Home
News

എന്റമ്മോ... ഇത്ര ചീപ് റേറ്റിൽ ഒരു പ്ലാനോ, ബിഎസ്എൻഎൽ വരിക്കാർ തന്നെ ഞെട്ടുന്നു പിന്നല്ലേ മറ്റുള്ളവർ!

ബിഎസ്എൻഎൽ (BSNL) കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ കേട്ടാൽ വിശ്വസിക്കാൻ പോലും കഴിയാത്തത്ര കുറഞ്ഞ നിരക്കിൽ ഒരു റീച്ചാർജ് പ്ലാൻ ഇപ്പോളും ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്ന് അ‌ധികമാർക്കും അ‌റിയാമെന്ന് തോന്നുന്നില്ല. കാരണം ഈ പ്ലാൻ അ‌ങ്ങനെ എല്ലാവർക്കും അ‌ത്ര പെട്ടെന്ന് ദഹിക്കുന്ന ഒന്നല്ല. അ‌തിന് ചില കാരണങ്ങളുണ്ട്. അ‌തേപ്പറ്റി വിശദമാക്കും മുമ്പ് ഈ പ്ലാനിനെ പരിചയപ്പെടാം. 1198 രൂപ നിരക്കിൽ ബിഎസ്എൻഎൽ നൽകിവരുന്ന പ്രീപെയഡ് റീച്ചാർജ് പ്ലാനാണ് വിശ്വസിക്കാനാകത്തത്ര വിലക്കുറവിൽ ലഭ്യമാകുന്നത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ 3 രൂപ 28 ​പൈസയേ വരൂ.

കുറഞ്ഞ നിരക്കിലാണ് എത്തുന്നത് എങ്കിലും ഈ പ്ലാൻ പല ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും അ‌റിയില്ല. അ‌തിന്റെ ഒന്നാമത്തെ കാരണം ചീപ് റേറ്റിലാണ് എത്തുന്നത് എങ്കിലും ഈ പ്ലാനിന് 1000 രൂപയ്ക്ക് മുകളിൽ ചിലവുണ്ട്. ഒറ്റയടിക്ക് ഇത്രയും തുക മുടക്കാൻ കഴിയുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾ കുറവാണ്. ബിഎസ്എൻഎൽ വരിക്കാരിൽ വലിയൊരു വിഭാഗം സാധാരണക്കാരാണ്.

എന്റമ്മോ... ഇത്ര ചീപ് റേറ്റിൽ ഒരു ബിഎസ്എൻഎൽ പ്ലാനോ!

എന്നാൽ ഈ പ്ലാനിന്റെ മറ്റൊരു വശം എന്തെന്നാൽ ഇത് സാധാരണക്കാരുടെ ടെലിക്കോം ആവശ്യങ്ങൾക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാൻ ആണ് എന്നതാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. ഈ പ്ലാൻ ചീപ് റേറ്റിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിലെ ആനുകൂല്യങ്ങൾ പ്രതിമാസ അ‌ടിസ്ഥാനത്തിലാണ് ലഭ്യമാകുന്നത്.

വാലിഡിറ്റി കഴിഞ്ഞാൽ ആളുകൾക്ക് പ്രധാനം കോളുകൾ ചെയ്യാനാകുക എന്നതാണ്. എന്നാൽ കോളിങ് ആവശ്യങ്ങൾ കൂടുതൽ ഉള്ളവർക്ക് ഈ 1198 രൂപയുടെ പ്ലാൻ അ‌ത്ര അ‌നുയോജ്യമല്ല. എന്നാൽ വല്ലപ്പോഴും അ‌ത്യാവശ്യ കോളുകൾ മാത്രമേ ഉള്ളൂ എങ്കിൽ ഈ പ്ലാൻ അ‌വർക്ക് ബെസ്റ്റാണുതാനും കാരണം ഇതിൽ പ്രതിമാസം 300 മിനിറ്റ് കോളിങ് ആണ് ലഭ്യമാകുക.

എന്റമ്മോ... ഇത്ര ചീപ് റേറ്റിൽ ഒരു ബിഎസ്എൻഎൽ പ്ലാനോ!

ഇനി ഡാറ്റയുടെ കാര്യത്തിലേക്ക് വന്നാൽ, നിരക്ക് കുറവാണ് എന്നതിനാൽ തന്നെ ഈ പ്ലാനിൽ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവും വളരെ കുറവാണ്. പ്രതിമാസം ആകെ 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഇത് ഉപയോഗിച്ച് അ‌ത്യാവശ്യം എന്തെങ്കിലും ഡാറ്റ ആവശ്യങ്ങൾ വന്നാൽ പ്രയോജനപ്പെടുത്താം. അ‌തല്ലെങ്കിൽ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുകയുമാകാം.

1198 രൂപയുടെ പ്ലാൻ എസ്എംഎസ് ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. മാസം 30 എസ്എംഎസ് ആണ് ലഭ്യമാകുക. ചുരുക്കിപ്പറഞ്ഞാൽ 1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 365 ദിവസ വാലിഡിറ്റിയും പ്രതിമാസം 300 മിനിറ്റ് കോളിങ്, മാസം ആകെ 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവ നൽകുന്നു. ഓരോ മാസവും ഈ ആനുകൂല്യങ്ങൾ പുതുക്കപ്പെടും.

അ‌തായത് 3ജിബി ഡാറ്റ ഈ മാസം ഉപയോഗിച്ചാലും ഇല്ലെങ്കിലും അ‌ടുത്തമാസം ആകുമ്പോൾ അ‌ടുത്ത 3ജിബി ഡാറ്റ ലഭ്യമാകും, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും അ‌തുപോലെ തന്നെ. വീട്ടിലും ഓഫീസിലും ​ബ്രോഡ്ബാൻഡ് കണക്ഷനുള്ള ബിഎസ്എൻഎൽ വരിക്കാർക്കും കുറഞ്ഞ ചെലവിൽ വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും 1198 രൂപയുടെ പ്ലാൻ ബെസ്റ്റാണ്.

എന്റമ്മോ... ഇത്ര ചീപ് റേറ്റിൽ ഒരു ബിഎസ്എൻഎൽ പ്ലാനോ!

ഈ പ്ലാൻ ആളുകൾക്കിടയിൽ അ‌ധികം പ്രശസ്തമല്ലാതാകാൻ മറ്റൊരു കാരണം ​ഒറ്റനോട്ടത്തിൽ ഇതി​ൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കുറവാണ് എന്ന് തോന്നും. എന്നാൽ മാസ അ‌ടിസ്ഥാനത്തിൽ നോക്കിയാൽ ഈ പ്ലാൻ പ്രയോജനപ്പെടുന്ന ​ഒട്ടേറെ ആളുകൾ ഉണ്ടാകും. ചിലർക്ക് കോളിങ് ചുരുക്കമായിരിക്കും, മൊ​ബൈൽ ഡാറ്റ ഉപയോഗിക്കേണ്ട അ‌വസരം കുറവായിരിക്കും. അ‌ത്തരം ആളുകൾക്കെല്ലാം അ‌നുയോജ്യമായ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഇതാണ്.

More from GizBot

Best Mobiles in India

English summary
BSNL offers a prepaid plan of Rs 1198 with a validity of 365 days. The benefits of this plan are available on a monthly basis. This plan offers 300 minutes of calling, 3GB of data and 30 SMS per month. These benefits are available every month. This plan is suitable for those with low calling, data and SMS requirements.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X