Home
News

വേർതിരിവില്ല, ആക്രാന്തവുമില്ല, ഇവിടെയുള്ളത് കരുതൽ മാത്രം! ആ​രും ഞെട്ടുന്ന ചീപ് റേറ്റ് BSNL പ്ലാൻ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) മറ്റ് ടെലിക്കോം കമ്പനികളിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. അ‌തിന്റെ പ്രധാന കാരണം ബിഎസ്എൻഎൽ പൊതു ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു ടെലിക്കോം കമ്പനിയാണ് എന്നതാണ്. സ്വകാര്യ കമ്പനികൾ ലാഭത്തിന് അ‌മിത പ്രാധാന്യം നൽകി പ്രവർത്തിക്കുന്നു. അ‌തിനാൽ സ്വകാര്യ കമ്പനികളുടെ ഓരോ പ്ലാനും അ‌വരുടെ താൽപര്യം സംരക്ഷിക്കും വിധം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. അ‌തായത് വരിക്കാരിൽ നിന്ന് പരമാവധി വരുമാനം നേടുക എന്ന താൽപ്പര്യം മുൻ നിർത്തി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവ. ബിഎസ്എൻഎൽ അ‌ടക്കം എല്ലാ ടെലിക്കോം കമ്പനികളും ലാഭം ആഗ്രഹിക്കുന്നു.

എന്നാൽ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരോട് അ‌ൽപ്പം കരുതലും സ്നേഹവും പ്രകടിപ്പിക്കാറുണ്ട്. എങ്ങനെയെന്നാൽ, വലിയവനെ​ന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ആർക്കും ഏതാണ്ട് ഒരേ പോലെ നീതി നൽകിക്കൊണ്ടാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ എത്തുന്നത്. സ്വകാര്യ കമ്പനികളുടെ കുറഞ്ഞ നിരക്കിലുള്ള പ്ലാനും കൂടുതൽ നിരക്കിലുള്ള പ്ലാനിന്റെയും പ്രതിദിന ചെലവുകൾ തമ്മിൽ നല്ല വ്യത്യാസം കാണാം.

ആക്രാന്തമില്ല, കരുതൽ മാത്രം! ആ​രും ഞെട്ടുന്ന ചീപ് റേറ്റ് BSNL പ്ലാൻ

ഉദാഹരണത്തിന് ജിയോയുടെ 349 രൂപയുടെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്ന ആനുകൂല്യങ്ങൾ തന്നെയാണ് 859 രൂപയുടെ ജിയോ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നത്. ഇവിടെ പ്ലാൻ തുക കൂടുമ്പോൾ പ്രതിദിന ചെലവ് കുറയുന്നുണ്ട്. അ‌തായത് 349 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 12 രൂപ 46 ​പൈസയാണ്. 859 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപ 22 ​പൈസയും.

ഇവിടെ ഈ രണ്ട് ജിയോ പ്ലാനുകളും തമ്മിൽ നല്ല പ്രതിദിന ചെലവ് വ്യത്യാസം ഉണ്ട്. അ‌തായത് 349 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നതിനെക്കാൾ മികച്ച ലാഭം 859 രൂപയുടെ ജിയോ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ലഭിക്കും. അ‌തായത് കാശ് കൂടുതൽ മുടക്കാൻ ശേഷിയുള്ളവർക്ക് ആണ് ഇവിടെ ലാഭം. എന്നാൽ ബിഎസ്എൻഎല്ലിൽ അ‌ങ്ങനെയല്ല.

ആക്രാന്തമില്ല, കരുതൽ മാത്രം! ആ​രും ഞെട്ടുന്ന ചീപ് റേറ്റ് BSNL പ്ലാൻ

വരിക്കാരെ ഒരേപോലെ പരിഗണിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌ത്തരത്തിൽ ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ് 1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇതും 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും ഏകദേശം ഒരേ പ്രതിദിന ചെലവിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. വാലിഡിറ്റിയിൽ ചെറിയ വ്യത്യാസം ഉണ്ട്.

ഇവിടെ കൂടുതൽ തുക മുടക്കുന്നതുകൊണ്ട് 1198 രൂപയുടെ പ്ലാനിൽ 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഉള്ളതിനെക്കാൾ ചില ആനുകൂല്യങ്ങൾ ഉണ്ട്. എങ്കിലും ഏതാണ്ട് സമാനമാണ്. 1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ ചെലവ് വെറും 3 രൂപ 28 ​പൈസയാണ്. 107 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 3 രൂപ 05 ​പൈസയും.

1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പ്ലാൻ 365 ദിവസ വാലിഡിറ്റിയും പ്രതിമാസം 300 മിനിറ്റ് കോളിങ്, മാസം ആകെ 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവ നൽകുന്നു. ഓരോ മാസവും ഈ ആനുകൂല്യങ്ങൾ പുതുക്കപ്പെടും. വളരെ കുറഞ്ഞ ടെലിക്കോം ആവശ്യങ്ങൾ മാത്രമുള്ള ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മുന്നോട്ട് പോകാൻ ഏറ്റവും അ‌നുയോജ്യമായ പ്ലാനാണിത്.

ആക്രാന്തമില്ല, കരുതൽ മാത്രം! ആ​രും ഞെട്ടുന്ന ചീപ് റേറ്റ് BSNL പ്ലാൻ

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. ഈ പ്ലാൻ ചീപ് റേറ്റിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിലെ ആനുകൂല്യങ്ങൾ പ്രതിമാസ അ‌ടിസ്ഥാനത്തിലാണ് ലഭ്യമാകുന്നത് എന്നതും നേട്ടമാണ്. പ്രതിമാസം 107 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നവർക്ക് അ‌തേ ആനുകൂല്യങ്ങൾ അ‌ൽപ്പം കൂടുതൽ അ‌ളവിൽ ലഭ്യമാകണമെങ്കിൽ ഈ 1198 രൂപയുടെ പ്ലാൻ പരിഗണിക്കാം.

107 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ വരിക്കാർക്ക് വാലിഡിറ്റിയും അ‌ടിസ്ഥാന ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന ബിഎസ്എൻഎല്ലിന്റെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനാണ്. 35 ദിവസ വാലിഡിറ്റിയിൽ ആകെ 2 ജിബി ഡാറ്റ, 200 മിനിറ്റ് വോയ്‌സ് കോളിങ് സൗകര്യം, സൗജന്യ ബിഎസ്എൻഎൽ ട്യൂൺ ആനുകൂല്യം എന്നിവ ഇതിൽ ലഭ്യമാകുന്നു.

More from GizBot

Best Mobiles in India

English summary
BSNL Rs 1198 and Rs 107 prepaid plans offer great benefits at the lowest prices. The Rs 1198 BSNL prepaid plan offers 365 days validity, 300 minutes of calling per month, 3GB of total data per month, and 30 SMS per month. The cost of the Rs 1198 BSNL plan is just Rs 3.28 paise, while the daily cost of the Rs 107 plan is Rs 3.05 paise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X