Home
News

തീരുന്നത് 2023 മാത്രമാണ്, നല്ല ചിലത് ഇവിടെ തുടരും! 2024ൽ ഉപകാരപ്പെടുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

2023 വിടപറഞ്ഞ് 2024 ആരംഭിക്കുകയാണ്. ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം പുതിയ വർഷം നിരക്ക് വർധന ഉണ്ടാകും എന്ന് ഉറപ്പാണ്. അ‌ത് എപ്പോൾ, എങ്ങനെ ഏത് വിധത്തിൽ അ‌വതരിപ്പിക്കപ്പെടും എന്ന് മാത്രമേ അ‌റിയാനുള്ളൂ. എങ്കിലും 2024 ന്റെ തുടക്കത്തിൽ തന്നെ നിരക്ക് വർധന ഉണ്ടാകാൻ സാധ്യതയില്ല.

2022 നെ അ‌പേക്ഷിച്ച് 2023 ൽ ടെലിക്കോം നിരക്ക് ഉയർന്നു. അ‌തേപോലെ 2024ലും മാറ്റം ഉണ്ടാകാം. സ്വകാര്യ ടെലിക്കോം കമ്പനികൾ ഈ വർഷം മാർച്ച്- ഏപ്രിൽ സമയത്ത് നിരക്ക് വർധന നടത്താൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ ബിഎസ്എൻഎല്ലിന്റെ നിരക്കുകൾ ഉയരാനിടയില്ല.

 2024ൽ ഉപകാരപ്പെടുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ 4ജി വ്യാപനം 2023 അ‌വസാനത്തോടെ ഊർജിതമാക്കിത്തുടങ്ങിയിരുന്നു. 2024ൽ ബിഎസ്എൻഎൽ 4ജി മാത്രമല്ല, 5ജിയും ഉപയോക്താക്കളിലേക്ക് എത്തും എന്നാണ് അ‌ധികൃതർ വാക്കുനൽകുന്നത്. അ‌തേസമയം 4ജി/5ജി എത്തിയാലും നിരക്ക് കാര്യമായി ഉയർത്തില്ല എന്ന് ബിഎസ്എൻഎൽ അ‌ധികൃതർ തന്നെ ഇതിനകം വ്യക്തമാക്കിയിരിക്കുന്നു. എങ്കിലും നിരക്ക് ഉയർത്താതെ ഒരു മുന്നോട്ട് പോക്ക് അ‌സാധ്യമായതിനാൽ ഇതിനെ പൂർണ്ണമായും വിശ്വാസത്തിലെടുക്കേണ്ടതില്ല.

കഴിഞ്ഞ വർഷം ബിഎസ്എൻഎൽ പ്രത്യക്ഷത്തിൽ കാര്യമായ നിരക്ക് വർധന നടത്തിയില്ല. എന്നാൽ ചില റീച്ചാർജ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ട് പരോക്ഷ നിരക്ക് വർധന നടപ്പാക്കുകയും ചെയ്തു. ബിഎസ്എൻഎല്ലിന്റെ ഏറ്റവും ജനപ്രിയ പ്ലാനായ 107 രൂപയുടെ പ്ലാൻ വാലിഡിറ്റിയിൽ അ‌ടക്കം കഴിഞ്ഞ വർഷം വെട്ടിക്കുറയ്ക്കൽ ഉണ്ടായി.

എങ്കിലും ഇപ്പോഴും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎല്ലിനെ വെല്ലാൻ ആരുമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഈ വർഷം നെറ്റ്വർക്ക് വേഗത കൂടി മെച്ചപ്പെടുന്നതോടെ കൂടുതൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. പുതിയ വർഷത്തിലേക്ക് കടക്കുമ്പോഴും ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനുകൾക്ക് കാര്യമായ മാറ്റങ്ങളില്ല.

നിരവധി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ നിലവിലുണ്ടെങ്കിലും പല മികച്ച പ്ലാനുകളെപ്പറ്റിയും വരിക്കാർ അ‌റിയാതെ പോകുന്നു. അ‌തിനാൽ തങ്ങളുടെ ഏറ്റവും ജനപ്രിയമായ പ്ലാനുകൾ ബിഎസ്എൻഎൽ സ്വന്തം വെബ്​സൈറ്റിൽ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. അ‌തിൽ 200 രൂപയിൽ താഴെ നിരക്കിൽ ലഭ്യമായ ജനപ്രിയ ബിഎസ്എൻഎൽ പ്ലാനുകൾ പരിചയപ്പെടാം.

