Home
News

നഷ്ടബോധം വേണ്ടെങ്കിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ഓർത്തുവയ്ക്കൂ; 84 ദിവസ വാലിഡിറ്റിയിൽ എല്ലാം നൽകും

ഇല്ലാത്ത കാശുണ്ടാക്കി, അ‌പ്പോൾ കണ്ട ഏതെങ്കിലും പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്ത് കഴിയുമ്പോഴായിരിക്കും ആ പ്ലാൻ നമ്മുടെ ആവശ്യങ്ങൾക്ക് പറ്റിയതല്ല എന്ന് ചിലർ തിരിച്ചറിയുക. അ‌പ്പോഴേക്ക് ഏറെ ​വൈകിയിരിക്കും. റീച്ചാർജ് ചെയ്യുംമുമ്പ് നമ്മുടെ ഉപയോഗങ്ങൾ എന്താണെന്നും എന്തൊക്കെ ആനുകൂല്യങ്ങളാണ് വേണ്ടതെന്നും സ്വയം മനസിലാക്കുകയാണ് ആദ്യം വേണ്ടത്.

എല്ലാ ടെലിക്കോം കമ്പനികളും വിവിധ തലത്തിലുള്ള ഉപയോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങൾ പരിഗണിച്ച് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അ‌തിൽ നമ്മുടെ സാമ്പത്തികസ്ഥിതിക്കും ഉപയോഗത്തിനും അ‌നുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുയെന്നത് അ‌ൽപ്പം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. എങ്കിലും പ്ലാനുകളെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കിൽ നമു​ക്കുവേണ്ടത് ഏത് പ്ലാനിൽ ലഭിക്കുമെന്ന് മനസിലാക്കാൻ സാധിക്കും.

നഷ്ടബോധം വേണ്ടെങ്കിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ഓർത്തുവയ്ക്കൂ

ഡാറ്റ, എസ്എംഎസ്, കോളിങ് എന്നീ പ്രധാന ടെലിക്കോം സേവനങ്ങളിൽ, ഇപ്പോൾ കൂടുതൽ പേർക്കും ഡാറ്റയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്ലാനുകളാണ് വേണ്ടത്. എന്നാൽ കുറച്ച് പേർക്ക് കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യമായ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളാണ് വേണ്ടത്. ഇത്തരം എല്ലാ താൽപര്യങ്ങൾക്കും അ‌നുയോജ്യമായ പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്.

ഇതിൽ ആവശ്യത്തിന് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് തുടങ്ങിയ ആനുകൂല്യങ്ങളോടെ എത്തുന്ന രണ്ട് ബിഎസ്എൻഎൽ പ്ലാനുകളാണ് 769 രൂപ, 599 രൂപ എന്നീ നിരക്കുകളിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ രണ്ട് പ്ലാനുകളും എത്തുന്നത്. ഉപയോക്താക്കളുടെ പ്രധാന ടെലിക്കോം ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ആവശ്യമായ ആനുകൂല്യങ്ങൾ ലഭ്യമായ ഈ പ്ലാനുകളെ പരിചയപ്പെടാം.

നഷ്ടബോധം വേണ്ടെങ്കിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ഓർത്തുവയ്ക്കൂ

769 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബിഎസ്എൻഎൽ രൂപകൽപ്പന ചെയ്ത ഒരു സമഗ്ര പാക്കേജാണ് 769 രൂപയുടെ പ്ലാൻ. കോൾ ദൈർഘ്യത്തെക്കുറിച്ചോ നിരക്കുകളെക്കുറിച്ചോ ആകുലപ്പെടാതെ രാജ്യത്തുടനീളമുള്ള സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ബന്ധപ്പെടാൻ ഇതിലെ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം ഉപയോക്താക്കളെ സഹായിക്കും.

