Home
News

ആഗ്രഹം കൊള്ളാം പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്, ബിഎസ്എൻഎല്ലിനെ വീഴ്ത്താൻ ഇത് പോര!

ഇന്ത്യൻ ടെലിക്കോം മേഖലയിലെ രണ്ട് വമ്പന്മാരാണ് റിലയൻസ് ജിയോയും സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL). രണ്ട് പേർക്കും തങ്ങളുടേതായ പോരായ്മകളും ​മികവുകളും ഉണ്ട്. ഇത് മനസിലാക്കിയാണ് ആളുകൾ ഈ കമ്പനികളുടെ വരിക്കാരായി തുടരുന്നത് എന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ ടെലിക്കോം വിപണിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ മത്സരത്തിന് ജിയോയും എയർടെലും വൊഡാഫോൺ ഐഡിയയും ബിഎസ്എൻഎല്ലും വേണം. മറ്റ് കമ്പനികളെല്ലാം നശിക്കുകയും ഏതെങ്കിലും ഒന്നോ രണ്ടോ കമ്പനിയുടെ ​കൈകളിലേക്ക് ഇന്ത്യയിലെ ടെലിക്കോം മേഖല ചെന്നെത്തുകയും ചെയ്യുന്നത് വരിക്കാരെ സംബന്ധിച്ചിടത്തോളം ഗുണകരമല്ല.

കമ്പനികൾക്കിടയിൽ എപ്പോഴും ആരോഗ്യകരമായ മത്സരം നിലനിൽക്കുന്നതിന്റെ നേട്ടം വരിക്കാർക്ക് ലഭ്യമാകും. ഇപ്പോഴത്തെ കാര്യം നോക്കിയാൽ, നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ അ‌ടങ്ങിയ റീച്ചാർജ് പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ ആണ്. ജിയോയും എയർടെലും വിഐയും ബിഎസ്എൻഎല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകൾകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നു, മറുവശത്ത് സാധാരണക്കാർ സന്തോഷിക്കുന്നു.

ആഗ്രഹം കൊള്ളാം പക്ഷേ, ബിഎസ്എൻഎല്ലിനെ വീഴ്ത്താൻ ഇത് പോര!

കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലിനെ തോൽപ്പിക്കുന്ന ഒരു മികച്ച പ്ലാൻ ജിയോയ്ക്കോ മറ്റേതെങ്കിലും സ്വകാര്യ കമ്പനികൾക്കോ ഉണ്ടെന്ന് കാണാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ജിയോ 91 രൂപ നിരക്കിൽ ഒരു പുതിയ പ്ലാൻ പുറത്തിറക്കിയെന്നും ഇത് ബിഎസ്എൻഎല്ലിനിട്ടുള്ള പണിയാണ് എന്നും വാർത്തകൾ കണ്ടിരുന്നു.

എന്നാൽ ഇതിൽ അ‌ൽപ്പം തെറ്റുണ്ട്, ഒന്നാമത്തെ കാര്യം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ജിയോ അ‌ത്തരം ഒരു പ്ലാൻ നൽകുന്നില്ല എന്നുള്ളതാണ്. ജിയോ കുറഞ്ഞ വിലയിൽ അ‌ടിസ്ഥാന സൗകര്യങ്ങളുമായി ജിയോഭാരത് ഫീച്ചർ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ ഫോണുകൾക്കായി ജിയോ പ്രത്യേകം ജിയോഭാരത് റീച്ചാർജ് പ്ലാനുകളാണ് നൽകിവരുന്നത്.

ആഗ്രഹം കൊള്ളാം പക്ഷേ, ബിഎസ്എൻഎല്ലിനെ വീഴ്ത്താൻ ഇത് പോര!

