ഇനി കുറച്ച് നാൾ ഞാൻ ഷൈൻ ചെയ്യട്ടെ! ബിഎസ്എൻഎല്ലിന്റെ കിടിലൻ ആനുവൽ പ്ലാൻ ഇതാ...
അടുത്തിടെ, സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ റീചാർജ് പ്ലാനുകളുടെ വിലകൾ വർദ്ധിപ്പിച്ചിരുന്നു. ഇത് യഥാർത്ഥത്തിൽ സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിലേക്കുള്ള (BSNL) ഉപയോക്തൃ മുൻഗണന മാറുന്നതിലേക്ക് നയിച്ചു എന്ന് വേണം പറയാൻ. കാര്യം ബിഎസ്എൻഎല്ലിന് സ്പീഡ് കുറവാണ്, സ്ഥിരത ഇല്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും അത്യന്തം ഉപയോക്താക്കൾ നോക്കുന്നത് വില കുറഞ്ഞ പ്ലാനുകൾ ആണ്. അത്തരമൊരു സാഹചര്യത്തിൽ, പല ടെലികോം ഉപയോക്താക്കളും വില കുറഞ്ഞ റീചാർജ് പ്ലാനുകൾക്കായി തിരയുമ്പോൾ ബിഎസ്എൻഎൽ മാത്രമാണ് താങ്ങാനാവുന്ന വിലയിൽ പ്ലാനുകൾ വാഗ്ദാനം ചെയ്തത്.
ഇത് കമ്പനിയെ ഉയർത്ത് എഴുന്നേൽക്കാൻ സഹായിച്ചു എന്ന് പറയുന്നതിൽ തെറ്റ് ഇല്ല. അതുകൊണ്ട് തന്നെ അവരുടെ 4ജി, 5ജി സേവനങ്ങൾ ഇപ്പോൾ പഴയതിലും കൂടുതൽ വേഗതയിൽ പുരോഗമിക്കുന്നുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. നിങ്ങളൊരു ബിഎസ്എൻഎൽ ഉപഭോക്താവാണെങ്കിൽ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ഒരു പ്ലാൻ ആണ് നിങ്ങൾ തിരയുകയാണെങ്കിൽ, അത്തരമൊരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഈ ലേഖനം സംസാരിക്കുന്നത്.

ഈ ബിഎസ്എൻഎൽ പ്ലാനിന് 1198 രൂപയാണ് വില. വില നാല് അക്കം ആണെന്ന് ഓർത്ത് ഞെട്ടേണ്ട.വാലിഡിറ്റി 3 അക്കത്തിൽ ആണ്. അതെ, ഈ റീചാർജ് പ്ലാനിൽ, നിങ്ങൾക്ക് ഒരു വർഷത്തെ അതായത് 365 ദിവസത്തെ വാലിഡിറ്റി ആണ് ലഭ്യമാകുന്നത്. നീണ്ട കാലത്തേ വാലിഡിറ്റിക്ക് പുറമേ, ഈ പ്ലാൻ നിങ്ങൾക്ക് മറ്റ് നിരവധി അനൂകുല്യങ്ങൾ ആണ് നൽകുന്നത്.
ബിഎസ്എൻഎല്ലിൻ്റെ 1198 രൂപയുടെ റീചാർജ് പ്ലാനിൻ്റെ പ്രത്യേകതകൾ എന്തൊക്കെ ആണെന്ന് നോക്കാം. ഈ 1198 രൂപയുടെ റീചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ആകെ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കും. പ്ലാനിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മൊത്തം 36 ജിബി ഇൻ്റർനെറ്റ് ഡാറ്റ ലഭിക്കും.
പ്ലാനിൽ ലഭ്യമായ 36 ജിബി ഇൻ്റർനെറ്റ് ഡാറ്റയുടെ വാലിഡിറ്റിയും 365 ദിവസത്തേക്കാണ്. ഈ ബിഎസ്എൻഎൽ പ്ലാനിൽ, പ്രതിദിന ഡാറ്റ പരിധിയുടെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കില്ല. കൂടാതെ, ഈ ബിഎസ്എൻഎൽ പ്ലാൻ ഓരോ മാസവും 300 മിനിറ്റ് സൗജന്യ കോളിംഗ് നൽകുന്നു. ഇത് കൂടാതെ, ബിഎസ്എൻഎല്ലിൻ്റെ ഈ വില കുറഞ്ഞ പ്ലാനിൽ എല്ലാ മാസവും 30 എസ്എംഎസ് സൗകര്യവും ലഭ്യമാണ്.
നിങ്ങളുടെ സിം സജീവമായി നിലനിർത്താൻ വിശ്വസനീയമായ റീചാർജ് പ്ലാനിനായി നിങ്ങൾ തിരയുകയാണെങ്കിൽ, നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നിന്ന് നേരിട്ട് ഈ ബിഎസ്എൻഎൽ പ്ലാൻ റീചാർജ് ചെയ്യാം. ഈ ബിഎസ്എൻഎൽ പ്ലാൻ, ഈ അനൂകുല്യങ്ങൾ വേണ്ടവർക്ക് മാത്രമല്ല, ബിഎസ്എൻഎൽ നമ്പർ ഒരു വർഷത്തേക്ക് മാത്രം സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും ഈ പ്ലാൻ ഉപയോഗപ്രദമാണ്.
നിങ്ങൾക്ക് ബിഎസ്എൻഎല്ലിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ബജറ്റിന് അനുസൃതമായി കൂടുതൽ പ്ലാനുകൾ തിരഞ്ഞെടുക്കാം. അൺലിമിറ്റഡ് കോളിംഗ്, ഹൈ-സ്പീഡ് ഡാറ്റ, മറ്റ് അനൂകുല്യങ്ങൾ ഉൾപ്പെടെ വർഷം മുഴുവനും വാലിഡിറ്റി ഉള്ള നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച്, ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കളെ നിലനിർത്താൻ വില കുറഞ്ഞതും മികച്ചതുമായ റീചാർജ് പ്ലാനുകൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ, മികച്ച കണക്റ്റിവിറ്റി ലഭ്യമായി തുടനകിയാൽ ഉപയോക്താക്കളുടെ എണ്ണം ഇനിയും കൂടുക തന്നെ ചെയ്യും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








