Home
News

ജനപ്രിയ പ്ലാനുകളുടെ പട്ടികയുമായി ബിഎസ്എൻഎൽ; നിങ്ങൾ ഉപയോഗിക്കുന്ന പ്ലാൻ ഇതിലുണ്ടോ?

ഇന്ത്യയിലെ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അ‌തിനാൽത്തന്നെ ഉപയോക്താക്കൾക്ക് അ‌വരുടെ സാമ്പത്തികശേഷിക്കും ഉപയോഗത്തിനും അ‌നുസരിച്ച് തെരഞ്ഞെടുക്കാൻ നിരവധി പ്ലാനുകൾ ലഭ്യമാണ്. ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ, പൊതുമേഖലയിൽനിന്നുള്ള ഒരേയൊരു സ്ഥാപനമായ ബിഎസ്എൻഎല്ലും നിരവധി പ്രീപെയ്ഡ് പ്ലാനുകൾ തങ്ങളുടെ വരിക്കാർക്കായി പുറത്തിറക്കിയിട്ടുണ്ട്.

സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച പ്ലാനുകൾ കുറഞ്ഞ നിരക്കിൽ നൽകാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മോശം ഡാറ്റ വേഗതമൂലം പലർക്കും ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാകാതെ പോകുന്നു എന്നത് വേറെകാര്യം. എങ്കിലും ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിച്ച് ടെലിക്കോം ആവശ്യങ്ങൾ സംതൃപ്തിയോടെ നിറവേറ്റുന്ന ധാരാളം പേരുണ്ട്.

ജനപ്രിയ പ്ലാനുകളുടെ പട്ടികയുമായി ബിഎസ്എൻഎൽ

നിരവധി ബിഎസ്എൻഎൽ പ്ലാനുകൾ നിലവിലുണ്ടെങ്കിലും പല മികച്ച പ്ലാനുകളെപ്പറ്റിയും വരിക്കാർ അ‌റിയാതെ പോകുന്നു. അ‌തിനാൽ തങ്ങളുടെ ഏറ്റവും ജനപ്രിയമായ പ്ലാനുകൾ ബിഎസ്എൻഎൽ സ്വന്തം വെബ്​സൈറ്റിൽ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്ലാനുകളെപ്പറ്റി അ‌റിയാൻ ഇത് സഹായിക്കുമെന്ന് കമ്പനി കരുതുന്നു. ബിഎസ്എൻഎൽ വെബ്​സൈറ്റിലെ ജനപ്രിയ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 200 മിനിറ്റ് വോയ്‌സ് കോളിങ്, ആകെ 2 ജിബി ഡാറ്റ എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. എസ്എംഎസ് സൗകര്യം ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടില്ല. കുറഞ്ഞ തുകയ്ക്ക് മികച്ച ആനുകൂല്യങ്ങളോടെ ലഭിക്കുന്ന 35 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനെ ജനപ്രിയ പ്ലാനാക്കി മാറ്റുന്നത്.

ജനപ്രിയ പ്ലാനുകളുടെ പട്ടികയുമായി ബിഎസ്എൻഎൽ

മറ്റ് ടെലിക്കോം കമ്പനികളുടെ ഏറ്റവും നിരക്ക് കുറഞ്ഞ അ‌ടിസ്ഥാന പ്ലാനുകളുടെ വാലിഡിറ്റി മിക്കവാറും 24 ദിവസമോ 28 ദിവസമോ ആണ്. എന്നാൽ ഇവിടെ ഒരുമാസത്തിലധികം വാലിഡിറ്റി ബിഎസ്എൻഎൽ നൽകുന്നുണ്ട്. പ്രതിദിനം 3 രൂപ മാത്രമാണ് കോളിങ്, ഡാറ്റ ആവശ്യങ്ങൾക്കും 35 ദിവസത്തെ വാലിഡിറ്റിക്കുമായി ഈ പ്ലാനിൽ ചെലവ് വരുന്നത് എന്നകാര്യം ഏറെ ശ്രദ്ധേയമാണ്.