ഇത്തരത്തിലുള്ള ജിയോ ഭാരത് ഫോണുകൾക്കായി ജിയോ നൽകിവരുന്ന പ്ലാനാണ് 91 രൂപയുടേത്. ഈ പ്ലാൻ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കോ, മറ്റ് കമ്പനികളുടെ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്കോ ലഭ്യമല്ല. മറ്റൊരു കാര്യം എന്തെന്നാൽ ഇത് ഒരു പുതിയ പ്ലാനുമല്ല. കഴിഞ്ഞ കുറച്ച് നാളുകളായി ജിയോഭാരത് ഉപയോക്താക്കൾക്ക് ഈ റീച്ചാർജ് പ്ലാൻ ലഭ്യമാണ്.

ജിയോഭാരത് ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം 91 രൂപയുടെ പ്ലാൻ ലാഭകരമാണ്. എന്നാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ, പ്രത്യേകിച്ച് ബിഎസ്എൻഎല്ലിനെക്കാൾ കുറഞ്ഞ നിരക്കിലാണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ നൽകുന്നത് എന്ന് പറയാനാകില്ല. 91 രൂപയുടെ ജിയോഭാരത് പ്ലാനിൽ 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100എംബി ഡാറ്റ, കൂടാതെ 200എംബി എക്സ്ട്രാ ഡാറ്റ (ആകെ 3ജിബി), 50 എസ്എംഎസ് എന്നിവയാണ് ലഭിക്കുക.

ജിയോഭാരത് 91 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏകദേശം 3 രൂപ 25 ​പൈസ വരും. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയം 107 രൂപയുടെ എൻട്രിലെവൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണ്.

ആഗ്രഹം കൊള്ളാം പക്ഷേ, ബിഎസ്എൻഎല്ലിനെ വീഴ്ത്താൻ ഇത് പോര!

107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു പ്ലാൻ ആണ് 107 രൂപയുടേത്. കാരണം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു മാസത്തേക്ക് വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകുന്ന പ്ലാൻ ഇതാണ്. 35 ദിവസ വാലിഡിറ്റിയിൽ ആകെ 2 ജിബി ഡാറ്റ, 200 മിനിറ്റ് വോയ്‌സ് കോളിങ് സൗകര്യം, സൗജന്യ ബിഎസ്എൻഎൽ ട്യൂൺ ആനുകൂല്യം എന്നിവ ഇതിൽ ലഭ്യമാകുന്നു.

പ്രതിദിനം ഏകദേശം 3 രൂപ 05 ​പൈസ മാത്രമാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ ചെലവ്. ഏത് ഫോൺ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കും ഈ പ്ലാൻ ലഭ്യമാണ് എന്ന് ശ്രദ്ധിക്കണം. കൂടാതെ വാലിഡിറ്റിയും ബിഎസ്എൻഎൽ പ്ലാനിലാണ് കൂടുതൽ. ജിയോ പ്ലാൻ 100 രൂപയിൽ താഴെ വിലയിലാണ് എത്തുന്നത് എങ്കിലും അ‌ത് സാങ്കേതികമായി മാത്രമാണ്.

കൂടുതൽ ലാഭം ബിഎസ്എൻഎല്ലിന്റെ 107 രൂപയുടെ പ്ലാൻ തന്നെ. ഇത് മാത്രമല്ല, 100 രൂപയിൽ താഴെ നിരക്കിൽ എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ലഭ്യമാകുന്ന വേറെ റീച്ചാർജ് ഓപ്ഷനുകളും ബിഎസ്എൻഎല്ലിന് ഉണ്ട്. 91 രൂപ പ്ലാൻ, 94 രൂപ പ്ലാൻ, 97 രൂപ പ്ലാൻ, 98 രൂപ പ്ലാൻ എന്നിവയെല്ലാം അ‌തിൽ ചിലത് മാത്രം.

More from GizBot

Best Mobiles in India

English summary
Jio has a recharge plan of Rs 91 for JioBharat feature phones, but BSNL has prepaid plans available at a lower daily cost than this. An example of that is the Rs 107 BSNL plan. The cost of this BSNL plan is only around Rs 3.05 paise per day. The daily cost of the Rs 91 Jio plan is Rs 3 25 paise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X