Home
News

'വീട്ടിൽ ചായ ഉണ്ടാക്കുന്നപോലെ' ഒരു ബിഎസ്എൻഎൽ പ്ലാൻ! ചിലർക്ക് മാത്രേ ഇത് ഇഷ്ടമാകൂ

ഇന്ത്യയിലെ മറ്റ് ടെലിക്കോം കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിനെ വ്യത്യസ്തമാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അ‌ത് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയാണ് എന്നതാണ് ​ഒന്ന്, മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ നൽകുന്നു എന്നത് മറ്റൊന്ന്, ഇനിയും രാജ്യവ്യാപകമായി 4ജി അ‌വതരിപ്പിക്കാൻ കഴിയാത്ത ഏക ടെലിക്കോം കമ്പനി എന്നത് മറ്റൊരു കാര്യം. ബിഎസ്എൻഎല്ലിനോട് അ‌ടുത്തിടെ ജനങ്ങൾക്ക് സ്നേഹം കൂടിയതിന്റെ പ്രധാന കാരണം കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ പരമാവധി ചീപ് റേറ്റിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകൾ പോലും ഉണ്ട്.

അ‌ത്തരത്തിൽ ചീപ് റേറ്റിൽ എത്തുന്ന ഒരു ബിഎസ്എൻഎൽ പ്ലാനാണ് 797 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിൽ ചീപ് റേറ്റിൽ ആണ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് എങ്കിലും ഇത് എല്ലാവർക്കും ഇഷ്ടപ്പെടില്ല. കാരണം ഇത് വാലിഡിറ്റിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഒരു പ്ലാനാണ്. നിരവധി ആളുകൾ ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നുണ്ട്.

'വീട്ടിൽ ചായ ഉണ്ടാക്കുന്നപോലെ' ഒരു ബിഎസ്എൻഎൽ പ്ലാൻ!

ഇത്തരത്തിൽ ബിഎസ്എൻഎൽ സിം സെക്കൻഡറിയായി ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ സിമ്മിന്റെ വാലിഡിറ്റി നിലനിർത്താൻ അ‌നുയോജ്യമായ വിധത്തിലാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അ‌വതരിപ്പിച്ചിട്ടുള്ളത്. മറ്റ് ആവശ്യങ്ങൾക്കായി മറ്റ് പ്ലാനുകൾ ഉണ്ട്. ഇത്രയും ചീപ് റേറ്റിൽ വാലിഡിറ്റി നിലനിർത്താൻ ഒരു പ്ലാൻ നൽകാനും ബിഎസ്എൻഎല്ലിന് മാത്രമേ കഴിയൂ.

797 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ: 300 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ആദ്യ 60 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യം, പ്രതിദിനം 2 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകും. എന്നാൽ ബാക്കിയുള്ള 240 ദിവസവും സിം വാലിഡിറ്റി ലഭിക്കും പക്ഷേ ഈ ആനുകൂല്യങ്ങൾ ഒന്നും ഉണ്ടാകില്ല.

'വീട്ടിൽ ചായ ഉണ്ടാക്കുന്നപോലെ' ഒരു ബിഎസ്എൻഎൽ പ്ലാൻ!

വെറും 2 രൂപ 65 ​പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. എന്തായാലും ആവശ്യക്കാരെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ അ‌ടിപൊളിയാണ്. ഓരോന്നും എത്തേണ്ടവരുടെ ​കൈയിൽ എത്തുമ്പോഴാണ് അ‌തിന് അ‌ർഥമുണ്ടാകുന്നത് എന്ന് പറയും പോലെ വാലിഡിറ്റി നിലനിർത്താൻ പ്ലാൻ അ‌ന്വേഷിക്കുന്നവരുടെ ​കൈയിൽ കിട്ടിയാൽ അ‌വർക്ക് ഇത് മാണിക്യമാണ്. കാരണം 300 ദിവസ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുക.

വീട്ടിൽ ചായ ഉണ്ടാക്കുന്നപോലെ ​കൈകാര്യം ചെയ്താൽ ഈ ബിഎസ്എൻഎൽ പ്ലാൻ മറ്റുള്ളവർക്കും ഒരുപക്ഷേ ഇഷ്ടപ്പെ​ട്ടേക്കും എന്ന് അ‌ൽപ്പം ആലങ്കാരികമായി പറയാം. കടയിൽ നാം ചായ കുടിക്കാൻ പോയാൽ ചായ എന്ന് പറഞ്ഞാൽ ചായ കിട്ടും, ചോദിക്കുന്ന കാശ് കൊടുത്ത് ഇങ്ങ് പോന്നാൽ മതി.

എന്നാൽ വീട്ടിൽ ചായ കുടിക്കണമെങ്കിൽ പാൽ, പഞ്ചസാര, തേയിലപ്പൊടി എന്നിവയെല്ലാം നാം തന്നെ ചേർത്ത് ചായ ഉണ്ടാക്കേണ്ടിവരും. ഏതാണ്ട് ഇതേ രീതിയിൽ 797 രൂപയുടെ പ്ലാനും വേണമെങ്കിൽ നമുക്ക് അ‌നുയോജ്യമായ വിധത്തിൽ രൂപപ്പെടുത്തിയെടുക്കാൻ അ‌വസരമുണ്ട്. അ‌തായത് ബാക്കിയുള്ള വാലിഡിറ്റി കാലയളവിൽ ഡാറ്റ വേണമെങ്കിൽ ഡാറ്റ പ്ലാനും കോളിങ് സൗകര്യം വേണമെങ്കിൽ അ‌തിനുള്ള പ്ലാനും വേറെ ലഭിക്കും. അ‌ത് ഉപയോഗിച്ചാൽ മതിയാകും.

'വീട്ടിൽ ചായ ഉണ്ടാക്കുന്നപോലെ' ഒരു ബിഎസ്എൻഎൽ പ്ലാൻ!

ഡാറ്റ, കോളിങ്, എന്നീ ആനുകൂല്യങ്ങൾ അ‌ടങ്ങിയ പ്ലാനുകൾ മാന്യമായ നിരക്കിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌വ വേണ്ടവർക്ക് അ‌ത് സെലക്ട് ചെയ്യാം. എന്നാൽ ചീപ് റേറ്റിൽ ഒരു വാലിഡിറ്റി പ്ലാൻ നൽകി വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന വരിക്കാരെയും തങ്ങൾ ഗൗരവമായി പരിഗണിക്കുന്നു എന്ന് 797 രൂപയുടെ പ്ലാനിലൂടെ ബിഎസ്എൻഎൽ തെളിയിക്കുന്നു.

More from GizBot

Best Mobiles in India

English summary
BSNL is offering a prepaid plan for those who want long-term validity at a cheap rate. The price of this plan is Rs 797. This plan offers 300 days of validity. However, data and calling benefits are available only for the first 60 days. The daily cost of this plan is just Rs 2.65. This plan is available on the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X