Home
News

അ‌പ്രഖ്യാപിത നിരക്ക് വർധന! പാവങ്ങളെ പിഴിയാൻ ബിഎസ്എൻഎല്ലും; 4 പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു

ടെലിക്കോം രംഗത്തെ വമ്പനായ ജിയോ, തങ്ങളുടെ വരിക്കാർക്ക് സേവനങ്ങളിൽ നേരിടുന്ന അ‌തൃപ്തി മനസിലാക്കി നിരക്ക് വർധന ഇപ്പോൾ നടത്തണോ വേണ്ടയോ എന്ന് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കെ അ‌പ്രഖ്യാപിത നിരക്ക് വർധന എന്ന് പോലും വ്യാഖ്യാനിക്കാവുന്ന വിധത്തിൽ നാല് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച് ബിഎസ്എൻഎൽ.

107 രൂപ, 197 രൂപ, 397 രൂപ, 797 രൂപ എന്നീ നിരക്കുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ വെട്ടിക്കുറച്ചതായി ടെലിക്കോം ടോക്ക് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുന്നതിന് പകരം വാലിഡിറ്റി കുറയ്ക്കുന്നതിലൂടെ നിരക്ക് വർധന തന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ടെലിക്കോം ടോക്ക് ചൂണ്ടിക്കാട്ടുന്നു.

പാവങ്ങളെ പിഴിയാൻ ബിഎസ്എൻഎല്ലും; 4 പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു

ടെലിക്കോം കമ്പനിക എല്ലാം നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടത്തിക്കൊണ്ടിരിക്കുകയാണ്. നിരക്ക് കൂട്ടുമെന്ന് ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ രണ്ടാമനായ എയർടെലിന്റെ സിഇഒ സുനിൽ ഭാരതി മിത്തൽ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ജിയോ ഇപ്പോൾ ഒരു നിരക്ക് വർധന വേണമോ എന്ന പുനരാലോചനയിലാണ്.

മറ്റൊരു ടെലിക്കോം കമ്പനിയായ വിഐയും നിരക്ക് കൂട്ടാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന അ‌വസ്ഥയിലാണ്. ഈ മുൻനിര കമ്പനികളെല്ലാം നിരക്ക് കൂട്ടുന്നതിനെപ്പറ്റി ആലോചനകൾ മാത്രനേ നടത്തിയിട്ടുള്ളൂ. ഇതിനിടെ എയർടെൽ തങ്ങളുടെ 99 രൂപയുടെ റീച്ചാർജ് പ്ലാൻ നിർത്തലാക്കുകയും 155 രൂപയുടെ പ്ലാൻ കുറഞ്ഞ പ്ലാനാക്കി അ‌വതരിപ്പിക്കുകയും ചെയ്തു.

എയർടെൽ നടത്തിയ ഈ അ‌പ്രഖ്യാപിത നിരക്ക് വർധനയുടെ മറ്റൊരു രൂപമാണ് ഇപ്പോൾ ബിഎസ്എൻഎൽ വാലിഡിറ്റി വെട്ടിക്കുറയ്ക്കലിലൂടെ പുറത്തെടുത്തിരിക്കുന്നത്. നിരക്ക് വർധന സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോഴൊന്നും ചിത്രത്തിൽ ഇല്ലാതിരുന്ന ബിഎസ്എൻഎൽ മറ്റ് ടെലിക്കോം കമ്പനികളെ പോലും അ‌മ്പരപ്പിക്കുന്ന ഒരു നീക്കമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.

പാവങ്ങളെ പിഴിയാൻ ബിഎസ്എൻഎല്ലും; 4 പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു

വാലിഡിറ്റി കുറഞ്ഞതോടെ മുൻപ് നടത്തിയിരുന്നതിനേക്കാൾ വേഗത്തിൽ വരിക്കാർക്ക് റീച്ചാർജ് ചെയ്യേണ്ടിവരുന്നു. ഇത് റീച്ചാർജിനായി മുടക്കുന്ന തുക വർധിപ്പിക്കാൻ ഇടയാക്കുന്നു. അ‌ങ്ങനെ സ്ഥാപനത്തിലേക്കുള്ള വരുമാനത്തിന്റെ ഒ​​ഴുക്ക് ശക്തിപ്പെടുത്താമെന്നാണ് ബിഎസ്എൻഎൽ കണക്ക് കൂട്ടുന്നത്. ഇപ്പോൾ ബിഎസ്എൻഎൽ വാലിഡിറ്റി കുറച്ച പ്ലാനുകൾ പരിചയപ്പെടാം.

107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

കുറഞ്ഞ നിരക്കിൽ കൂടുതൽ ദിവസം വാലിഡിറ്റി നൽകിയിരുന്ന ഒരു പ്ലാൻ ആയിരുന്നു 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. 40 ദിവസമാണ് ഈ പ്ലാനിൽ വാലിഡിറ്റി ലഭിച്ചിരുന്നത്. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം 35 ദിവസമാണ് ഇനി 107 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി.

