ജനങ്ങൾക്ക് വേണ്ടി, ജനാധിപത്യ സർക്കാർ നടത്തുന്ന ബിഎസ്എൻഎൽ! ചെലവേറിയ റീച്ചാർജ് പ്ലാനുകൾ മറന്നേക്കൂ...
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ഈ ജനാധിപത്യ രാജ്യത്തെ ജനങ്ങൾക്കായി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നടത്തുന്ന ടെലിക്കോം സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). ഈ രാജ്യത്തെ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഒരു ഇടം ഉണ്ടെങ്കിൽ അത് ബിഎസ്എൻഎൽ ആണ്. സ്വകാര്യ ടെലിക്കോം കമ്പനികളുടേതിനെക്കാൾ വളരെ ചീപ് റേറ്റിൽ ആണ് ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അക്കാര്യത്തിൽ എന്തെങ്കിലും സംശയമുള്ളവർക്ക് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് വരിക്കാർക്കിടയിൽ നിരവധി ആക്ഷേപങ്ങളുണ്ട്. വർഷങ്ങൾക്ക് മുൻപേ എത്തേണ്ട പല വികസനങ്ങളും ഇപ്പോഴും ബിഎസ്എൻഎല്ലിന് എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ബിഎസ്എൻഎൽ ഒരു പരാജയമാണ്. ഈ പരാജയത്തിന്റെ ഉത്തരവാദികളിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളും ഭരണകൂടവും ഉൾപ്പെടുന്നു.

പരാതികളും പരിഭവങ്ങളും ഒക്കെ ഏറെയുണ്ടെങ്കിലും ഇപ്പോഴും ബിഎസ്എൻഎൽ സിം സജീവമായി ഉപയോഗിക്കുന്ന ധാരാളം മനുഷ്യരുണ്ട്. അതിൽ ഭൂരിഭാഗം പേരും സാധാരണക്കാരാണ്. ഈ പൊതുമേഖലാ ടെലിക്കോം സ്ഥാപനത്തിന്റെ ശക്തി ഈ വരിക്കാരാണ്. അവർക്കായി ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിലൊന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ.
2024 ജൂലൈയ്ക്ക് ശേഷം ഇന്ത്യയിൽ ടെലിക്കോം സേവനങ്ങൾ വളരെ ചെലവേറിയതായി മാറിയിട്ടുണ്ട്. റീച്ചാർജ് പ്ലാനുകൾ പലതും കോസ്റ്റ്ലി പ്ലാനുകളായി മാറി. മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ഉയർന്ന തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥ സാധാരണക്കാരെ ടെലിക്കോം സേവനങ്ങളിൽ നിന്ന് അകറ്റുന്നതിന് പോലും കാരണമായേക്കാം. എന്നാൽ ബിഎസ്എൻഎൽ സിം ഉണ്ടെങ്കിൽ കോസ്റ്റ്ലി പ്ലാനുകളെപ്പറ്റി ആവലാതിപ്പെടേണ്ട കാര്യമില്ല.

ബിഎസ്എൻഎല്ലിന്റെ അനവധി മികച്ച റീച്ചാർജ് പ്ലാനുകളിൽ ആളുകൾക്ക് വളരെ ഈസിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്ലാനാണ് 347 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 54 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒരു ഉപയോക്താവിന് വേണ്ട ആവശ്യത്തിന് ആനുകൂല്യങ്ങൾ ഈ പ്ലാൻ ചീപ് റേറ്റിൽ നൽകുന്നുണ്ട്.
ബിഎസ്എൻഎൽ 347 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 347 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ബിഎസ്എൻഎൽ പ്ലാൻ എന്ന നിലയിലും 54 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ എന്ന നിലയിലും ഈ പ്ലാൻ പ്രശസ്തമാണ്.
ദിവസവും 2ജിബി ഡാറ്റ അടക്കം ലഭ്യമാകുന്ന 347 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 6 രൂപ 42 പൈസ മാത്രമാണ്. ഒരു പ്രമുഖ സ്വകാര്യ ടെലിക്കോം കമ്പനി 2ജിബി പ്രതിദിന ഡാറ്റയടക്കമുള്ള ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നത് 349 രൂപ വിലയിലാണ്.

സ്വകാര്യ കമ്പനികളുടെ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യാൻ വേണ്ട തുകയെക്കാൾ കുറഞ്ഞ തുകയിൽ അതേ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ ഈ പ്ലാനിൽ 2 മാസത്തിനടുത്ത് വാലിഡിറ്റിയിൽ നൽകുന്നു. എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചേ മതിയാകൂ എന്നുള്ളവർക്ക് ഒരു കാര്യം മാത്രമാണ് ചൂണ്ടിക്കാട്ടാനാകുക, 5ജി അവതരിപ്പിച്ചിട്ടില്ലാത്തതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഈ ബിഎസ്എൻഎൽ പ്ലാനിൽ ഉൾപ്പെടുന്നില്ല എന്നതാണത്. എന്നാൽ എല്ലാ സ്വകാര്യ കമ്പനി വരിക്കാരും 5ജി ഉപയോക്താക്കളല്ല എന്നതാണ് അതിന് മറുപടി.


Click it and Unblock the Notifications







