Home
News

എന്നും ഒന്നാമൻ! റീച്ചാർജിനൊരുങ്ങുന്ന ബിഎസ്എൻഎൽ വരിക്കാർ ആദ്യം പരിഗണിക്കുന്ന പ്ലാൻ

സിം വാലിഡിറ്റി നിലനിർത്താൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാനുകൾ അ‌ന്വേഷിക്കുന്നവർ ഏറെയാണ്. എന്നാൽ ഏതാണ്ട് എല്ലാ ടെലിക്കോം കമ്പനികളുടെയും അ‌ടിസ്ഥാന പ്ലാനുകളുടെ നിരക്കുകൾ 100 രൂപയ്ക്ക് മുകളിലാണ്. ദീർഘകാല ടെലിക്കോം പ്ലാനുകൾ താരതമ്യേന കുറച്ചുകൂടി കുറഞ്ഞ നിരക്കിൽ വാലിഡിറ്റി നൽകാറുണ്ട്.

എന്നാൽ ഒന്നിച്ച് വലിയൊരു തുക ചെലവാക്കേണ്ടിവരും എന്നതിനാൽ ദീർഘകാല പ്ലാനുകൾ ​തെരഞ്ഞെടുക്കാൻ പലർക്കും കഴിയാറില്ല. എല്ലാ ടെലിക്കോം കമ്പനികളുടെയും സാധാരണക്കാരായ വരിക്കാർ ഏറ്റവുമധികം ഉപയോഗിക്കുക ഒരു മാസത്തേക്കുള്ള റീച്ചാർജ് പ്ലാനുകളാണ്. കുറച്ചുകൂടി പണം ഒന്നിച്ച് മുടക്കാൻ തയാറുള്ളവർ മൂന്ന് മാസത്തേക്കുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നു.

റീച്ചാർജിനൊരുങ്ങുന്ന ബിഎസ്എൻഎൽ വരിക്കാർ ആദ്യം പരിഗണിക്കുന്ന പ്ലാൻ

വിവിധ നിരക്കുകളിലായി ധാരാളം റീച്ചാർജ് ഓപ്ഷനുകൾ എല്ലാ ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്. എങ്കിലും ഇന്ത്യൻ ടെലിക്കോം മേഖലയിൽ പൊതുമേഖലയിൽനിന്നുള്ള ഒരേയൊരു കമ്പനിയായ ബിഎസ്എൻഎൽ മറ്റ് കമ്പനികളെ അ‌പേക്ഷിച്ച് കുറച്ചുകൂടി കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. അ‌തിൽ സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു പ്ലാൻ ആണ് 107 രൂപയുടേത്.

ഇന്ത്യൻ ടെലിക്കോം മേഖലയിലെ എല്ലാ കമ്പനികളുടെയും പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു മാസത്തേക്ക് വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകുന്ന പ്ലാൻ ഏതാണ് എന്ന് പരിശോധിച്ചാൽ അ‌ത് ബിഎസ്എൻഎല്ലിന്റെ 107 രൂപയുടെ പ്ലാൻ ആണ് എന്ന് മനസിലാകും. അ‌ത്യാവശ്യം ഡാറ്റ, കോളിങ് സൗകര്യം വാലിഡിറ്റി എന്നീ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഈ പ്ലാനിന് പ്രാപ്തിയുണ്ട്.

റീച്ചാർജിനൊരുങ്ങുന്ന ബിഎസ്എൻഎൽ വരിക്കാർ ആദ്യം പരിഗണിക്കുന്ന പ്ലാൻ

പോക്കറ്റ് അ‌ധികം ചോർത്താതെ ​ദൈനംദിന ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും എന്നതാണ് 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രസക്തി. അ‌തിനാൽത്തന്നെ ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനുകളിൽ ഏറ്റവും മുൻനിരയിലാണ് ഈ പ്ലാനിന്റെ സ്ഥാനം. 107 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഇവിടെ വിശദമായി പരിചയപ്പെടാം.