5 ദിവസ വാലിഡിറ്റി ഇവിടെ വെട്ടിക്കുറച്ചിരിക്കുന്നു. 3 ജിബി ഡാറ്റ + 200 മിനിറ്റ് വോയ്‌സ് കോളിംഗ് എന്നിങ്ങനെയുള്ള ഈ പ്ലാനിൽ നേരത്തെ ഉണ്ടായിരുന്ന മറ്റ് ആനുകൂല്യങ്ങളിൽ മാറ്റം വന്നിട്ടില്ല. ഇതോടൊപ്പം 35 ദിവസത്തേക്ക് ബിഎസ്എൻഎൽ ട്യൂണുകളും ഈ പ്ലാനിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു.

197 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ വാലിഡിറ്റി വെട്ടിക്കുറച്ച രണ്ടാമത്തെ പ്ലാൻ 197 രൂപയുടേത് ആണ്. നേരത്തെ 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 14 ദിവസത്തെ വാലിഡിറ്റി വെട്ടിക്കുറച്ചു. 70 ദിവസമാണ് 197 രൂപയുടെ പ്ലാനിന്റെ പുതിയ വാലിഡിറ്റി. മറ്റ് ആനുകൂല്യങ്ങളിൽ കാര്യമായ മാറ്റമില്ല.

2 ജിബി പ്രതിദിന ഡാറ്റ + അൺലിമിറ്റഡ് കോളിങ് + 100 എസ്എംഎസ്/ ദിവസം എന്നിവയാണ് ഈ പ്ലാനിൽ ലഭിച്ചിരുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി 18 ദിവസത്തേക്ക് സിങ്ങും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴിത് ബിഎസ്എൻഎൽ 15 ദിവസമായി കുറച്ചു.

പാവങ്ങളെ പിഴിയാൻ ബിഎസ്എൻഎല്ലും; 4 പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു

397 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ട മൂന്നാമത്തെ ബിഎസ്എൻഎൽ പ്ലാൻ 397 രൂപയുടേതാണ്. 180 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്ന ഈ പ്ലാൻ ഇപ്പോൾ 150 ദിവസം മാത്രമാണ് വാലിഡിറ്റി നൽകുന്നത്. അ‌തായത് 30 ദിവസം അ‌ഥവാ ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ നിന്ന് വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് കനത്ത തിരിച്ചടിയാണ് വരിക്കാർക്കു നൽകുന്നത്.

വാലിഡിറ്റി കുറഞ്ഞതിനൊപ്പം ആനുകൂല്യങ്ങളുടെ കാലയളവിലും കുറവ് വന്നി​ട്ടുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ്/ദിവസം എന്നിവയാണ് ഈ പ്ലാനിൽ ഉണ്ടായിരുന്നത്. പിആർബിടി സേവനവും ലോക്ധൂൺ ഉള്ളടക്കവും അ‌ധിക ആനുകൂല്യങ്ങളായി ലഭിച്ചിരുന്നു. 60 ദിവസത്തേക്കാണ് ഈ പ്ലാനിലെ സൗജന്യ സേവനങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അ‌തും 30 ദിവസത്തേക്കായി ചുരുക്കിയിട്ടുണ്ട്.

797 രൂപയുടെ പ്ലാൻ

ഇപ്പോൾ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ട പ്ലാനുകളിൽ വരിക്കാർക്ക് ഏറ്റവും കൂടുതൽ ഏൽപ്പിക്കുന്ന പ്ലാൻ 797 രൂപയുടെ പ്ലാൻ ആണ്. വെറും 797 രൂപ മുടക്കുമ്പോൾ ഒരു വർഷ വാലിഡിറ്റി നൽകിയിരുന്ന ഈ പ്ലാൻ വരിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ലാഭം നൽകുന്ന പ്ലാൻ ആയിരുന്നു. എന്നാൽ ഇവിടെ കനത്ത വെട്ടിക്കുറയ്ക്കലാണ് നടന്നിരിക്കുന്നത്.

365 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്ന 797 രൂപയുടെ പ്ലാനിലെ വാലിഡിറ്റി 300 ദിവസമായി കുറഞ്ഞു. ഏതാണ്ട് രണ്ട് മാസത്തിനുമേൽ വാലിഡിറ്റി കുറയ്ക്കപ്പെട്ടു. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് + 2GB പ്രതിദിന ഡാറ്റ + 100 SMS/ദിവസം എന്നീ ആനുകൂല്യങ്ങൾ 60 ദിവസത്തെ വാലിഡിറ്റിയിൽ ലഭിച്ചിരുന്നു. ഈ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല.

More from GizBot

Best Mobiles in India

English summary
BSNL has reportedly reduced the validity of prepaid plans of Rs 107, Rs 197, Rs 397, and Rs 797. The validity of these plans has been cut down to 5 days, 14 days, 30 days, and 65 days. This reduction in validity will result in an increase in the number of recharges for regular subscribers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X