പ്രയോജനമുള്ളതിനെ അറിയാതെ പോകരുത്! എല്ലാ ബിഎസ്എൻഎൽ വരിക്കാരും അറിഞ്ഞിരിക്കേണ്ട റീച്ചാർജ് പ്ലാൻ
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗപ്പെടുത്തുന്ന പൊതുമേഖലാ ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ. വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎൽ പ്ലാനുകൾ ഏറെ പ്രസിദ്ധമാണ്. ബിഎസ്എൻഎല്ലിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും പ്രീപെയ്ഡ് മൊബൈൽ സേവന ഉപയോക്താക്കളാണ്. അവർക്ക് പ്രയോജനപ്പെടുംവിധമുള്ള മികച്ച പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റേത്.
ടെലിക്കോം കമ്പനികൾ പ്ലാനുകൾ അടിയ്ക്കടി പുതുക്കുകയും ചിലത് പിൻവലിക്കുകയും ചിലത് പുതിയതായി അവതരിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ പലരും ഈ പ്ലാനുകൾ അറിയാതെ പോകുന്നു. സ്ഥിരം ഉപയോഗിക്കുന്ന റീച്ചാർജ് പ്ലാനുകൾ ആവർത്തിച്ച് ചെയ്യുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. അവർ മറ്റ് പ്ലാനുകൾ ഏതൊക്കെ ലഭ്യമാണ് എന്നൊന്നും അന്വേഷിക്കാറില്ല.

ഒരേ പ്ലാൻ ആവർത്തിച്ച് റീച്ചാർജ് ചെയ്തുകൊണ്ടേയിരിക്കുന്നതിനാൽ, മികച്ച പ്ലാനുകൾ ലഭ്യമാണെങ്കിലും അവയെപ്പറ്റി അറിയാതെയും പ്രയോജനപ്പെടുത്താനാകാതെയും ഇവർ മുന്നോട്ട് പോകുന്നു. എന്നാൽ എല്ലാ ബിഎസ്എൻഎൽ ഉപയോക്താക്കളും ചില പ്ലാനുകളെപ്പറ്റി നിർബന്ധമായും അറിഞ്ഞിരിക്കണം. ഏറ്റവും കുറഞ്ഞ നിരക്കിൽ കിട്ടുന്ന പ്ലാൻ, ഏറ്റവുമധികം വാലിഡിറ്റി കിട്ടുന്ന പ്ലാൻ, ഏറ്റവുമധികം വാലിഡിറ്റിയിൽ ഡാറ്റ ലഭിക്കുന്ന പ്ലാൻ, എന്നിവയെപ്പറ്റിയൊക്കെ അറിയണം.
ഇത് കൂടാതെ ബിഎസ്എൻഎൽ വാർഷിക പ്ലാൻ, ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവുമധികം വാലിഡിറ്റി കിട്ടുന്ന പ്ലാൻ എന്നിവയെപ്പറ്റിയൊക്കെ ഒരു ബിഎസ്എൻഎൽ ഉപയോക്താവ് അറിഞ്ഞിരിക്കണം. മിക്ക ആളുകളും ബിഎസ്എൻഎൽ ഇപ്പോൾ സെക്കൻഡറി സിം ആയാണ് ഉപയോഗിക്കുന്നത്. ഇവർ തങ്ങളുടെ ഈ സിമ്മിന്റെ വാലിഡിറ്റി മുന്നോട്ട് കൊണ്ടുപോകാൻ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന പ്ലാൻ ഏതാണെന്ന് അറിഞ്ഞിരിക്കണം.
ഇത്തരത്തിൽ ബിഎസ്എൻഎൽ വരിക്കാർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്ലാനുകളിൽ ഒന്നാണ് 1515 രൂപയുടെ പ്ലാൻ. ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഒരു ബിഎസ്എൻഎൽ പ്ലാൻ ആണ് 1515 രൂപയുടേത്. ഈ പ്രീപെയ്ഡ് ഡാറ്റ പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
1515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളുടെ കൂട്ടത്തിലെ ഏറ്റവും വേറിട്ട ഒരു പ്ലാൻ ആണിത്. 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു എന്നതാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. ഡാറ്റ പ്ലാൻ ആയതിനാൽ തന്നെ ഈ പ്ലാനിൽ കോളിങ് ആനുകൂല്യങ്ങളോ, സൗജന്യ എസ്എംഎസോ പ്രതീക്ഷിക്കരുത്.
എല്ലാ പ്ലാനുകളും എല്ലാവർക്കും ഉപയോഗിക്കാൻ യോജിച്ചതായിരിക്കില്ല. ഓരോ പ്ലാനും ഒരു നിശ്ചിത വിഭാഗം ആളുകളെ ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ് എത്തുന്നത്. 1515 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഡാറ്റ ആവശ്യങ്ങൾ ഏറെയുള്ള വരിക്കാരെയാണ്. ദിവസവും 2ജിബി ഡാറ്റ വീതം 365 ദിവസവും നൽകുന്നതാണ് 1515 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.

എന്നാൽ ഈ പ്ലാനിലുള്ള 365 ദിവസ വാലിഡിറ്റി കണ്ട്, ഇത് ഉപയോഗിച്ച് വാലിഡിറ്റിയും ഡാറ്റ ആവശ്യവും ഒരുപോലെ നിറവേറ്റി മുന്നോട്ട് പോകാം എന്ന് ധരിക്കരുത്. വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിലേ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഏറെ വ്യത്യസ്തമായ ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്ന് മാത്രമാണ് ഇത്.
റീച്ചാർജ് ചെയ്ത തീയതിമുതൽ ഒരു വർഷത്തേക്കാണ് ഈ പ്ലാൻ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. ഈ പ്ലാനിൽ ഉയർന്ന വേഗതയിൽ പ്രതിദിനം 2ജിബി ഡാറ്റ ആണ് ലഭിക്കുക. അതിന് ശേഷം ഫെയർ യൂസേജ് പോളിസി പ്രകാരം ഡാറ്റ വേഗത 40 Kbps ആയി കുറയും.
ബിഎസ്എൻഎൽ ഡാറ്റ വേഗതയെപ്പറ്റി പലയിടത്തും ചില പരാതികൾ നിലനിൽക്കുന്നുണ്ട്. അതിനാൽത്തന്നെ, ഉയർന്ന വേഗതയിൽ ബിഎസ്എൻഎൽ ഡാറ്റ ലഭ്യമാകുന്ന പ്രദേശങ്ങളിലുള്ള ആളുകൾ മാത്രം ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. അതേസമയം അതിവേഗം രാജ്യമാകെ 4ജി വ്യാപനം നടത്തി തങ്ങളുടെ ഡാറ്റ വേഗത മെച്ചപ്പെടുത്താൻ ബിഎസ്എൻഎൽ ശ്രമിച്ചുവരികയാണ്.


Click it and Unblock the Notifications