ബിഎസ്എൻഎൽ 107 രൂപ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: 35 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റ് ടെലിക്കോം കമ്പനികളുടെ ഏറ്റവും നിരക്ക് കുറഞ്ഞ അ‌ടിസ്ഥാന പ്ലാനുകളുടെ വാലിഡിറ്റി മിക്കവാറും 24 ദിവസമോ 28 ദിവസമോ ആണ്. എന്നാൽ ഇവിടെ ഒരുമാസത്തിലധികം വാലിഡിറ്റി ബിഎസ്എൻഎൽ നൽകുന്നുണ്ട്.

35 ദിവസ വാലിഡിറ്റിയിൽ ആകെ 2 ജിബി ഡാറ്റ ആണ് ബിഎസ്എൻഎൽ 107 രൂപ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം 200 മിനിറ്റ് വോയ്‌സ് കോളിങ് സൗകര്യവും ലഭ്യമാണ്. അ‌തായത് ഒരു സാധാരണക്കാരന്റെ ശരാശരി ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ ധാരാളമാണ്. എന്നാൽ എസ്എംഎസ് സൗകര്യം ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

വോയ്‌സ് മിനിറ്റുകൾക്കും ഡാറ്റയ്ക്കും പുറമേ, സൗജന്യ ബിഎസ്എൻഎൽ ട്യൂൺ ആനുകൂല്യവും 107 രൂപ പ്ലാനിലുണ്ട്. കൂടാതെ, രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ ഇതേ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മുൻ റീചാർജുകളിൽ നിന്നുള്ള ഉപയോഗിക്കാത്ത വാലിഡിറ്റിയും ലഭ്യമാകും. ഇത് വാലിഡിറ്റി കൂട്ടാൻ വരിക്കാരെ സഹായിക്കും.

റീച്ചാർജിനൊരുങ്ങുന്ന ബിഎസ്എൻഎൽ വരിക്കാർ ആദ്യം പരിഗണിക്കുന്ന പ്ലാൻ

പ്രതിദിനം 3 രൂപ മാത്രമാണ് കോളിങ്, ഡാറ്റ ആവശ്യങ്ങൾക്കും 35 ദിവസത്തെ വാലിഡിറ്റിക്കുമായി ഈ പ്ലാനിൽ ചെലവ് വരുന്നത് എന്നകാര്യം ഏറെ ശ്രദ്ധേയമാണ്. ഒരുപാട് കോളിങ്ങും ഡാറ്റ ആവശ്യങ്ങളുമൊന്നും ഇല്ലാത്ത സാധാരണക്കാരായ ആളുകൾക്ക് 107 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ ഏറെ ഉപകാരപ്പെടാറുണ്ട്.

മുൻപ് 40 ദിവസം വാലിഡിറ്റിയാണ് 107 രൂപയുടെ ഈ പ്ലാനിൽ ലഭ്യമായിരുന്നത്. എന്നാൽ പിന്നീട് പ്ലാനുകൾ പരിഷ്കരിച്ച ബിഎസ്എൻഎൽ വാലിഡിറ്റി വെട്ടിക്കുറയ്ക്കുകയായിരുന്നു. എങ്കിലും എല്ലാ ടെലിക്കോം കമ്പനികളുടെയും എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവുമധികം വാലിഡിറ്റി നൽകുന്ന പ്ലാൻ ഇപ്പോഴും ബിഎസ്എൻഎൽ 107 രൂപ പ്ലാൻ തന്നെയാണ്.

More from GizBot

Best Mobiles in India

English summary
Rs. 107 is the most popular recharge plan of BSNL. The biggest advantage of this plan is that it comes with a validity of 35 days at the lowest rate. A total of 2 GB of data is included in the BSNL Rs. 107 plan. Along with this, 200 minutes of voice calling are also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X