റീച്ചാർജ് ചെയ്യുമ്പോൾ ആവശ്യത്തിൽ കൂടുതൽ ഗുണം കിട്ടുന്ന നാല് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
റീച്ചാർജ് ചെയ്യുമ്പോൾ സാധാരണയായി ടെലിക്കോം ഉപയോക്താക്കൾ ലക്ഷ്യമിടുന്നത് ഇപ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങളാണ്. അൺലിമിറ്റഡ് കോളിങ് സൗകര്യം വേണം, ദിവസവും ഡാറ്റയും വേണം. നേരത്തെ കോളിങ്ങും എസ്എംഎസ് സൗകര്യവുമായിരുന്നു കൂടുതൽ പേർക്കും വേണ്ടിയിരുന്നത്. എന്നാൽ ഇന്റർനെറ്റ് ഉപയോഗം കൂടിതോടെ എസ്എംഎസിന്റെ ആവശ്യകത കുറഞ്ഞു.
പ്രധാന കമ്പനികളുടെയെല്ലാം റീച്ചാർജ് പ്ലാനുകൾ വിവിധ നിരക്കുകളിൽ വ്യത്യസ്ത വാലിഡിറ്റിയും വ്യത്യസ്ത ഡാറ്റ അളവുകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് എത്തുന്നത്. ഈ പ്ലാനുകളെല്ലാം തന്നെ അൺലിമിറ്റഡ് കോളിങ് സൗകര്യം സൗജന്യമായി നൽകുന്നുമുണ്ട്. എന്നാൽ ആളുകളെ ആകർഷിക്കാൻ ചില പ്ലാനുകളിൽ കമ്പനികൾ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഇത്തരം അധിക ആനുകൂല്യങ്ങളിൽ ഏറ്റവും പ്രാധാന്യം ഒടിടി സബ്സ്ക്രിപ്ഷനുകൾക്കാണ്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ നൽകുന്നുണ്ട്.
ചില ബിഎസ്എൻഎൽ പ്ലാനുകൾ ഇറോസ് നൗവിന്റെ ജനപ്രിയ OTT (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോം സബ്സ്ക്രിപ്ഷൻ നൽകുന്നു. ഇറോസ് നൗ എന്റർടൈൻമെന്റ് സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന 4 ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാണ്. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമെ അധിക ആനുകൂല്യം എന്ന നിലയിലാണ് ഈ പ്ലാനുകളിൽ ഇറോസ് നൗ എന്റർടൈൻമെന്റ് സേവനങ്ങൾ ഇടംപിടിച്ചിരിക്കുന്നത്.
ഓവർ-ദി-ടോപ്പ് പ്ലാറ്റ്ഫോമുകളിലെ ഒരു പ്രധാന സാന്നിധ്യമായ ഇറോസ് നൗ എന്റർടൈൻമെന്റിൽ നിരവധി സിനിമകളും ടിവി ഷോകളും ലഭ്യമാകും. ഇറോസ് നൗ എന്റർടൈൻമെന്റ് സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ 247 രൂപ, 269 രൂപ, 298 രൂപ, 769 രൂപ നിരക്കുകളിലാണ് എത്തുന്നത്. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.
769 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന 769 രൂപയുടെ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ പ്രധാന ആനുകൂല്യങ്ങളായി നൽകിയിരിക്കുന്നു. ഇതോടൊപ്പം മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും നടക്കും.
ഡാറ്റ, കോളിങ് തുടങ്ങിയ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമെ ഇറോസ് നൗ എന്റർടൈൻമെന്റ് ആക്‌സസ്, ലോക്ധൂൺ ആപ്ലിക്കേഷനിൽ നിന്നുള്ള കണ്ടന്റുകൾ, സിങ് ആപ്പ് ആക്‌സസ്, എന്നിവ ഈ 769 രൂപ പ്ലാനിലും ഉള്ളടങ്ങിയിരിക്കുന്നു. ഡാറ്റ ഉപയോഗം പ്രതിദിനം 2ജിബിയിൽ താഴെയുള്ളവർക്ക് ഈ പ്ലാൻ മികച്ച ഒരു ഓപ്ഷനാണ്.

298 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 52 ദിവസം വാലിഡിറ്റിയുള്ള ഈ ബിഎസ്എഎൻഎൽ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 1ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുന്നു. ഇതോടൊപ്പംതന്നെ ഇറോസ് നൗ എന്റർടൈൻമെന്റ് സേവനങ്ങളും നൽകുന്നു. മികച്ച ആനുകൂല്യങ്ങൾ കൂടുതൽ വാലിഡിറ്റിയിലും കുറഞ്ഞ നിരക്കിലും ഈ പ്ലാൻ നൽകുന്നു.
269 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 269 രൂപയുടേത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും അതോടൊപ്പം തന്നെ പ്രതിദിനം 2ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതോടൊപ്പം തന്നെ 100 സൗജന്യ എസ്എംഎസും ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു.

പ്രധാന ആനുകൂല്യങ്ങളോടൊപ്പം ഇറോസ് നൗ എന്റർടൈൻമെന്റ്, ലിസ്റ്റ്ൺ പോഡ്കാസ്റ്റ് സർവീസസ്, ഹാർഡി മൊബൈൽ ഗെയിം സേവനം, ലോക്ധുൻ, സിങ് എന്നിങ്ങനെ നിരവധി അധിക ആനുകൂല്യങ്ങളും 269 രൂപ പ്ലാനിനോടൊപ്പം ലഭ്യമാകും. ഒരു മാസത്തേക്ക് ഉപയോക്താവിന്റെ കോളിങ്, ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
247 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഇറോസ് നൗ എന്റർടൈൻമെന്റിന്റെ ഒടിടി ആനുകൂല്യം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വോയിസ് വൗച്ചറാണ് ഇത്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം 50 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും 30 ദിവസ വാലിഡിറ്റിയിൽ നൽകുന്നു.


Click it and Unblock the Notifications








