പരിഭവമില്ലെങ്കിൽ അധികം പണവും മുടക്കണ്ട; അറിഞ്ഞിരിക്കാം ഈ ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ച് | BSNL
നമ്മെ ഒരുപാട് ഉപദ്രവിക്കുന്നവരോടും വെറുപ്പിക്കുന്നവരോടുമൊക്കെ നാം ക്ഷമിക്കാറില്ലേ... എന്നെങ്കിലും അവരൊക്കെ നന്നാവുമെന്ന പ്രതീക്ഷയിലാണ് നാം അത്തരം തീരുമാനങ്ങൾ എടുക്കാറുമുള്ളത്. അത് പോലെ ഇതുവരെ കാണിച്ച അലംഭാവങ്ങളെല്ലാം ക്ഷമിക്കാൻ നിങ്ങൾ തയ്യാറാകുകയാണെങ്കിൽ ഏറെ ഉപയോഗപ്രദമായേക്കാവുന്നവയാണ് BSNL റീചാർജ് പ്ലാനുകൾ. ബിഎസ്എൻഎൽ കണക്ഷനുകൾ ഉപയോഗിക്കാനോ റീചാർജ് ചെയ്യാനോ ആർക്കും താത്പര്യമുണ്ടാകില്ല.
4ജി പോലും തരാൻ കഴിയാത്തതും നെറ്റ്വർക്ക് പോരായ്മകളുമൊക്കെ ബിഎസ്എൻഎല്ലിനോടുള്ള താത്പര്യമില്ലായ്മയ്ക്ക് കാരണമാണ്. എന്നാൽ കമ്പനിയോടുള്ള ദേഷ്യവും താത്പര്യമില്ലായ്മയുമൊക്കെ തത്കാലത്തേക്ക് മറക്കാമെങ്കിൽ ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്നത് കൊണ്ടുള്ള മെച്ചങ്ങൾ നോക്കാം. ബിഎസ്എൻഎൽ നല്ല നെറ്റ്വർക്കും ട്രയൽ ബേസിൽ 4ജിയും നൽകുന്ന മേഖലകളിൽ താമനിക്കുന്നവർക്ക് പ്രൈമറി കണക്ഷനായി തന്നെ ബിഎസ്എൻഎൽ ഉപയോഗപ്പെടുത്താം. കുറഞ്ഞ നിരക്കിൽ വലിയ വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകളാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്.

അത് പോലെ ബിഎസ്എൻഎല്ലിന് അധികം റേഞ്ചില്ലാത്ത മേഖലയാണെന്ന് തന്നെ വയ്ക്കുക. നിങ്ങളുടെ രണ്ടാമത്തെ നമ്പരായി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗപ്പെടുത്താൻ കഴിയും. മിക്കവാറും എല്ലാവർക്കും രണ്ട് സിം കാർഡുകൾ ഉള്ളതിനാൽ തന്നെ പ്രൈമറി സിം കാർഡിലായിരിക്കും റീചാർജ് ചെയ്യുന്നതിനായി കൂടുതൽ കാശ് മുടക്കുക. സെക്കൻഡറി സിം കാർഡുകളിൽ നമ്മുക്ക് ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ഒന്നും അത്രയ്ക്ക് ആവശ്യമില്ല.
അതിനാൽ തന്നെ വാലിഡിറ്റി നിലനിർത്തുകയെന്നതിന് അപ്പുറത്തേക്ക് റീചാർജിനായി കൂടുതൽ കാശ് ചിലവാക്കാൻ നമ്മുക്ക് താത്പര്യവുമില്ല. എന്നാൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ ഒന്ന് പോലും കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ നൽകുന്നില്ല എന്നൊരു പ്രതിസന്ധിയുണ്ട്. ഇവിടെയാണ് ബിഎസ്എൻഎൽ കണക്ഷനുകളും കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി നൽകുന്ന പ്ലാനുകളും ഉപയോഗപ്രദമാകുന്നത്. ബിഎസ്എൻഎൽ കണക്ഷൻ സെക്കൻഡറി സിം കാർഡായി ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ ബിഎസ്എൻഎൽ പ്ലാനാണ് 107 രൂപയുടെ ഓഫർ.

107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ : ബിഎസ്എൻഎല്ലിന്റെ അഫോർബിൾ ഓപ്ഷനുകളിൽ ഒന്നാണ് 107 രൂപയുടെ റീചാർജ് ഓഫർ. നിരക്ക് കുറഞ്ഞ റീചാർജിനായി നോക്കുന്നവർക്ക് ഈ ഓഫർ അനുയോജ്യവുമാണ്. ലിമിറ്റഡ് ആയിട്ടുള്ള വോയ്സ് ബെനിഫിറ്റ്സും അത്യാവശ്യം വാലിഡിറ്റിയുമാണ് പ്ലാൻ ഓഫർ ചെയ്യുന്നത്. 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 35 ദിവസത്തെ വാലിഡിറ്റിയാണ് ലഭ്യമാക്കുന്നത്. 107 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
200 മിനുറ്റ് വോയ്സ് കോളിങ് ബെനിഫിറ്റ്സും ഓഫർ യൂസേഴ്സിന് നൽകുന്നു. ആകെ മൂന്ന് ജിബി ഹൈ സ്പീഡ് ഡാറ്റയും 107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ബിഎസ്എൻഎൽ ട്യൂൺസ് സർവീസിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും. അധികം ഡാറ്റയും വോയ്സ് കോളിങ് ബെനിഫിറ്റ്സും നൽകുന്നില്ലെങ്കിലും ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റി വെറും 107 രൂപയ്ക്ക് ലഭിക്കുന്നുവെന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത.
1,999 രൂപ വിലയുള്ള ആനുവൽ പ്ലാൻ : 365 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോൾ ബെനിഫിറ്റ്സും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. ഡെയിലി ഡാറ്റ ലിമിറ്റില്ലാതെ 600 ജിബി ഡാറ്റയും പ്ലാനിനൊപ്പം വരുന്നുണ്ട്. 600 ജിബി ഡാറ്റ തീർന്നാൽ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. അധിക ആനുകൂല്യമെന്ന നിലയിൽ ഫ്രീ പിആർബിടി ആക്സസും ലഭിക്കും. ലോക്ക്ധൂണിലേക്കും ഇറോസ് എന്റർടെയിൻമെന്റിലേക്കുമുള്ള ആക്സസും പ്ലാൻ ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications








