Just In
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 3 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 4 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
Don't Miss
- Movies
'യേശുക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ?'; പഴനിയിൽ ദർശനം നടത്തിയ അമല പോളിനോട് ചോദ്യങ്ങളുമായി ആരാധകർ!
- Automobiles
ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
BSNL Plans: ഈ ബിഎസ്എൻഎൽ പ്ലാൻ ഇനി ആറിടത്ത് മാത്രം, കേരളത്തെയും തഴഞ്ഞോ?
നല്ല പ്ലാനുകൾ അവതരിപ്പിക്കുകയും എന്നാൽ വളരെപ്പെട്ടെന്ന് തന്നെ അവയൊക്കെ പിൻവലിക്കുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ഒക്കെ ചെയ്യുന്നത് ബിഎസ്എൻഎല്ലിന്റെ സ്ഥിരം ഏർപ്പാടാണ്. ഏറെ മികച്ച പ്ലാനുകൾ എന്ന് യൂസേഴ്സ് തന്നെ സാക്ഷ്യപ്പെടുത്തിയ ഓഫറുകളായിരിക്കും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ബിഎസ്എൻഎൽ പിൻവലിക്കുക. നിരവധി പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ അടുത്തിടെ കമ്പനി ഇങ്ങനെ വെട്ടിക്കുറച്ചിരുന്നു (BSNL Plans).

ഒരു ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാനിലും ഇങ്ങനെ കൈവച്ചിരിക്കുകയാണ് കമ്പനി. ബിഎസ്എൻഎഎൽ ഓഫർ ചെയ്യുന്ന 329 രൂപയുടെ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാനിലാണ് ഇക്കുറി കമ്പനി മാറ്റം വരുത്തിയിരിക്കുന്നത്. രാജ്യത്തെ നിരവധി നഗരങ്ങളിൽ നിന്നും ഏതാനും സർക്കിളുകളിൽ നിന്നും ഈ പ്ലാൻ നീക്കം ചെയ്തിരിക്കുകയാണ് ബിഎസ്എൻഎൽ.

329 രൂപയുടെ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ സാധാരണക്കാർക്ക് സെലക്റ്റ് ചെയ്യാൻ കഴിയുന്ന ഏറെ മികച്ച ഓഫറുകളിൽ ഒന്നായിരുന്നു. സാധാരണ നെറ്റ് ഉപയോഗം മാത്രം ഉള്ള, പരിമിതമായ ആവശ്യങ്ങൾ മാത്രമുള്ള യൂസേഴ്സിന് ഏറെ അനുയോജ്യമായ ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്നാണ് 329 രൂപയുടെ പ്ലാൻ. അതിനാൽ തന്നെ 329 രൂപയുടെ പ്ലാൻ സെലക്റ്റ് ചെയ്തിരുന്ന യൂസേഴ്സിന് നിരാശയുണ്ടാക്കുന്ന നീക്കമാണ് ബിഎസ്എൻഎല്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ മിക്കവാറും പ്രദേശങ്ങളിൽ ഇനി 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ലഭിക്കില്ല. രാജ്യത്തെ ആറ് സർക്കിളുകളിൽ മാത്രമാണ് 329 രൂപയുടെ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ ഇനി ലഭ്യമാകുന്നത്. കേരളത്തിലെ യൂസേഴ്സ് ആശങ്കപ്പെടേണ്ടതില്ല. പ്ലാൻ നില നിർത്തിയിരിക്കുന്ന ആറ് സർക്കിളുകളിൽ ഒന്ന് കേരളമാണ്. കേരളം, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ് യുടി, തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ് എന്നീ സർക്കിളുകളിൽ മാത്രമാണ് ഇനി മുതൽ 329 രൂപയുടെ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ ലഭിക്കുക.

ഈ ആറിൽ അഞ്ച് എണ്ണവും ദക്ഷിണേന്ത്യൻ സർക്കിളുകളാണ് എന്നതും ശ്രദ്ധേയമാണ്. 329 രൂപയുടെ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്തിരുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും ഈ പ്ലാൻ ഇല്ലാതായ സർക്കിളുകളിലെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന അടുത്ത ബെസ്റ്റ് ഓഫർ ഏതാണെന്നും അറിയാൻ തുടർന്ന് വായിക്കുക.

ബിഎസ്എൻഎൽ നൽകുന്ന 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ
20 എംബിപിഎസ് ഡാറ്റ സ്പീഡ് ആണ് 329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഇത് കുറവാണെന്ന് ചിന്തിക്കുന്നവർ പ്ലാനിന്റെ വില മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ മതിയാകും. 1000 ജിബി വരെ ഡാറ്റയും ഈ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

കേരളം അടക്കമുള്ള ആറ് സർക്കിളുകളിൽ ഈ പ്ലാൻ ഇപ്പോഴും ലഭ്യമാണ്. അതിനാൽ തന്നെ പ്ലാനിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന് ഫെയർ യൂസേജ് പോളിസി ബാധകമാണ്. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 2 എംബിപിഎസ് ആയി കുറയും.

യൂസേഴ്സിന് അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ആദ്യ മാസത്തെ ബില്ലിൽ 500 രൂപ വരെ ( 90 ശതമാനം ) ഡിസ്കൌണ്ടും 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ ഓഫർ ചെയ്യപ്പെടുന്നുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ബിഎസ്എൻഎൽ ( സാധാരണ ഉപയോഗം മാത്രമുള്ള ) യൂസേഴ്സിന് ഏറെ അനുയോജ്യമായ പ്ലാൻ തന്നെയാണ് 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ.

399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പിന്നെയുള്ള മെയിൻ ചോയ്സ് ആണ് 399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ. എന്നാൽ ജൂലൈ 28 വരെ മാത്രമാണ് സെലക്റ്റഡ് ആയിട്ടുള്ള മേഖലകളിൽ ഈ പ്ലാൻ ലഭ്യമാകുന്നത്. 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

30 എംബിപിഎസ് ഡാറ്റ സ്പീഡ് ആണ് 399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 1000 ജിബി ഡാറ്റയാണ് ഫെയർ യൂസേജ് പോളിസി പ്രകാരം ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നത്. യൂസേഴ്സിന് അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 399 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ ആയി മിക്ക യൂസേഴ്സും പരിഗണിക്കുന്നത് 449 രൂപയുടെ പ്ലാൻ ആണ്. 30 എംബിപിഎസ് ഡാറ്റ സ്പീഡ് ആണ് 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 3,300 ജിബി അഥവാ 3.3 ടിബി ഡാറ്റയാണ് പ്രതിമാസ ഫെയർ യൂസേജ് പോളിസി പ്രകാരം, 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന് ഒപ്പം ലഭിക്കുന്നത്.

വോയ്സ് കോളിങ് ആനുകൂല്യവും 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ആദ്യ മാസത്തെ ബില്ലിൽ 500 രൂപ വരെ ( 90 ശതമാനം ) ഡിസ്കൌണ്ടും 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. ഇനി ഈ പ്ലാനുകളിൽ എന്നാണ് ബിഎസ്എൻഎൽ പരിഷ്കാരങ്ങൾ കൊണ്ട് വരികയെന്നത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470