പ്രതിദിനം 35ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്ലിന്റെ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍!

|

ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു കമ്പനികളുമായി മത്സരത്തിന് വീണ്ടും തയ്യാറായിരിക്കുകയാണ് ബിഎസ്എന്‍എല്‍. വരും മാസങ്ങളില്‍ ജിയോ ജിഗാഫൈബര്‍ വാണിജ്യവത്കരണം ആരംഭിക്കും. അതിന്റെ ഫലമായാണ് ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുളള മറ്റു കമ്പനികള്‍ അവരുടെ പദ്ധതികള്‍ പുനല്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്.

 
പ്രതിദിനം 35ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്ലിന്റെ പുതിയ ബ്രോഡ്ബാന്‍ഡ് പ

അടുത്തിടെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനോടൊപ്പം എയര്‍ടെല്‍ 1TB അധിക ഡേറ്റ പ്ലാന്‍ പ്രഖ്യാപിച്ചു.

 ബിഎസ്എന്‍എല്‍ 1,745 ബ്രോഡ്ബാന്‍ഡ് പ്ലാന്‍

ബിഎസ്എന്‍എല്‍ 1,745 ബ്രോഡ്ബാന്‍ഡ് പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആരംഭിക്കുന്നത് 299 രൂപ മുതലാണ്. അടുത്തിടെയാണ് 1,495 രൂപയ്ക്ക് 25ജിബി ഡേറ്റയുമായി കമ്പനി എത്തിയിരുന്നത്. ഇപ്പോള്‍ ഇതു കൂടാതെ 1,745 രൂപയ്ക്ക് 16Mbps വേഗത്തില്‍ 30ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. പ്രതിദിന ലിമിറ്റ് കഴിഞ്ഞാല്‍ 3Mbps വേഗതയാണ് ലഭിക്കുന്നത്. മറ്റു് പ്ലാനുകളെ പോലെ ഇതിലും സൗജന്യമായി ഒരു ഇമെയില്‍ ഐഡിയും 1GB ഡേറ്റയും നല്‍കുന്നു.

13,960 രൂപ വരെ സംരക്ഷിക്കാം

13,960 രൂപ വരെ സംരക്ഷിക്കാം

വാര്‍ഷിക അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കില്‍ 17,450 രൂപയയ്ക്ക് നിങ്ങള്‍ക്ക് 30ജിബി ഡേറ്റ ഉപയോഗിക്കാം. 3,490 രൂപയാണ് ഇവിടെ നിങ്ങള്‍ സേവ് ചെയ്യുന്നത്. അതായത് പത്തി മാസത്തേക്ക് പണമടച്ചതിനു ശേഷം രണ്ടു മാസം നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നു. എന്നാല്‍ നിങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് 33,155 രൂപ നിങ്ങള്‍ അടക്കേണ്ടി വരും, 8,725 രൂപ ഡിസ്‌ക്കൗണ്ടും നിങ്ങള്‍ക്ക് ലഭിക്കുന്നു. (19 മാസത്തേക്ക് പണമടച്ച് അഞ്ച് മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നു.

അതു പോലെ 48,860 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 13,960 രൂപ നിങ്ങള്‍ക്ക് ലാഭിക്കാവുന്നതാണ്. ഇതില്‍ 28 മാസത്തേക്ക് നിങ്ങള്‍ പണം അടയ്ക്കുകയും എട്ട് മാസം സൗജന്യമായി ലഭ്യമാകുകയും ചെയ്യുന്നു.

മറ്റു ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍
 

മറ്റു ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍

അടുത്തിടെയാണ് 299 രൂപയുടെ ബ്രോഡ്ബാന്‍ഡ് പദ്ധതി ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചത്. ഇതില്‍ 1.5ജിബി ഡേറ്റ പ്രതിദിനം 8Mbps സ്പീഡില്‍ ലഭ്യമാകും. ഇതു കൂടാതെ കൂടുതല്‍ ഡേറ്റ വേണമെന്നുളളവര്‍ക്ക് 2295 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 35ജിബി ഡേറ്റ 24Mbps സ്പീഡില്‍ ലഭ്യമാകും.

Best Mobiles in India

Read more about:
English summary
BSNL Rs. 1,745 broadband plan offers a whopping 30GB data per day

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X