ബിഎസ്എന്‍എല്ലിന്റെ പുതിയ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പ്ലാന്‍; 1277 രൂപയ്ക്ക് 750 GB-യും 100 Mbps സ്പീഡും

|

ബിഎസ്എന്‍എല്‍ പുതിയ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. 1277 രൂപയുടെ പ്ലാന്‍ രാജ്യത്തെമ്പാടും ലഭിക്കും. 100 Mbps വേഗതയില്‍ പ്രതിമാസം 750GB ഡാറ്റ ഉപയോഗിക്കാനാകുമെന്നതാണ് പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എസിടി ഫൈബര്‍നെറ്റിന്റെ 1050 രൂപയുടെ പ്ലാനിനെ വെല്ലുവിളിച്ചുകൊണ്ടാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

 
ബിഎസ്എന്‍എല്ലിന്റെ പുതിയ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് പ്ലാന്‍; 1277 രൂപ

750 GB-യ്ക്ക് ശേഷം വേഗത 2Mbsp ആയി കുറയും. ബിഎസ്എന്‍എല്ലിന്റെ 777 രൂപയുടെ പ്ലാനില്‍ 50 Mbps വേഗതയില്‍ 500 GB ഡാറ്റ ലഭിക്കും. അതിനുശേഷം വേഗത 1 Mbps ആയി മാറും.

 

പ്ലാനിന്റെ കുറഞ്ഞ കാലാവധി ഒരു മാസമാണ്. കണക്ഷന്‍ നല്‍കുമ്പോള്‍ തന്നെ 1277 രൂപ അടയ്ക്കണം. മൂന്ന് വര്‍ഷം വരെയുള്ള തുക ഒരുമിച്ച് അടയ്ക്കാനും സാധിക്കും. ഒരു വര്‍ഷത്തെ തുക ഒരുമിച്ച് അടയ്ക്കുന്നവര്‍ 14407 രൂപയും രണ്ടുവര്‍ഷത്തേക്ക് 26817 രൂപയും മൂന്ന് വര്‍ഷത്തേയ്ക്ക് 38310 രൂപയുമാണ് അടയ്‌ക്കേണ്ടത്. നിലവിലുള്ള വരിക്കാര്‍ക്കും പുതിയ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഇതിന് പുറമെ 777 രൂപ, 3999 രൂപ, 5999 രൂപ, 9999 രൂപ, 16999 രൂപ എന്നീ എഫ്ടിടിഎച്ച് പ്ലാനുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 777 രൂപയുടെ പ്ലാനില്‍ 50 Mbps വേഗതയില്‍ 500 GB FUP ലഭിക്കും. 3999 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുന്നവരെ കാത്തിരിക്കുന്നത് 60 Mbps വേഗതയില്‍ 750 GB FUP ആണ്. 5999 രൂപയുടെ പ്ലാനില്‍ 70 Mbps വേഗതയില്‍ 1.25 TB ഡാറ്റ സ്വന്തമാക്കാം. 9999 രൂപയുടെയും 16999 രൂപയുടെയും പ്ലാനുകളിലെ ഡാറ്റാ വേഗത 100 Mbps ആണ്. പ്ലാനുകളിലെ FUP യഥാക്രമം 2.25TB-യും 3.5TB-യുമായി നിജപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ബിഎസ്എന്‍എല്‍ ആണ് ഒന്നാമത്. രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വിപണിയുടെ 55 ശതമാനം ഇപ്പോഴും ബിഎസ്എന്‍എല്ലിന്റെ കൈകളിലാണ്. ഈ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. അധികം വൈകാതെ റിയലന്‍സ് ജിയോ രാജ്യത്തെമ്പാടും ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുമെന്നാണ് സൂചന. ജിയോയുടെ ഗിഗാഫൈബര്‍ സേവനം ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ ലഭിക്കുന്നുണ്ട്. പ്രിവ്യൂ ഓഫര്‍ എന്ന നിലയില്‍ സൗജന്യമായി 100 Mbps വേഗതയില്‍ 1.1 TB FUP ആണ് ജിയോ ഗിഗാഫൈബര്‍ നല്‍കുന്നത്. മൂന്ന് മാസക്കാലമാണ് പ്രിവ്യൂ ഓഫറിന്റെ കാലാവധി.

വാട്ട്സ് ആപ്പിനെ പുതുവർഷത്തിൽ മികച്ചതാക്കാൻ 7 സവിശേഷതകൾവാട്ട്സ് ആപ്പിനെ പുതുവർഷത്തിൽ മികച്ചതാക്കാൻ 7 സവിശേഷതകൾ

Best Mobiles in India

Read more about:
English summary
BSNL Rs 1,277 FTTH Broadband Plan With 750GB FUP and 100 Mbps Speeds Unveiled

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X