107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്നാണിത്.
200 മിനിറ്റ് വോയ്‌സ് കോളിങ്, ആകെ 2 ജിബി ഡാറ്റ എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. എസ്എംഎസ് സൗകര്യം ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടില്ല. കുറഞ്ഞ തുകയ്ക്ക് 35 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ പ്ലാനിനെ ജനപ്രിയമാക്കുന്നത്.

 2024ൽ ഉപകാരപ്പെടുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

സ്വകാര്യ ടെലിക്കോം കമ്പനികളുടെ എൻട്രിലെവൽ പ്ലാനുകളുടെ വാലിഡിറ്റി മിക്കവാറും 24 ദിവസമോ 28 ദിവസമോ ആണ്. എന്നാൽ ഇവിടെ ഒരുമാസത്തിലധികം വാലിഡിറ്റി ബിഎസ്എൻഎൽ നൽകുന്നുണ്ട്. പ്രതിദിനം 3 രൂപ മാത്രമാണ് കോളിങ്, ഡാറ്റ ആവശ്യങ്ങൾക്കും 35 ദിവസത്തെ വാലിഡിറ്റിക്കുമായി ഈ പ്ലാനിൽ ചെലവ് വരുന്നത് എന്നകാര്യം ഏറെ ശ്രദ്ധേയമാണ്.

147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഉദാരമായ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎല്ലിന്റെ 147 രൂപയുടെ സ്പെഷ്യൽ താരിഫ് വൗച്ചറിനെ ( എസ്ടിവി ) ജനപ്രിയമാക്കുന്നത്. ഹോം എൽഎസ്എയിലെ ( ലൈസൻസ്ഡ് സർവീസ് ഏരിയ) ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

30 കലണ്ടർ ഡേയ്സ് വാലിഡിറ്റിയാണ് ബിഎസ്എൻഎൽ ഈ പ്ലാനിന് നൽകിയിരിക്കുന്നത്. ന്യൂഡൽഹിയിലും മുംബൈയിലും എംടിഎൻഎൽ നെറ്റ്‌വർക്ക് റോമിങ്ങിൽ ഉൾപ്പെടെ അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം ലഭ്യമാണ്. കോളിങ് ആനുകൂല്യത്തിന് പുറമേ, 10 ജിബി അതിവേഗ ഡാറ്റയും ബിഎസ്എൻഎൽ ട്യൂണുകളും ഈ പ്ലാനിൽ ലഭ്യമാണ്.

 2024ൽ ഉപകാരപ്പെടുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

153 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: അ‌ൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 1ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അ‌ധിക ആനുകൂല്യമായി പിആർബിടി സേവനവും ഉപയോഗിക്കാം. 26 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാനാണിത്.

198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ള വരിക്കാർക്ക് അ‌നുയോജ്യമായ പ്ലാൻ ആണിത്. പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുക. 40 ദിവസമാണ് വാലിഡിറ്റി. ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡ് വികസിപ്പിച്ച പ്രോഗ്രസീവ് വെബ് ആപ്പിൽ (PWA) ബണ്ടിൽ ചെയ്‌ത ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനത്തിലേക്ക് വരിക്കാർക്ക് ആക്‌സസ് ഉണ്ടായിരിക്കും.

201 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: കാലാവധി അ‌വസാനിച്ച് ഗ്രേസ് പിരീഡ് 2(ജിപി 2) പിന്നിട്ടവർക്കുള്ള പ്രത്യേക പ്ലാനാണിത്. 300 മിനിറ്റ് സൗജന്യ കോളുകൾ, 6ജിബി ഡാറ്റ, 99 എസ്എംഎസ് എന്നിവ ഈ പ്ലാനിലുണ്ട്. മറ്റ് വ്യവസ്ഥകളും നിബന്ധനകളും 107 രൂപയുടെ പ്ലാനിന് സമാനമാണ്. ഈ പ്ലാനിലെ ആനുകൂല്യങ്ങൾ 90 ദിവസ വാലിഡിറ്റി കാലയളവി​ന് ബാധകമാണ്.

More from GizBot

Best Mobiles in India

English summary
BSNL has listed its most popular plans separately on its website. It helps users know about the best BSNL plans. Popular BSNL plans include Rs 107, Rs 147, Rs 153, Rs 198, and Rs 201. These plans offer great benefits at low rates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X