ഫ്ലവറല്ല ഫയറാണ് ബിഎസ്എൻഎൽ! എതിരാളിയെ വീഴ്ത്തുകയും വരിക്കാരെ ഉയർത്തുകയും ചെയ്യുന്ന കിടിലൻ പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം രംഗത്ത് അവഗണിക്കാനാകാത്ത ശക്തിയാണ് ഇന്ന് ബിഎസ്എൻഎൽ. റീച്ചാർജ് നിരക്ക് വർധനവിനെ തുടർന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾ കനത്ത പ്രതിഷേധം നേരിട്ടപ്പോൾ നേട്ടം കൊയ്തത് ബിഎസ്എൻഎൽ ആണ്. കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്ത് ബിഎസ്എൻഎൽ മുന്നിട്ടുനിന്നു. ഈ വർഷം തുടങ്ങിയ ശേഷം ആദ്യമായി ബിഎസ്എൻഎല്ലിന്റെ വളർച്ചയിൽ 'പച്ച' കത്തിയത് (വളർച്ച അടയാളപ്പെടുത്തിയത്) ജൂലൈയിൽ ആയിരുന്നു. എന്നാൽ അതോടൊപ്പം അതുവരെ വളർച്ചയിലുണ്ടായിരുന്ന ജിയോയും എയർടെലും ഈ വർഷത്തിൽ ആദ്യമായി ചുവപ്പുകണ്ടതും (വരിക്കാരുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായത്) ജൂലൈയിലായിരുന്നു. തുടർന്നിങ്ങോട്ട് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും ഇത് ആവർത്തിച്ചു.
വരിക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകളുടെ വലിയ നിരയാണ് മറ്റ് കമ്പനികളുടെ വരിക്കാരെ ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുന്നതിന് പ്രധാന കാരണമായിത്തീർന്നിരിക്കുന്നത്. ഇക്കൂട്ടതൽ ഡാറ്റയ്ക്കായും കോളിങ്ങിനായുമുള്ള പ്ലാനുകൾ മാത്രമല്ല, ചീപ് റേറ്റിൽ ദീർഘകാല വാലിഡിറ്റി ലഭ്യമാക്കുന്ന കിടിലൻ വാലിഡിറ്റി പ്ലാനുകളും ഉണ്ട്.

എന്നാൽ ഈ സൂപ്പർഹിറ്റ് ബിഎസ്എൻഎൽ പ്ലാനുകൾക്കിടയിൽ ഒരു പ്ലാൻ അൽപ്പം വേറിട്ട് നിൽക്കുന്നുണ്ട്. 1199 രൂപയുടെ പ്ലാൻ ആണ് അത്. യഥാർഥത്തിൽ ഈ പ്ലാൻ ബിഎസ്എൻഎൽ സിം സെക്കൻഡറി സിം ആയി ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്. കാരണം ഇത് ചീപ് റേറ്റിൽ 336 ദിവസ വാലിഡിറ്റി സഹിതം എത്തുന്നു.
എന്നാൽ കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയും കോളിങ്ങും ഡാറ്റയും ഒക്കെ സഹിതമാണ് എത്തുന്നത് എങ്കിലും എല്ലാവർക്കും ചാടിക്കേറി എടുക്കാൻ പറ്റുന്ന ഒരു പ്ലാൻ അല്ല ഇത്. കാരണം ഇത് ഒരു വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാൻ ആണ്. അതിനാൽ റീച്ചാർജ് ചെയ്യാനുള്ള കാലാവധി പിന്നിട്ട് ഗ്രേസ് പീരീഡിലൂടെ കടന്ന് പോകുന്ന ബിഎസ്എൻഎൽ വരിക്കാർക്കാണ് ഇത് ഉപയോഗിക്കാനാകുക.

റീച്ചാർജ് ചെയ്യാതെ കിടന്ന് കണക്ഷൻ കട്ട് ആകുന്ന നിലയിലേക്ക് എത്തിയ സിം കാർഡിനെ തിരിച്ച് ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ 1199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് കഴിയും. അന്ത്യത്തിന്റെ വക്കിൽ നിന്ന് ഉപയോഗത്തിലേക്ക് സിമ്മിനെ തിരിച്ചുകൊണ്ടുവരാൻ ശേഷിയുള്ള ഈ പ്ലാനിനെ ബിഎസ്എൻഎല്ലിന്റെ മൃതസഞ്ജീവനി എന്ന് വിളിച്ചാലും തെറ്റില്ല.
എന്തിനാണ് വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ: ഇന്ത്യയിലെ മറ്റ് ടെലിക്കോം കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ബിഎസ്എൻഎൽ വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധി ഒരു ചെറിയ തുക അടച്ച് നീട്ടാൻ ഈ പ്ലാൻ അനുവദിക്കുന്നു. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ റീച്ചാർജ് ചെയ്യാതെ സിം കാർഡ് കട്ടായിപ്പോകുന്ന ഒരു അവസ്ഥയിലുള്ളവർക്കായിട്ടുള്ളതാന് ഈ പ്ലാനുകൾ.
വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് ഈ 1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ കഴിയില്ല. അതേസമയം സിം കട്ട് ആകാറായവർ ഇത് ഉപയോഗിച്ചാൽ വാലിഡിറ്റി വർധിപ്പിക്കാം എന്നതു മാത്രമല്ല, സാധാരണ ബിഎസ്എൻഎൽ റീചാർജ് പായ്ക്കുകളിൽ ലഭിക്കുന്നത് പോലെ തന്നെ വോയ്‌സ് കോളുകൾ, ഡാറ്റ, എസ്എംഎസ് പായ്ക്ക് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

1199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 336 ദിവസത്തേക്ക് വാലിഡിറ്റി നിലനിർത്താൻ ബിഎസ്എൻഎൽ ഉപയോക്താക്കളെ സഹായിക്കും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, മൊത്തം 24 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവയാണ് 1199 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ബിഎസ്എൻഎൽ സിം സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കാണ് ഈ പ്ലാൻ കൂടുതൽ ആവശ്യം വരിക.


Click it and Unblock the Notifications







