ബിഎസ്എൻഎൽ വരിക്കാർ ഭാഗ്യവാന്മാർ; മികച്ച പ്ലാനുകൾ അവരോടുകൂടെ, ഉദാഹരണം ഇവിടെയുണ്ട്!
ഇന്ത്യയിൽ ഉപയോക്താക്കൾക്ക് ഏറ്റവും ലാഭത്തിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാകുക എവിടെയാണ് എന്ന് ചോദിച്ചാൽ ബിഎസ്എൻഎൽ എന്ന് നിസംശയം ഉത്തരം പറയാം. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് പലവിധ പരാധീനതകൾ ഉണ്ട്. എന്നാൽ പ്രതിസന്ധികൾക്കും പരിമിതികൾക്കും ഇടയിൽ തങ്ങളുടെ കൂടെ നിൽക്കുന്ന വരിക്കാർക്കായി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നു. സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്നവയാണ് ഈ പ്ലാനുകൾ എന്നതാണ് ഏറെ ശ്രദ്ധേയം. കാരണം കുറഞ്ഞ വിലയിൽ എത്തുന്ന ഈ ബിഎസ്എൻഎൽ പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികൾ സമാന വിലയിൽ നൽകുന്ന പ്ലാനുകളിൽ ഉള്ളതിനെക്കാൾ ആനുകൂല്യം നൽകുന്നുണ്ട്.
30 ദിവസ വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ ധാരാളം ഉണ്ടെങ്കിലും 199 രൂപയുടെ പ്ലാൻ അതിൽനിന്നെല്ലാം ഏറെ വേറിട്ട് നിൽക്കുന്നു. ഒരു ഉപയോക്താവിന് 30 ദിവസത്തേക്ക് ആവശ്യമായ എല്ലാ ടെലിക്കോം സേവനങ്ങളും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 30 ദിവസ വാലിഡിറ്റിയിൽ, പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. ഈ വിലയിൽ ലഭ്യമാകുന്ന മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ ഇത്രയും ആനുകൂല്യം വാഗ്ദാനം ചെയ്യുന്നില്ല എന്നത് മനസിലാക്കുമ്പോഴാണ് ഈ പ്ലാനിന്റെ വില മനസിലാക്കുക.
ബിഎസ്എൻഎൽ കഴിഞ്ഞാൽ മികച്ച മൂല്യം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കമ്പനി റിലയൻസ് ജിയോയാണ്. 30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്രീപെയ്ഡ് പ്ലാനിന് 296 രൂപയാണ് ചെലവാകുക. അതായത് ഈ ബിഎസ്എൻഎൽ പ്ലാനിന് നൽകുന്നതിനെക്കാൾ ഏതാണ്ട് 100 രൂപയ്ക്ക് അടുത്ത് തുക ജിയോയുടെ 30 ദിവസ പ്ലാനിന് നൽകേണ്ടിവരുന്നു.

296 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: 25 ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാകും. ജിയോ ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ 5ജി ഫോണുള്ളവർക്ക് ഡാറ്റയ്ക്ക് പഞ്ഞമുണ്ടാകില്ല.
30 ദിവസ വാലിഡിറ്റി വേണ്ട എന്നുള്ള ജിയോ വരിക്കാർക്ക് മറ്റ് ചില ഓപ്ഷനുകൾ ലഭ്യമാണ്. 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ 299 രൂപ നിരക്കിൽ ലഭ്യമാണ്. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ദിവസം 1ജിബി ഡാറ്റ മതിയെങ്കിൽ 209 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം.
നിരക്ക് വച്ച് നോക്കിയാൽ 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനോട് അടുത്തു നിൽക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണ് 209 രൂപയുടേത്. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, എന്നിവയും പ്രതിദിനം 1ജിബി ഡാറ്റയ്ക്ക് പുറമേ ഈ 206 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമാകും.

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പോലും 199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന അത്ര ആനുകൂല്യങ്ങൾ നൽകുന്നില്ല. ലഭ്യമാകുന്ന ഡാറ്റയുടെ കാര്യമെടുത്താലും വാലിഡിറ്റിയുടെ കാര്യമെടുത്താലും ബിഎസ്എൻഎൽ പ്ലാൻ തന്നെയാണ് മുന്നിൽ എന്ന് ഈ പ്ലാനുകൾ തെളിയിക്കുന്നു. അതിനാൽ നിസംശയം പറയാം റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ഭാഗ്യവാന്മാർ ബിഎസ്എൻഎൽ വരിക്കാരാണ്.


Click it and Unblock the Notifications








