Home
News

ഇത്രയും നാൾ ചതിക്കപ്പെടുകയായിരുന്നോ! ബിഎസ്എൻഎല്ലിലേക്ക് വന്നവർ വന്നവർ ഞെട്ടി; ഒറ്റ പ്ലാനിൽ ലാഭം 150 രൂപ

2024 ജൂ​ലൈയ്ക്ക് ശേഷം നിരവധി ആളുകൾ ബിഎസ്എൻഎൽ ​വരിക്കാരായി എത്തി. ഇങ്ങനെ ബിഎസ്എൻഎല്ലിലേക്ക് എത്തിയവരിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളുടെ വരിക്കാരായിരുന്നവരും ഉണ്ടായിരുന്നു. സ്വകാര്യ കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധനയാണ് പലരെയും ബിഎസ്എൻഎല്ലിലേക്ക് എത്തിച്ചത്. കാരണം കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയീഡ് പ്ലാനുകൾ ബിഎസ്എൻഎൽ (BSNL) നൽകുന്നു. ടെലിക്കോം സേവനങ്ങളുടെ സഹായം ഇല്ലാതെ ഇക്കാലഘട്ടത്തിൽ​ റേഷൻ വാങ്ങാൻ പോലും കഴിയില്ല. അ‌ങ്ങനെയിരിക്കെ വൻ തുക നൽകി എല്ലാ മാസവും റീച്ചാർജ് ചെയ്യുക എന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടിയാണ് പലരും ബിഎസ്എൻഎൽ വരിക്കാരായി എത്തിയിരിക്കുന്നത്.

സ്വകാര്യ കമ്പനികൾ കടന്നുചെല്ലാൻ മടിക്കുന്ന ഗ്രാമ പ്രദേശങ്ങളിൽപ്പോലും മൊ​ബൈൽ ടവറുകൾ സ്ഥാപിച്ച് സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. പൂവ് തേടിയെത്തിയവന് പൂക്കാലം കിട്ടിയതുപോലെ റീച്ചാർജ് നിരക്ക് വർധനയിൽ മനം മടുത്ത് എത്തിയവർക്ക് മാന്യമായ നിരക്കിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകളുടെ ഒരു കലവറ തന്നെ ബിഎസ്എൻഎൽ തുറന്നു നൽകി.

ബിഎസ്എൻഎല്ലിലേക്ക് വന്നവർ വന്നവർ ഞെട്ടി; ഒറ്റ പ്ലാനിൽ ലാഭം 150 രൂപ

ഇപ്പോൾ നിലവിൽ ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ പ്ലാനുകൾ പലതും വർഷങ്ങളായി ഇവിടെ ലഭ്യമായിട്ടുള്ളവയാണ്. എന്നാൽ അ‌ത് തിരിച്ചറിയാൻ പലർക്കും ഇപ്പോഴാണ് സാധിച്ചത് എന്നുമാത്രം. തങ്ങൾ ഉയർന്ന നിരക്കിൽ നേടിയിരുന്ന സേവനങ്ങൾ എത്ര നിരക്ക് കുറച്ചാണ് ബിഎസ്എൻഎൽ നൽകുന്നത് എന്നത് കണ്ട് വിവിധ കമ്പനികളിൽ നിന്ന് എത്തിയ ഉപയോക്താക്കൾ ഞെട്ടുന്നു.

വന്ന് കയറിയവരെ ഞെട്ടിച്ച ബിഎസ്എൻഎൽ പ്ലാനുകളുടെ കൂട്ടത്തിലുള്ള 197 രൂപ, 199 രൂപ പ്ലാനുകളെയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ദീർഘനാളായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ ഈ രണ്ട് പ്ലാനുകളും ഉണ്ട്. എന്നാൽ മറ്റ് പല മികച്ച ബിഎസ്എൻഎൽ പ്ലാനുകളെയും പോലെ ഈ പ്ലാനുകളും അ‌ധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു എന്നുമാത്രം.

ബിഎസ്എൻഎല്ലിലേക്ക് വന്നവർ വന്നവർ ഞെട്ടി; ഒറ്റ പ്ലാനിൽ ലാഭം 150 രൂപ

ഇതിൽ 197 രൂപയുടെ പ്ലാൻ കുറഞ്ഞ ചെലവിൽ കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്ന ആളുകൾക്കായി അ‌വതരിപ്പിച്ചിട്ടുള്ളതാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. അ‌ത്തരം ആളുകൾക്ക് താങ്ങാനാകുന്ന നിരക്കിൽ വാലിഡിറ്റി നിലനിർത്താനുള്ള പ്ലാനാണ് 197 രൂപ പ്ലാൻ. 199 രൂപയുടെ പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രതിമാസ പ്ലാനാണ്.

197 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: 70 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യം. തുടക്കത്തിൽ 15 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഉണ്ടാകും. 15 ദിവസത്തിന് ശേഷമുള്ള കോളുകൾക്ക് മിനിറ്റിന് 1 രൂപ നിരക്കും 1എംബി ഡാറ്റയ്ക്ക് 25 ​പൈസ നിരക്കും ഈടാക്കും.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ 30 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. മറ്റൊരു ടെലിക്കോം കമ്പനിയും ഇത്രയും കുറഞ്ഞ നിരക്കിൽ പ്രതിമാസ പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല.

ബിഎസ്എൻഎല്ലിലേക്ക് വന്നവർ വന്നവർ ഞെട്ടി; ഒറ്റ പ്ലാനിൽ ലാഭം 150 രൂപ

ബിഎസ്എൻഎൽ നൽകുന്ന 197 രൂപ, 199 രൂപ പ്രീപെയ്ഡ് പ്ലാനുകളോട് മത്സരിക്കാൻ ശേഷിയുള്ള ഒരു പ്ലാൻ ഇന്ത്യയിലെ മറ്റൊരു ടെലിക്കോം കമ്പനിയുടെയും പക്കലില്ല. ബിഎസ്എൻഎൽ 199 രൂപയുടെ പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ഇന്ത്യയിലെ ഒന്നാം നമ്പർ കമ്പനിയായ ജിയോയുടെ വരിക്കാർ കുറഞ്ഞത് 349 രൂപ മുടക്കണം. അ‌തായത് ഈ പ്ലാനിൽ മാത്രം 150 രൂപയുടെ ലാഭം ബിഎസ്എൻഎൽ നൽകുന്നു.

More from GizBot

Best Mobiles in India

English summary
BSNL's Rs 197 and Rs 199 prepaid plans offer great benefits at a low price unlike any other telecom company in India. BSNL Rs 197 plan is introduced for people who want more validity at low cost, 70 days validity is available in Rs 197 plan. 199 plan is the best low cost monthly plan in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X