Home
News

വെറും ഒരു രൂപയുടെ വ്യത്യാസത്തിൽ 4 ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ! അ‌തിൽ എന്താണെന്ന് അ‌റിയാമോ...

ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകൾ പലപ്പോഴും അ‌തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ കൊണ്ടാണ് ജനശ്രദ്ധ നേടാറുള്ളത്. എന്നാൽ അ‌തിൽനിന്ന് വ്യത്യസ്തമായി നിരക്കുകൾ കൊണ്ട് ശ്രദ്ധ നേടുന്ന നാല് അ‌പൂർവ പ്ലാനുകൾ നമുക്ക് ലഭ്യമായിട്ടുണ്ട്. കുറഞ്ഞ നിരക്കുകളിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ ആണ് ഇതിനുപിന്നിലും ഉള്ളത്.

വെറും ഒരു രൂപ വ്യത്യാസത്തിൽ തുടർച്ചയായി എത്തുന്ന 4 റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിക്കുക. ബിഎസ്എൻഎൽ അ‌ല്ലാതെ മറ്റേതെങ്കിലും ടെലിക്കോം കമ്പനി ഇത്തരമൊരു രസികൻ പരീക്ഷണം പ്ലാൻ നിരക്കിൽ വരുത്തയതായി കാണാൻ കഴിയില്ല. നിരക്കുകളുടെ കാര്യത്തിൽ ബിഎസ്എൻഎൽ പുലർത്തുന്ന ഉദാരതയുടെ മറ്റൊരുമുഖമായും ഈ റീച്ചാർജ് പ്ലാനുകളെ വിലയിരുത്താം.

വെറും ഒരു രൂപയുടെ വ്യത്യാസത്തിൽ 4 ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ!

184 രൂപ, 185 രൂപ, 186 രൂപ, 187 രൂപ എന്നിവയാണ് ഒരു രൂപയുടെ മാത്രം വ്യത്യാസത്തിൽ എത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ. അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യവുമായിട്ടാണ് എത്തുന്നത് എന്ന പ്രത്യേകതയും ഈ നാല് ബിഎസ്എൻഎൽ പ്ലാനുകൾക്കുണ്ട്. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

184 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസത്തെ വാലഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകൾ, പ്രതിദിനം 1 ജിബി ഹൈ-സ്പീഡ് ഡാറ്റ, ദിവസേന 100 എസ്എംഎസ് സന്ദേശങ്ങൾ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

നിശ്ചിത 1 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ​ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. അ‌ധിക ആനുകൂല്യമായി Lystn Podcast സേവനത്തിലേക്കുള്ള സൗജന്യ ആക്സസ് മാത്രമാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രതിദിനം 1ജിബി ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് ഈ പ്ലാൻ പരിഗണിക്കാം.

185 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ തന്നെയാണ് ഈ പ്ലാനും എത്തുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും പ്രതിദിനം 1 ജിബി അതിവേഗ ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനത്തിലേക്കുള്ള ആക്സസാണ് അ‌ധിക ആനുകൂല്യമായി ഇതിലുള്ളത്.

186 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ, പ്രതിദിനം 1 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകുന്നു. ബിഎസ്എൻഎൽ ട്യൂണുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു അ‌ധിക ആനുകൂല്യം.

187 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ആകെ 42 ജിബി ഡാറ്റ. അൺലിമിറ്റഡ് കോളിംഗ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. അ‌ധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ഉൾപ്പെടുന്നില്ല.

അ‌തായത് ഒരു രൂപയുടെ മാത്രം നേർത്ത വ്യത്യാസത്തിൽ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്ന 184 രൂപ, 185 രൂപ 186 രൂപ, 187 രൂപ എന്നീ പ്ലാനുകളിലെ ആനുകൂല്യങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. തുകയിലുള്ള വ്യത്യാസം പോലെ ആനുകൂല്യങ്ങളും നേരിയ തോതിൽ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. നാല് പ്ലാനുകളുടെയും വാലിഡിറ്റി 28 ദിവസം തന്നെയാണ്.

വെറും ഒരു രൂപയുടെ വ്യത്യാസത്തിൽ 4 ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ!

ആദ്യ മൂന്ന് പ്ലാനുകളിൽ( 184,185,186) 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1ജിബി ഡാറ്റ, 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് കോളിങ് എന്നിവ ഒരുപോലെയാണ് ലഭ്യമാകുന്നത്. എന്നാൽ ഈ മൂന്ന് പ്ലാനുകളിലെയും അ‌ധിക ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. 184 രൂപയുടെ പ്ലാൻ Lystn Podcast ആക്സസ് നൽകുന്നു. 185 രൂപയുടെ പ്ലാൻ ചലഞ്ചസ്അരീന മൊബൈൽ ഗെയിമിംഗ് ആക്സസ് നൽകുന്നു.

186 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ ട്യൂണുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ മൂന്ന് പ്ലാനുകളിൽനിന്നും വ്യത്യസ്തമായി 187 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അ‌ധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. എന്നാൽ മറ്റ് മൂന്ന് പ്ലാനുകളെക്കാൾ ഡാറ്റ കൂടുതൽ ലഭ്യമാകുക 187 രൂപ പ്ലാനിലാണ്. മറ്റ് പ്ലാനുകളിൽ പ്രതിദിനം 1ജിബി ഡാറ്റ കിട്ടുമ്പോൾ ഇതിൽ 1.5ജിബി ഡാറ്റകിട്ടും.

More from GizBot

Best Mobiles in India

English summary
BSNL has introduced 4 recharge plans with a difference of just Rs. The benefits are almost the same in these plans which are priced at Rs 184, Rs 185, Rs 186 and Rs 187. Benefits vary only marginally, as does the amount. The validity of all four plans is 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X