Home
News

40 ജിബി ഡാറ്റ ലഭിക്കുന്ന 151 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി ബിഎസ്എൻഎൽ വർധിപ്പിച്ചു

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ ബിഎസ്എൻഎൽ തങ്ങളുടെ 151 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി വർദ്ധിപ്പിച്ചു. ലോക്ക്ഡൗൺ സമയത്ത് വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തിയ ആളുകൾക്ക് സഹായകമായാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അ‌വതരിപ്പിച്ചത്. ഇത് ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ്.

2020 ൽ ആണ് ബിഎസ്എൻഎൽ ഈ പ്ലാൻ അ‌വതരിപ്പിച്ചത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഡാറ്റ പ്ലാനിൽ ബിഎസ്എൻഎൽ അ‌ന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ രണ്ടു വർഷം കഴിഞ്ഞ് 2022 ആയപ്പോഴേക്കും ബിഎസ്എൻഎൽ ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമായി വെട്ടിച്ചുരുക്കി.

151 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി ബിഎസ്എൻഎൽ വർധിപ്പിച്ചു

ഇപ്പോൾ 151 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാൻ ബിഎസ്എൻഎൽ വീണ്ടും പരിഷ്കരിക്കുകയും ഇതിന്റെ വാലിഡിറ്റി 30 ദിവസമായി പുനർ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. ചില ടെലിക്കോം സർക്കിളുകളിൽ മാത്രമാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. തങ്ങളുടെ ടെലിക്കോം സർക്കിളിൽ ഈ ബിഎസ്എൻഎൽ പ്ലാൻ 30 ദിവസ വാലിഡിറ്റിയിലാണോ എത്തുന്നത് എന്നത് ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ആപ്പ് വഴി പരിശോധിക്കാവുന്നതാണ്.

പുതിയ 151 രൂപയുടെ പ്ലാനും അ‌വയിലെ ആനുകൂല്യങ്ങളും: ബിഎസ്എൻഎല്ലിന്റെ രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളും ഡാറ്റ മാത്രമാണ് നൽകുന്നത്. അ‌തിൽ ഏറ്റവും നിരക്കു കുറഞ്ഞ പ്ലാൻ 151 രൂപയുടേത് ആണ്. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് സൗജന്യ Zing സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം മൊത്തം 40 ജിബി ഡാറ്റ ലഭിക്കും.

പുതിയ പരിഷ്കരണത്തിന് ശേഷം ഈ പ്ലാനിന്റെ ആകെ വാലിഡിറ്റി 30 ദിവസമാണ്. ഒരു ജിബിക്ക് വെറും 3.775 രൂപ മാത്രമാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ചെലവാകുന്നത്. നിലവിൽ മറ്റ് കമ്പനികൾ ഡാറ്റ നൽകുന്ന പ്ലാനുകളും നിരക്കുകളുമായി താരതമ്യപ്പെടുത്തിയാൽ 151 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഏറ്റവും ലാഭകരമാണെന്ന് മനസിലാകും.

തമിഴ്‌നാട് സർക്കിളിലെയും കേരള സർക്കിളിലെയും ഉപയോക്താക്കൾക്ക് പുതിയ വാലിഡിറ്റിയിൽ ഈ പ്ലാൻ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഇത് ദൃശ്യമാണ്. ഇത് പൂർണ്ണമായും ഒരു ഡാറ്റ പ്ലാൻ മാത്രമാണ്. ഈ പ്ലാനിൽ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുന്നില്ല എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മാത്രമല്ല, വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന വരിക്കാർക്ക് മാത്രമേ ഈ ബിഎസ്എൻഎൽ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കൂ. പ്രതിദിനം ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണെങ്കിൽ പരമാവധി 3ജിബി വരെ ഡാറ്റയാണ് സാധാരണയായി ലഭ്യമാകുക. എന്നാൽ, ഒറ്റയടിക്ക് 40 ജിബി ഡാറ്റ വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ് ഈ ലംപ്‌സം ഡാറ്റ പ്ലാനിന്റെ പ്രത്യേകത.

151 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി ബിഎസ്എൻഎൽ വർധിപ്പിച്ചു

കൂടുതൽ ഡാറ്റ വേണ്ട ബിഎസ്എൻഎൽ വരിക്കാർക്കായി മറ്റൊരു വർക്ക് ഫ്രം ഹോം പ്ലാൻ കൂടി ലഭ്യ​മാണ്. 251 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ നിരക്ക്. ഈ പ്ലാൻ പ്രകാരം ഉപയോക്താവിന് 70 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭ്യമാകും. ഇതോടൊപ്പം സൗജന്യ സിംഗ് സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

251 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലുള്ള ഓരോ ജിബി ഡാറ്റയ്ക്കും 3. 58 രൂപയാണ് ചെലവാകുക. ബിഎസ്എൻഎല്ലിന്റെ 151 രൂപ പ്ലാനിനേക്കാൾ കുറഞ്ഞ ചിലവിൽ ഇവിടെ ഡാറ്റ ലഭിക്കുന്നുണ്ട് എന്നു കാണാം. ഏതൊരാൾക്കും താങ്ങാനാകുന്നവയാണ് ഈ രണ്ട് ഡാറ്റ പ്ലാനുകളും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

28 ദിവസം മാത്രമാണ് 251 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി. ഇതിൽ കൂടുതൽ ദിവസത്തേക്ക് ഉള്ള ഒരു പ്ലാൻ ആണ് നിങ്ങൾക്ക് ​വേണ്ടത് എങ്കിൽ ബിഎസ്എൻഎല്ലിന്റെ തന്നെ 198 രൂപ പ്ലാൻ പരിഗണിക്കാം. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2ജിബി പ്രതിദിന ഡാറ്റയും ലോക്ദുനിനൊപ്പം 40 ദിവസത്തേക്ക് ഗെയിം ആനുകൂല്യങ്ങളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
BSNL has extended the validity of its Rs 151 prepaid plan. Earlier the validity of this plan was 28 days. But now this plan will be available with 30 days validity. Both BSNL's work from home plans offer data only. The cheapest plan is Rs 151.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X