147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഏറെ ഉദാരമായ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎല്ലിന്റെ 147 രൂപയുടെ സ്പെഷ്യൽ താരിഫ് വൗച്ചറിനെ (എസ്ടിവി ) ജനപ്രിയമാക്കുന്നത്. ഹോം എൽഎസ്എയിലെ ( ലൈസൻസ്ഡ് സർവീസ് ഏരിയ) ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ന്യൂഡൽഹിയിലും മുംബൈയിലും എംടിഎൻഎൽ നെറ്റ്‌വർക്ക് റോമിങ്ങിൽ ഉൾപ്പെടെ അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം ലഭ്യമാണ്. കോളിങ് ആനുകൂല്യത്തിന് പുറമേ, 10 ജിബി അതിവേഗ ഡാറ്റയും ബിഎസ്എൻഎൽ ട്യൂണുകളും ഈ പ്ലാനിൽ ലഭ്യമാണ്. 30 കലണ്ടർ ഡേയ്സ് വാലിഡിറ്റിയാണ് ബിഎസ്എൻഎൽ ഈ പ്ലാനിന് നൽകിയിരിക്കുന്നത്.

153 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാനാണിത്. അ‌ൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 1ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അ‌ധിക ആനുകൂല്യമായി പിആർബിടി സേവനവും ഉപയോഗിക്കാം. 26 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ള വരിക്കാർക്ക് അ‌നുയോജ്യമായ പ്ലാൻ ആണിത്. പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുക. കൂടാതെ, ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡ് വികസിപ്പിച്ച പ്രോഗ്രസീവ് വെബ് ആപ്പിൽ (PWA) ബണ്ടിൽ ചെയ്‌ത ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനത്തിലേക്ക് വരിക്കാർക്ക് ആക്‌സസ് ഉണ്ടായിരിക്കും.

ജനപ്രിയ പ്ലാനുകളുടെ പട്ടികയുമായി ബിഎസ്എൻഎൽ

201 രൂപയുടെ പ്ലാൻ: കാലാവധി അ‌വസാനിച്ച് ഗ്രേസ് പിരീഡ് 2(ജിപി 2) പിന്നിട്ടവർക്കുള്ള പ്രത്യേക പ്ലാനാണിത്. 300 മിനിറ്റ് സൗജന്യ വോയിസ് കോളുകൾ, 6ജിബി ഡാറ്റ, 99 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. മറ്റ് വ്യവസ്ഥകളും നിബന്ധനകളും 107 രൂപയുടെ പ്ലാനിന് സമാനമാണ്. ഈ പ്ലാനിലെ ആനുകൂല്യങ്ങൾ 90 ദിവസ വാലിഡിറ്റി കാലയളവി​ന് ബാധകമാണ്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ പ്ലാനുകൾ ലിസ്റ്റ് ചെയ്യുന്നതിലൂടെ മികച്ച പ്ലാനുകൾ വരിക്കാരെ അ‌റിയിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നു. ഈ പ്ലാനുകൾ മിക്ക ടെലിക്കോം സർക്കിളുകളിലും ലഭ്യമാണ്. എങ്കിലും ആപ്പിലോ വെബ്​സൈറ്റിലോ പരിശോധിച്ച് ലഭ്യത ഉറപ്പാക്കാവുന്നതാണ്. ​മൈബിഎസ്എൻഎൽ ആപ്പ്, ഔദ്യോഗിക വെബ്​സൈറ്റ്, ഓൺ​ലൈൻ പ്ലാറ്റ്ഫോമുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി ഈ പ്ലാനുകൾ റീച്ചാർജ് ചെയ്യാം.

Best Mobiles in India

English summary
BSNL has listed its most popular plans separately on its website. It helps users know about the best BSNL plans. Popular BSNL plans include Rs 107, Rs 147, Rs 153, Rs 198, and Rs 201. These plans offer great benefits at low rates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X