Home
News

നന്നായി വാ! 88 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി ബിഎസ്എൻഎൽ

സാധാരണക്കാരുടെ പ്രിയപ്പെട്ട ടെലിക്കോം സേവനദാതാവാകാൻ ഏറെ കഴിവുള്ള സ്ഥാപനമാണ് ബിഎസ്എൻഎൽ. കാരണം കുറഞ്ഞ നിരക്കിൽ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ കാണാൻ സാധിക്കും. എങ്കിലും ഇടയ്ക്കിടയ്ക്ക് ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്താറുണ്ട്. അ‌ത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ നടത്തിയിരിക്കുന്ന ഒരു അ‌ഴിച്ചുപണി വരിക്കാരെ നിരാശപ്പെടുത്തിയിരിക്കുന്നു. കാരണം 88 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി ബിഎസ്എൻഎൽ ​വെട്ടിക്കുറച്ചു (BSNL Reduces Validity of Rs 88 Plan).

88 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ: 35 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തിയിരുന്നത്. ഓൺ-നെറ്റ് കോളുകൾക്ക് മിനിറ്റിന് 10 പൈസയും ഓഫ്-നെറ്റ് കോളുകൾക്ക് മിനിറ്റിന് 30 പൈസയും ആണ് ഈ പ്ലാനിൽ ഈടാക്കിയിരുന്നത്. ഡാറ്റാ ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉണ്ടായിരുന്നില്ല.

നന്നായി വാ! 88 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി ബിഎസ്എൻഎൽ

88 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വരുത്തിയ മാറ്റം: മുൻപ് 35 വാലിഡിറ്റി ഉണ്ടായിരുന്ന ഈ പ്ലാനിൽ ഇപ്പോൾ പുതിയ പരിഷ്കരണത്തിന് ശേഷം 30 ദിവസ വാലിഡിറ്റി മാത്രമാണ് ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളിൽ മാറ്റം ഉണ്ടായിട്ടില്ല. അ‌തായത് ഓൺ-നെറ്റ് കോളുകൾ മിനിറ്റിന് 10 പൈസ നിരക്കിലും ഓഫ്-നെറ്റ് കോളുകൾ മിനിറ്റിന് 30 പൈസ നിരക്കിലും ഈ പ്ലാനിൽ ലഭ്യമാകും.

വാലിഡിറ്റി കുറച്ചതോടെ ഫലത്തിൽ ഈ പ്ലാനിൽ ഉപയോക്താക്കളുടെ ചെലവ് കൂടിയിരിക്കുകയാണ്. എങ്കിലും മറ്റ് ടെലിക്കോം കമ്പനികൾ ഇതേ തുകയ്ക്ക് നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഇപ്പോഴും ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നത് ഓർത്ത് വരിക്കാർക്ക് സമാധാനിക്കാവുന്നതാണ്. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് റീചാർജ് ചെയ്യാം.

നന്നായി വാ! 88 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി ബിഎസ്എൻഎൽ

ഇന്ത്യയിൽ 100 രൂപയിൽ താഴെ നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ വളരെ ചുരുക്കം എണ്ണമേയുള്ളൂ. അ‌വയിൽ ഭൂരിപക്ഷവും ബിഎസ്എൻഎല്ലിന്റേതാണ്. സാധാരണക്കാരെ ബിഎസ്എൻഎൽ എത്രത്തോളം പരിഗണിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് 100 രൂപയിൽ താഴെ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുള്ള വിഐ ആണ് ഇക്കാര്യത്തിൽ പേരിനെങ്കിലും ബിഎസ്എൻഎല്ലിനൊപ്പമുള്ളത്.

99 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റി ആണ് മുൻപ് ലഭ്യമായിരുന്നത്. എന്നാൽ പിന്നീട് വിഐ ഈ വാലിഡിറ്റി വെട്ടിക്കുറയ്ക്കുകയും 15 ദിവസമായി പുനർ നിശ്ചയിക്കുകയും ചെയ്തു. വരിക്കാരിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ തോത് ചെറിയ തോതിലെങ്കിലും ഉയർത്താൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ പ്ലാൻ പരിഷ്കരണം അ‌തിന്റെ ഭാഗമാണ്.

2027ൽ ബിഎസ്എൻഎല്ലിനെ ലാഭത്തിൽ എത്തിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ബിഎസ്എൻഎൽ നടപ്പാക്കിവരുന്നു. 4ജി വ്യാപനം അ‌തിൽ വളരെ നിർണായകമായ ചുവടുവയ്പ്പാണ്. എന്നാൽ 4ജി അ‌വതരിപ്പിക്കുന്നതിന് ബിഎസ്എൻഎല്ലിന് ഫണ്ട് ആവശ്യമാണ്. അ‌തിനായി ഫണ്ട് കണ്ടെത്താൻ രാജ്യത്തെ വിവിധ ടെലിക്കോം സർക്കിളുകളിലുള്ള തങ്ങളുടെ ലാൻഡ് പാഴ്സലുകൾ വിൽക്കാൻ തുടങ്ങിയിരിക്കുന്നു.

നന്നായി വാ! 88 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി ബിഎസ്എൻഎൽ

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് ടെലിക്കോം സർക്കിളിൽ ഭൂമി പാഴ്സലുകൾ വിറ്റ് ബിഎസ്എൻഎൽ 40 കോടി രൂപ സമാഹരിച്ചതായി പുറത്തുവന്നു. ഇന്ത്യയിലെ ടെലിക്കോം സർക്കിളുകളിൽ ഉടനീളം കൂടുതൽ സ്ഥലങ്ങൾ വിൽക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ (എംടിഎസ്‌സി) വഴി 27-ലധികം ലാൻഡ് പാഴ്സലുകൾ ഇ-ലേലത്തിൽ വച്ചിരിക്കുന്നു. ഇതിൽ 3 എണ്ണം ആന്ധ്രാപ്രദേശിലാണ്.

Best Mobiles in India

English summary
BSNL has reduced the validity of prepaid plan of Rs 88. This plan came with a validity of 35 days. Now after the new update only 30 days validity will be available. Other benefits have not changed. That means on-net calls will be available at 10 paise per minute and off-net calls at 30 paise per minute.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X