30 ദിവസം വാലിഡിറ്റിയുള്ള മികച്ച ബിഎസ്എൻഎൽ പ്ലാൻ

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ). ഏറ്റവും ലാഭകരമായ പ്രീപെയ്ഡ് പ്ലാനുകൾ യൂസേഴ്സിന് നൽകുന്ന ടെലിക്കോം കമ്പനി കൂടിയാണ് ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികൾ പ്രീപെയ്ഡ് നിരക്കുകൾ ഉയർത്തിയപ്പോഴും ബിഎസ്എൻഎൽ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഇന്റർനെറ്റ് ഉപയോഗമില്ലാത്ത, എറ്റവും വില കുറഞ്ഞ മൊബൈൽ പ്ലാനുകൾ ആവശ്യമുള്ള യൂസേഴ്സിനായും മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു.

 

ടെലിക്കോം കമ്പനി

രാജ്യത്തെ മറ്റേതൊരു ടെലിക്കോം കമ്പനിയേക്കാളും പ്രീപെയ്ഡ് സെഗ്‌മെന്റിൽ ഓഫറുകളും ഓപ്ഷനുകളും നൽകുന്നതും ബിഎസ്എൻഎൽ തന്നെ. ഇന്നും 4ജി നെറ്റ്വർക്കുകൾ പുറത്തിറക്കാത്ത കമ്പനിയാണ് ബിഎസ്എൻഎൽ എന്നതാണ് ഒരു പോരായ്മ. എങ്കിലും വില കുറഞ്ഞ, കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളുമായി ബിഎസ്എൻഎൽ ജനപ്രിയമാകുന്നു. ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിനായി നൽകുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 199 രൂപയുടെ പ്ലാൻ മാന്യമായ വാലിഡിറ്റി ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളിൽ ഒന്നാണ്. ഇൻഡസ്ട്രി ബെസ്റ്റ് എന്ന് വിളിക്കാവുന്ന പ്രീപെയ്ഡ് ഓഫർ കൂടിയാണ് പിവി_199. ഒപ്പം നൽകുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിലും ഈ പ്ലാൻ എതിരാളികളിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്നു. ഒരു മാസത്തേക്ക് കുറഞ്ഞ നിരക്കിൽ മാന്യമായ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഓഫർ കൂടിയാണ് 199 രൂപയുടെ പ്ലാൻ.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
 

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

30 ദിവസത്തെ സർവീസ് വാലിഡിറ്റിയുമായാണ് ബിഎസ്എൻഎല്ലിന്റെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ ഉപയോക്താക്കൾക്ക് 28 ദിവസത്തെ പ്ലാനുകളും അല്ലെങ്കിൽ അതേ തുകയ്ക്ക് കുറഞ്ഞ വാലിഡിറ്റി ഓപ്‌ഷനുകൾ മാത്രമേ ഓഫർ ചെയ്യുന്നുള്ളൂ. കൂടാതെ, ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ പ്രതിദിനം 2 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു.

എയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾഎയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ

അൺലിമിറ്റഡ്

ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങും 199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. 199 രൂപയ്ക്ക്, മറ്റൊരു ടെലിക്കോം കമ്പനിയും ഇത്തരമൊരു ഓഫർ നൽകുന്നില്ല. പ്രതിദിനം 2 ജിബി പോയിട്ട് 1.5 ജിബി പ്രതിദിന ഡാറ്റ പോലും ഒരു ടെലിക്കോം കമ്പനിയും ഓഫർ ചെയ്യുന്നില്ല. നിരക്ക് കുറഞ്ഞ പ്ലാനുകൾ വഴി യൂസേഴ്സിനെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ഇത്തരം പ്ലാനുകൾ അവതരിപ്പിക്കുന്നത്.

ഡാറ്റ എക്സ്പീരിയൻസ്

അതിവേഗ ഡാറ്റ എക്സ്പീരിയൻസ് ലഭിക്കില്ല എന്നത് മാത്രമാണ് ഈ പ്ലാനിന്റെ ( ബിഎസ്എൻഎല്ലിന്റെ ) പോരായ്മ. എന്നാൽ ബിഎസ്എൻഎൽ സിം സെക്കൻഡറി നമ്പറായി ഉപയോഗിക്കുന്ന ആളുകൾക്ക് ഇതൊരു പ്രശ്നമാകില്ല. ബേസിക് ബ്രൗസിങ്, സോഷ്യൽ സർഫിങ് എന്നിവ മാത്രം ചെയ്യുന്ന നിരവധി ഇന്റർനെറ്റ് യൂസേഴ്സ് നമ്മുക്കിടയിൽ ഉണ്ട്. അവർക്ക്, ബിഎസ്എൻഎല്ലിന്റെ നല്ല 3ജി കവറേജ് ലഭിക്കുന്ന സോണിൽ ആണെങ്കിൽ 199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ മതിയാകും.

99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ ബിഎസ്എൻഎൽ

ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ ബിഎസ്എൻഎൽ

ഇന്ത്യയിൽ ഉടനീളമുള്ള ഉപഭോക്താക്കൾക്കായി 4ജി നെറ്റ്‌വർക്കുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. പൊതുമേഖലയിലെ ടെലിക്കോം കമ്പനി ഇതിനകം കോർ നെറ്റ്‌വർക്ക് ട്രയലുകൾ പൂർത്തിയാക്കി. ഈ വർഷാവസാനത്തോടെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പാണ്. ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്ന് നടത്തിയിരുന്ന 4ജി ട്രയൽസ് വിജയകരമായി പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.

കോർ നെറ്റ്‌വർക്ക് ട്രയൽ

കോർ നെറ്റ്‌വർക്ക് ട്രയൽ

ഫെബ്രുവരി 28ന് തന്നെ കോർ നെറ്റ്‌വർക്ക് ട്രയലുകൾ പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റേഡിയോ നെറ്റ്വർക്കുകൾക്കായുള്ള ട്രയലുകളും പൂർത്തിയായിക്കഴിഞ്ഞതായി പ്രതീക്ഷിക്കാം. മെട്രോ നഗരങ്ങളിൽ 4ജി സേവനങ്ങൾക്കുള്ള സൌകര്യങ്ങൾ ബിഎസ്എൻഎൽ ഇതിനകം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ 4ജി സേവനങ്ങൾ ആദ്യം എത്തുന്നതും രാജ്യത്തെ മെട്രോ നഗരങ്ങളിൽ തന്നെയാകും. ഗ്രാമീണ മേഖലകളിലേക്ക് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എന്ന് എത്തും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
BSNL is the country's largest public sector telecom company. BSNL is also the company that offers the most profitable prepaid plans to the users. BSNL rates remained unchanged even as private companies raised prepaid rates. BSNL also offers great plans for users who do not have internet access and need the most affordable mobile plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X