ബെസ്റ്റ് ആയിട്ടുള്ളത് മാത്രം തിരഞ്ഞെടുക്കൂ! ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനുകളിൽ മികച്ചത് ഏത്?
ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുടെ താരിഫ് വർദ്ധനയെ തുടർന്ന് ബിഎസ്എൻഎൽ ജനപ്രീതി നേടുകയാണ്. ഈ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർ രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നകമ്പനിയായി മാറിയിരിക്കുന്നു. ഇത് നിരവധി വരിക്കാരെ ആകർഷിക്കുകയും ചെയ്തു. കൂടാതെ, ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കുന്നു എന്നതും ഉപയോക്താക്കളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. നിങ്ങൾ ബിഎസ്എൻഎൽ ഉപയോഗിക്കുകയോ അതിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഏറ്റവും മികച്ചത് ഏതെന്ന് തീരുമാനിക്കാൻ ഈ ലേഖനത്തിൽ രണ്ട് റീചാർജ് പ്ലാനുകൾ താരതമ്യം ചെയ്ത് വിശദീകരിക്കുകയാണ്.
ബിഎസ്എൻഎൽ 107 രൂപയിലും 153 രൂപയിലും വരുന്ന താങ്ങാനാവുന്ന രണ്ട് റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ രണ്ടും തമ്മിൽ 46 രൂപയുടെ വില വ്യത്യാസം മാത്രം ആണ് ഉള്ളത് എങ്കിലും, അവയുടെ ഗുണങ്ങളിൽ കാര്യമായ വ്യത്യാസമാണ് ഉളളത്. ഈ റീചാർജ് പ്ലാനുകളെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

ബിഎസ്എൻഎൽ 107 രൂപയുടെ റീചാർജ് പ്ലാൻ: ഈ ബിഎസ്എൻഎൽ 107 രൂപ പ്ലാൻ കുറഞ്ഞ ഡാറ്റ ഉപയോഗമുള്ള ഉപയോക്താക്കൾക്ക് കൂടുതൽ പ്രയോജപ്പെടുന്ന പ്ലാൻ ആണ്. 35 ദിവസത്തെ നീണ്ട കാലാവധി കാരണം ഈ പ്ലാൻ മറ്റ് പ്ലാനുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. സമാനമായ വിലയിൽ മറ്റ് ടെലികോം ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്നത് സാധാരണ 20-28 ദിവസത്തെ വാലിഡിറ്റി ആണ്.
അൺലിമിറ്റഡ് കോളുകൾക്ക് പകരം, ഉപയോക്താക്കൾക്ക് 200 കോളിംഗ് മിനിറ്റുകൾ ആണ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുന്നത്. അത് എല്ലാ നെറ്റ്‌വർക്കുകളിലും ഉപയോഗിക്കാൻ സാധിക്കും. ഇത് കൂടാതെ, ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 3 ജിബി 4 ജി ഡാറ്റ കൂടി ലഭിക്കും.
ബിഎസ്എൻഎൽ 153 രൂപയുടെ റീചാർജ് പ്ലാൻ: ഈ പ്ലാനിന് 153 രൂപയാണ് വില. ഡാറ്റ ഉപയോഗം കൂടുതൽ ഉള്ള ഉപയോക്താക്കൾക്ക് ഇത് ഉപയോഗപ്രദമാണ്. ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് 26 ജിബി 4 ജി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും.
26 ജിബി ഡാറ്റയ്ക്ക് ശേഷം വേഗത 40 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ 26 ദിവസത്തേവാലിഡിറ്റി ആണ് ഉള്ളത്. ഇതിന് പുറമെ, ഉപയോക്താക്കൾക്ക് കോംപ്ലിമെൻ്ററി ഹാർഡി ഗെയിമുകൾ, ചലഞ്ചർ അരീന ഗെയിമുകൾ, ഗെയിമോൺ, ആസ്ട്രോട്ടെൽ, ഗെയിമിയം, സിങ് മ്യൂസിക്, വൗ എൻ്റർടൈൻമെൻ്റ്, ബിഎസ്എൻഎൽ ട്യൂൺസ്, ലിസ്റ്റ്ൻ പോഡോകാസ്റ്റ് എന്നിവയും ലഭിക്കും.
ബിഎസ്എൻഎൽ 107 രൂപയും 153 രൂപ റീചാർജ് പ്ലാനും താരതമ്യം ചെയ്യുമ്പോൾ മികച്ചത് ഏതാണ് എന്ന് മനസിലാകുന്നില്ലേ? പരിമിതമായ ഡാറ്റ ലഭ്യതയോടെ നിങ്ങൾക്ക് നീണ്ട വാലിഡിറ്റി ഉള്ള പ്ലാൻ ആവശ്യമുണ്ടെങ്കിൽ, 107 രൂപയുടെ റീചാർജ് പ്ലാൻ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. നേരെ മറിച്ച്, ചില ഒടിടി ആനുകൂല്യങ്ങൾക്കൊപ്പം നിങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ, 153 രൂപയുടെ റീചാർജ് പ്ലാൻ മികച്ച ചോയ്സ് ആയിരിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications







