Home
News

സ്പെഷ്യൽ ആയിരുന്നതെല്ലാം ഇല്ലാതാക്കുകയാണോ? ഈ ബിഎസ്എൻഎൽ പ്ലാനുകൾ ഇനിയില്ല

നമ്മുടെ ബിഎസ്എൻഎൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ) ഇടയ്ക്കിടയ്ക്ക് ചില പ്ലാനുകൾ അവതരിപ്പിക്കുകയും അത് ഒരു കാരണവുമില്ലാതെ നീക്കം ചെയ്യുകയും ചെയ്യും. ഇതിൽ ചില പ്ലാനുകൾ വളരെ ജനകീയമായിരിക്കും. മറ്റ് ചിലതാകട്ടെ അത്രയ്ക്ക് അറിയപ്പെടുന്നവയുമാകില്ല. ഇതിനൊരു കാരണം കമ്പനിക്ക് വ്യാപകമായ 4ജി നെറ്റ്വർക്ക് ഇല്ലെന്നതാണ്.

എന്തായാലും ഇപ്പോഴിതാ നാല് ഓഫറുകൾ കൂടി നീക്കം ചെയ്തിരിക്കുകയാണ് കമ്പനി. സ്പെഷ്യൽ താരിഫ് വൗച്ചറുകൾ അഥവാ എസ്ടിവികളാണ് നീക്കം ചെയ്ത ഓഫറുകൾ. എസ്ടിവി 71, എസ്ടിവി 104, എസ്ടിവി 135, എസ്ടിവി 395 എന്നിവയാണ് പൊതുമേഖല ടെലിക്കോം കമ്പനി നീക്കം ചെയ്ത ഓഫറുകൾ. ഈ പ്ലാനുകൾ പോയെങ്കിലും എസ്ടിവികളെന്ന പേരിൽ ടൺ കണക്കിന് ഓഫറുകൾ BSNL പ്രൊവൈഡ് ചെയ്യുന്നുണ്ട്.

സ്പെഷ്യൽ ആയിരുന്നതെല്ലാം ഇല്ലാതാക്കുകയാണോ?

നീക്കം ചെയ്ത ഈ സ്പെഷ്യൽ താരിഫ് വൗച്ചറുകൾ അത്ര ജനകീയമായ പ്ലാനുകൾ ആയിരുന്നില്ലെന്നതാണ് വാസ്തവം. എങ്കിലും ഇവ ഓഫർ ചെയ്തിരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞ് വയ്ക്കുന്നതിൽ തെറ്റൊന്നുമില്ല. ബിഎസ്എൻഎൽ പ്ലാനുകൾ ജനകീയമായിരുന്നാലും ഇല്ലെങ്കിലും മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറെ ലാഭകരമായിരിക്കുമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഈ പ്ലാനുകൾ ഓഫർ ചെയ്തിരുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

ബിഎസ്എൻഎൽ അടുത്തിടെ നീക്കം ചെയ്ത നാല് പ്ലാനുകളാണിത്. പരിഗണിക്കാതെ തന്നെ, നിങ്ങൾക്ക് റീചാർജ് ചെയ്യാൻ കഴിയുന്ന മറ്റ് നിരവധി എസ്ടിവി -കൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. നീക്കം ചെയ്ത എസ്ടിവി കളൊന്നും എന്തായാലും ജനപ്രിയമായിരുന്നില്ല. അവയുടെ ഗുണങ്ങൾ നമുക്ക് നോക്കാം.

നീക്കം ചെയ്ത BSNL സ്പെഷ്യൽ താരിഫ് വൗച്ചറുകൾ

സ്പെഷ്യൽ ആയിരുന്നതെല്ലാം ഇല്ലാതാക്കുകയാണോ?

ബിഎസ്എൻഎൽ എസ്ടിവി 71

71 രൂപ വില വരുന്ന ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചറാണ് നീക്കം ചെയ്ത പ്ലാനുകളിലെ ഏറ്റവും നിരക്ക് കുറഞ്ഞ ഓഫർ. എസ്ടിവി 71, ഏത് മൊബൈൽ നെറ്റ്‌വർക്കിലേക്കും മിനിറ്റിന് 30 പൈസ നിരക്കിൽ വോയ്‌സ് കോളുകൾ ഓഫ‍ർ ചെയ്യുന്നു, ഒപ്പം 20 രൂപ യൂസേജ് വാല്യുവും ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കും. ആകെ 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം ഡാറ്റയൊന്നും ലഭിക്കില്ലെന്നതും അറിഞ്ഞിരിക്കുക.

ബിഎസ്എൻഎൽ എസ്ടിവി 104

104 രൂപ വിലയുള്ള സ്പെഷ്യൽ താരിഫ് വൗച്ചറിന് 18 ദിവസമാണ് വാലിഡിറ്റി ലഭിക്കുന്നത്. ഈ ഓഫർ കൊണ്ട് കമ്പനി എന്താണ് ഉദ്ദേശിച്ചിരുന്നത് എന്നത് വ്യക്തമല്ല. താരിഫ് പേജിൽ പ്ലാനിന്റെ ഓഫ‍ർ എന്ന നിലയിൽ കൊടുത്തിരുന്ന വാചകമാണിത് - "As per existing prepaid STV Rs 99/- + One national discount deal/coupon product daily.

ബിഎസ്എൻഎൽ എസ്ടിവി 135

സ്പെഷ്യൽ ആയിരുന്നതെല്ലാം ഇല്ലാതാക്കുകയാണോ?

135 രൂപ വിലയുള്ള സ്പെഷ്യൽ താരിഫ് വൗച്ചറിന് 24 ദിവസമാണ് വാലിഡിറ്റി. 24 ദിവസത്തേക്ക് 1,440 മിനിറ്റ് നേരം ( ഓൺ നെറ്റ് / ഓഫ് നെറ്റ് ) വോയ്സ് കോൾ ചെയ്യാമെന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത. 1,440 മിനിറ്റ് എന്ന് പറയുമ്പോൾ ആകെ 24 മണിക്കൂ‍‍ർ എന്നാണെന്നും മനസിലാക്കുക. ഈ പ്ലാനിന് ഒപ്പവും ഡാറ്റയൊന്നും കമ്പനി ബണ്ടിൽ ചെയ്തിരുന്നില്ല.

ബിഎസ്എൻഎൽ എസ്ടിവി 395

395 രൂപയുടെ ബിഎസ്എൻഎൽ എസ്ടിവി, യൂസേഴ്സിന് 3,000 മിനിറ്റ് ഓൺ നെറ്റ് കോളുകളും 1,800 മിനിറ്റ് ഓഫ് നെറ്റ് കോളുകളുമാണ് നൽകിക്കൊണ്ടിരുന്നത്. സൗജന്യ കോൾ മിനിറ്റുകൾ തീരുമ്പോൾ മിനിറ്റിന് 20 പൈസ എന്ന നിലയിൽ ഈടാക്കും. ഈ പ്ലാൻ 2 ജിബി ഡെയിലി ഡാറ്റയാണ് ഓഫ‍ർ ചെയ്തിരുന്നത്. ഡെയിലി ഡാറ്റ ബാലൻസ് അവസാനിച്ചാൽ ഡാറ്റ സ്പീഡ് 80 Kbps ആയി കുറയും. 71 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ നൽകിയിരുന്നു.

More from GizBot

Best Mobiles in India

English summary
Our BSNL (Bharat Sanchar Nigam Limited) from time to time introduces some plans and removes them without any reason. Some of these plans are very popular. Others may not be as well known.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X