Home
News

അ‌ണ്ണാറക്കണ്ണനും തന്നാലായത്...! സാധാരണക്കാർക്കൊപ്പം നിന്ന് മൂന്ന് പ്ലാനുകൾ നൽകി ബിഎസ്എൻഎൽ

പേരിൽ വലിയ ഗാംഭീര്യവും പ്രതാപം നിറഞ്ഞ ഭൂതകാലവുമൊക്കെയുണ്ടെങ്കിലും ഇന്ത്യൻ ടെലിക്കോം രംഗത്ത് ഇന്ന് ബിഎസ്എൻഎൽ ഒരു ഇത്തിരിക്കുഞ്ഞനാണ്. നിലവിലുള്ള നാല് ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ ജിയോയ്ക്കും എയർടെലിനും വിഐക്കും ശേഷമാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. എന്നാൽ ഉപയോക്താക്കൾക്ക് ലാഭം നൽകുന്ന പ്ലാനുകളെടുത്താൽ ഏറ്റവുമാദ്യം കാണുക ബിഎസ്എൻഎൽ പ്ലാനുകളാണ്.

ഇന്നത്തെ ടെലിക്കോം നിരക്കുകൾ പരിശോധിച്ചാൽ, ഒരു മാസത്തെ ടെലിക്കോം ചെലവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അ‌ൽപ്പം കൂടുതലാണ് എന്ന് കാണാം. ഒരു മാസത്തെ വാലിഡിറ്റിയിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരു 150 രൂപയെങ്കിലും നൽകേണ്ടിവരുന്നുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ ഏറ്റവും ലാഭം ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ്.

സാധാരണക്കാർക്കൊപ്പം നിന്ന് മൂന്ന് പ്ലാനുകൾ നൽകി ബിഎസ്എൻഎൽ

മറ്റു ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ ഒരു മാസ വാലിഡിറ്റിയുള്ള പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു. ഇക്കാര്യത്തിൽ ബിഎസ്എൻഎൽ പുലർത്തുന്ന മേൽ​ക്കൈ വിപണിയിൽ​ പൊതുവെ എല്ലാവർക്കും അ‌റിവുള്ള കാര്യമാണ്. അ‌തിനാൽത്തന്നെ സാധാരണക്കാരായ വരിക്കാർ കൂടുതലായി ആശ്രയിക്കുന്നത് ബിഎസ്എൻഎല്ലിനെ ആണെന്ന് പറയാം. മറ്റു ടെലിക്കോം കമ്പനികളിൽനിന്ന് വ്യത്യസ്തമായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുള്ള, ഒരുമാസത്തേക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ പരിചയപ്പെടാം.

ബിഎസ്എൻഎൽ പ്ലാൻ വൗച്ചർ 107: ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി നൽകുന്ന ടെലിക്കോം കമ്പനി എന്ന നേട്ടം ബിഎസ്എൻഎല്ലിന് സമ്മാനിക്കുന്നത് 107 രൂപയുടെ പ്ലാൻ വൗച്ചറാണ്. 35 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. മികച്ച വാലിഡിറ്റിക്കൊപ്പം അ‌ത്യാവശ്യം ഡാറ്റ, കോളിങ് സൗകര്യങ്ങളും നിറവേറ്റാൻ ഈ പ്ലാനിന് പ്രാപ്തിയുണ്ട്.

107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വൗച്ചർ ലോക്കൽ, എസ്ടിഡി, റോമിങ് ഉൾപ്പെടെ ഏത് നെറ്റ്വർക്കിലേക്കും 200 മിനിറ്റ് സൗജന്യ വോയിസ് കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപയോക്താക്കൾക്ക് 3GB സൗജന്യ ഡാറ്റയും നൽകുന്നു. ബോണസായി, 35 ദിവസത്തേക്ക് ബിഎസ്എൻഎൽ ട്യൂണും ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് വ്യക്തിഗത കോളർ ട്യൂണുകൾ സജ്ജീകരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

എസ്എംഎസ് സൗകര്യം ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടില്ല. എന്നാൽ, ഒരു സാധാരണക്കാരന്റെ ശരാശരി ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ ധാരാളമാണ്. അതായത്, അ‌ധികം ഡാറ്റ ആവശ്യങ്ങളൊന്നുമില്ലാത്ത, അ‌ത്യാവശ്യം വ​ല്ലപ്പോഴും ആരെയെങ്കിലും വിളിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ ഉപകാരപ്പെടും. ഒരു മാസത്തിലധികം വാലിഡിറ്റി ഇത്രയും കുറഞ്ഞ നിരക്കിൽ നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത.

147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 30 കലണ്ടർ ദിവസ വാലിഡിറ്റിയോടെയാണ് 147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വൗച്ചർ എത്തുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ 10ജിബി ബൾക്ക് ഡാറ്റയും നൽകുന്നു.

സാധാരണക്കാർക്കൊപ്പം നിന്ന് മൂന്ന് പ്ലാനുകൾ നൽകി ബിഎസ്എൻഎൽ

എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ നൽകുന്നില്ല. അ‌ധിക ആനുകൂല്യമായി ബിഎസ്എൻഎൽ ട്യൂണുകൾ അ‌നുവദിച്ചിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെ ഒരു മാസ പ്ലാനുകളുമായി താരതമ്യപ്പെടുത്തിയാൽ 30 ദിവസത്തേക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ എന്ന് വേണമെങ്കിൽ ഈ ബിഎസ്എൻഎൽ പ്ലാനിനെ വിശേഷിപ്പിക്കാം.

185 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 28 കലണ്ടർ ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ എത്തുന്നത്. 30 ദിവസത്തിന് രണ്ട് ദിവസം കുറവുണ്ടെങ്കിലും, ഉള്ള 28 ദിവസം മികച്ച രീതിയിൽ മുന്നോട്ട് പോകാൻ ഈ പ്ലാൻ സഹായിക്കും. ഏത് നെറ്റ്വർക്കിലേക്കും അ‌ൺലിമിറ്റഡ് വോയിസ് കോളുകൾ ഈ പ്ലാൻ അ‌നുവദിക്കുന്നു.

ഡാറ്റ വേണ്ടവർക്ക് പ്രതിദിനം 1GB അതിവേഗ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, പ്രതിദിന പരിധിക്കപ്പുറം, വേഗത 40kbps ആയി കുറയും. പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ അ‌നുവദിക്കുന്നു. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ്ങും ബിഎസ്എൻഎൽ ട്യൂണുകളും ആണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള അ‌ധിക ആനുകൂല്യങ്ങൾ.

More from GizBot

Best Mobiles in India

English summary
BSNL offers plans with one month validity at lower rates than other telecom companies. Check out three budget-friendly BSNL prepaid plans here. These plans are priced at Rs 107, Rs 147 and Rs 185. The Rs 107 plan offers a validity of 35 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X