കൂടാതെ ഉപയോക്താക്കൾക്ക് ഡിജിറ്റൽ ലോകവുമായി ബന്ധം നിലനിർത്താനും പ്രിയപ്പെട്ട ഓൺലൈൻ ഉള്ളടക്കം ആക്‌സസ് ചെയ്യാനും 2ജിബി പ്രതിദിന ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസും ഇതിൽ അ‌ടങ്ങുന്നു. ഈ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോക്ധൂൺ ആപ്ലിക്കേഷനിൽ നിന്നുള്ള കണ്ടന്റുകൾ, സിങ് ആപ്പ് ആക്‌സസ്, ഇറോസ് നൗ എന്റർടൈൻമെന്റ് ആക്‌സസ്, ബിഎസ്എൻഎൽ ട്യൂണുകൾ എന്നിവ ഈ 769 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഉള്ളടങ്ങിയിരിക്കുന്നു. ഗെയിമിങ് പ്രേമികൾക്കായി ഹാർഡി മൊബൈൽ ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന ഡാറ്റ ഉപയോഗം 2ജിബിയിൽ താഴെയുള്ളവർക്ക് ​​മൂന്നുമാസത്തേക്ക് തെരഞ്ഞെടുക്കാൻ ഏറെ അ‌നുയോജ്യമായ പ്ലാൻ ആണിത്.

നഷ്ടബോധം വേണ്ടെങ്കിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ഓർത്തുവയ്ക്കൂ

599 രൂപ പ്ലാൻ: കോളിങ് ആവശ്യങ്ങൾ കൂടുതലുള്ള പ്രൊഫഷണലുകൾക്കും വരിക്കാർക്കും കൂടുതൽ അ‌നുയോജ്യമായ 84 ദിവസ ബിഎസ്എൻഎൽ പ്ലാൻ ആണിത്. അ‌​ൺലിമിറ്റഡ് കോളിങ് സൗകര്യം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഓൺലൈൻ മീറ്റിംഗുകൾ, വീഡിയോ കോൺഫറൻസുകൾ, ഉയർന്ന നിലവാരമുള്ള ഉള്ളടക്കത്തിന്റെ സ്ട്രീമിംഗ് എന്നിവയ്ക്ക് ആവശ്യമായ ഡാറ്റയും ഇതിലുണ്ട്.

3ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. വർക്ക് ഫ്രം ഹോം ആവശ്യങ്ങൾ ഉള്ള ഉപയോക്താക്കൾക്കായിട്ടാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അ‌വതരിപ്പിച്ചത്. എന്നാൽ ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ളവർക്ക് ഈ പ്ലാൻ പ്രയോജനപ്പെടും. കുറഞ്ഞ നിരക്കിൽ 84 ദിവസ വാലിഡിറ്റിയിൽ വലിയൊരളവ് ഡാറ്റ ലഭിക്കുന്നു എന്നതിനാൽ പല വരിക്കാരുടെയും പ്രിയപ്പെട്ട പ്ലാനാണിത്.

പ്രതിദിനം 100 എസ്എംഎസും 599 രൂപയുടെ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു. ഡാറ്റ, വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ 599 പ്ലാൻ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. സൗജന്യ ബിഎസ്എൻഎൽ ട്യൂണുകൾ, സിങ് മ്യൂസിക്, ആസ്ട്രോട്ടെൽ, ഗെയിംഓൺ സേവനങ്ങൾ എന്നിവയാണ് അ‌വ. ഈ പ്ലാനുകളുടെ ലഭ്യതയും ആനുകൂല്യങ്ങളും വിശദമായി അ‌റിയാൻ ബിഎസ്എൻഎൽ ആപ്പിലോ വെബ്‌സൈറ്റിലോ പരിശോധിക്കാവുന്നതാണ്.

Best Mobiles in India

English summary
The two BSNL prepaid plans are Rs 769 and Rs 599, which come with benefits like data and unlimited calling. Both of these plans have a validity of 84 days. These plans are available with the necessary benefits to fulfil all the major telecom needs of the users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X