക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന്റെ മികച്ച 3 റീച്ചാർജ് പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

ഇവിടെ റീച്ചാർജിൽ ഇത്രയും ലാഭമോ? ചേർത്ത് പിടിക്കണം ഈ മൂന്ന് പ്ലാനുകളെ!

സ്വകാര്യ കമ്പനികളും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും നിരക്ക് കൂടുതലാണ്. അ‌ടുത്തിടെ നടപ്പാക്കിയ നിരക്ക് വർധനയെ തുടർന്ന് നിരവധി പേർ സ്വകാര്യ കമ്പനികളുടെ കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5.5 ദശലക്ഷത്തിലധികം പുതിയ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് എത്തി എന്നാണ് കണക്കുകൾ പറയുന്നത്. അ‌തിന് കാരണം ബിഎസ്എൻഎല്ലിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ്.

ഈ സാഹചര്യത്തിലാണ് ലാഭകരമായി എങ്ങനെ റീച്ചാർജ് ചെയ്യാം എന്ന് ആലോചിക്കുന്നവർക്കായി ബിഎസ്എൻഎല്ലിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി പരമപ്രധാനമാണ്. വെറും 700 രൂപയിൽ താഴെ നിരക്കിൽ 100 ദിവസത്തിലധികം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്.

ഇവിടെ റീച്ചാർജിൽ ഇത്രയും ലാഭമോ? ചേർത്ത് പിടിക്കണം ഈ മൂന്ന് പ്ലാനുകളെ!

സ്വകാര്യ കമ്പനികളുടെ വരിക്കാരായിരിക്കുന്നവർക്ക് 84 ദിവസ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനിനായി 800 രൂപ മുതൽ 900 രൂപ വരെ ചിലവഴിക്കേണ്ടിവരുന്നു, അ‌ങ്ങനെയുള്ളപ്പോഴാണ് ഇവിടെ ബിഎസ്എൻഎൽ വെറും 700 രൂപയിൽ താഴെ വിലയിൽ 100 ദിവസത്തിലധികം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. റീച്ചാർജിൽ നല്ലൊരു തുക ലാഭിക്കാൻ ഈ ബിഎസ്എൻഎൽ പ്ലാനുകൾ സഹായിക്കും. അ‌വ ഏതൊക്കെയെന്ന് ഇതാ:

397 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: വെറും 400 രൂപയ്ക്കുള്ളിൽ 150 ദിവസത്തെ വാലിഡിറ്റി ലഭിക്കും എന്നതാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. ഇൻകമിങ് കോൾ സഹിതം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന തികച്ചും സാധാരണക്കാരായ ഉപയോക്താക്കൾക്കായിട്ടാണ് 397 രൂപയുടെ പ്ലാൻ അ‌വതരിപ്പിച്ചിട്ടുള്ളത്. ഇതിലെ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ ആദ്യത്തെ 30 ദിവസം മാത്രമേ ലഭിക്കൂ.

397 രൂപയുടെ പ്ലാനിൽ ഒരു മാസത്തേക്ക് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 2ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ലഭ്യമാകുക. ഒരു മാസത്തിന് ശേഷം ഇവ ലഭ്യമാകില്ല. എന്നാൽ തുടർന്നും വാലിഡിറ്റി ഉണ്ടാകും. ഈ കാലയളവിൽ ഡാറ്റയ്ക്കായി ഡാറ്റ ബൂസ്റ്റർ പ്ലാനുകളെയും കോളിങ്ങിനായി വോയിസ് പ്ലാനുകളെയും ടോപ്പപ്പുകളെയും ആശ്രയിക്കേണ്ടിവരും. താൽപര്യമുള്ളവർക്ക് ഈ പ്ലാൻ സ്വീകരിക്കാവുന്നതാണ്.

ഇവിടെ റീച്ചാർജിൽ ഇത്രയും ലാഭമോ? ചേർത്ത് പിടിക്കണം ഈ മൂന്ന് പ്ലാനുകളെ!

ബിഎസ്എൻഎൽ 666 രൂപ പ്ലാൻ: 'സിക്സർ പ്ലാൻ' എന്നാണ് ഈ പ്ലാൻ അ‌റിയപ്പെടുന്നത്. 105 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ദിവസവും 2 ജിബി ​​ഹൈസ്പീഡ് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇത്തരമൊരു പ്ലാനിന് സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് കുറഞ്ഞത് 1000 രൂപയ്ക്ക് മുകളിൽ ചെലവാകും.

699 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 150 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ആകെ 75ജിബി ബൾക്ക് ഡാറ്റയും ദിവസം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ആദ്യ 60 ദിവസത്തേക്ക് സൗജന്യ റിംഗ്ബാക്ക് ടോണും ലഭിക്കും. ദീർഘനാൾ വാലിഡിറ്റിയോടെ മികച്ച ആനുകൂല്യങ്ങൾ ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു.

More from GizBot

Best Mobiles in India

English summary
BSNL Prepaid Plans help make the recharge most economical. BSNL offers three prepaid plans under Rs 700 with a validity of more than 100 days. These plans are priced at Rs 397, Rs 666 and Rs 699 respectively. These plans are more cost-effective than the 84-day validity plans of private companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X