ബിഎസ്എൻഎൽ പ്ലാനുകളിലെ സൂപ്പർ സ്റ്റാർ; 1,999 രൂപ പ്ലാനിനെക്കുറിച്ച് അറിയേണ്ടതെല്ലാം | BSNL
രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. വിദ്യാർഥികളും പ്രൊഫഷണലുകളും തുടങ്ങി കുടുംബങ്ങൾ വരെയുള്ള വിവിധതരം യൂസേഴ്സിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് കമ്പനി തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾ സജ്ജീകരിച്ചിരിക്കുന്നത്. എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലാഭകരമായ പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്.
നിങ്ങളുടെ വീടിരിക്കുന്ന സ്ഥലത്ത് അത്യാവശ്യം വേഗതയേറിയ ബിഎസ്എൻഎൽ നെറ്റ്വർക്ക് ലഭ്യമാകുന്നുണ്ടെങ്കിൽ ഈ പ്ലാനുകളെല്ലാം വളരെയധികം ഉപയോഗപ്രദമാണ്. ചില സ്ഥലങ്ങളിലെങ്കിലും ട്രയൽ ബേസിൽ ബിഎസ്എൻഎൽ 4ജി സർവീസ് എത്തുന്നുണ്ട്. അത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യുന്ന പ്ലാനുകളിൽ ഒന്നാണ് 1,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. കമ്പനി ഓഫർ ചെയ്യുന്ന വാർഷിക റീചാർജ് വൌച്ചറുകളിൽ ഒന്നാണിത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

1,999 രൂപയുടെ BSNL ആനുവൽ റീചാർജ് പ്ലാൻ : "സ്പെഷ്യൽ" എന്ന് വിളിക്കപ്പെടുന്ന ധാരാളം പ്ലാനുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്. അവയിൽ ഒന്നാണ് ബൾക്ക് ഡാറ്റ ആനുകൂല്യം പായ്ക്ക് ചെയ്ത് എത്തുന്ന ആനുവൽ പ്രീപെയ്ഡ് പ്ലാനുകൾ. അത്തരത്തിൽ ലഭ്യമായ ബിഎസ്എൻഎൽ ആനുവൽ ബൾക്ക് ഡാറ്റ പ്ലാനുകളിൽ ഒന്നാണ് 1,999 രൂപയുടെ ഓഫർ. ഏറെ ജനപ്രീതി നേടിയ റീചാർജ് പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ആനുകൂല്യങ്ങൾ അറിയാം : 1,999 രൂപ വിലയുള്ള വാർഷിക പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് എന്നിവയടക്കമുള്ള അൺലിമിറ്റഡ് വോയ്‌സ് കോൾ ബെനിഫിറ്റ്സ്, 600 ജിബി ഹൈ സ്പീഡ് മൊബൈൽ ഡാറ്റ ( പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും ), പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം 365 ദിവസത്തെ വാലിഡിറ്റിയും ( ഒരു വർഷം ) ലഭ്യമാകുന്നുണ്ട്. അധിക ആനുകൂല്യങ്ങളും ലഭിക്കും.
അധിക ആനുകൂല്യങ്ങൾ : വോയ്‌സ്, ഡാറ്റ, എസ്എംഎസ് ബെനിഫിറ്റ്സിനൊപ്പം നിരവധി അധിക ആനുകൂല്യങ്ങളും 1,999 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. അതിൽ ഒന്നാണ് ബിഎസ്എൻഎൽ ട്യൂൺസ്. 30 ദിവസത്തേക്കാണ് ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ ട്യൂൺസ് ലഭ്യമാകുന്നത്. അത്യാവശ്യം ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്. ലോക്ക്ധൂണിലേക്കും ഇറോസ് എന്റർടെയിൻമെന്റിലേക്കുമാണ് പ്ലാൻ ആക്സസ് നൽകുന്നത്. 30 ദിവസത്തേക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
ബിഎസ്എൻഎൽ 4ജിയോ അല്ലെങ്കിൽ കുഴപ്പമില്ലാത്ത 3ജി നെറ്റ്‌വർക്കോ ലഭിക്കുന്നുണ്ടെങ്കിൽ 1,999 രൂപയുടെ പ്ലാനും പ്ലാനിനൊപ്പം ബണ്ടിൽ ചെയ്തിരിക്കുന്ന 600 ജിബി ബൾക്ക് ഡാറ്റയും നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും. ഒരു വർഷം വാലിഡിറ്റിയും ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ ദിവസം 5 രൂപ മാത്രമാണ് യൂസേഴ്സിന് ചിലവ് വരുന്നത്. ഇനി ഡാറ്റ നേരത്തെ തീർന്ന് പോയാലും സിം കാർഡിന്റെ വാലിഡിറ്റി ഒരു വർഷം മുഴുവൻ ലഭിക്കുമെന്നതും ഗുണകരമാണ്.
ബിഎസ്എൻഎൽ 4ജി : ചിലയിടങ്ങളിലെങ്കിലും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. ഇവയെല്ലാം ട്രയൽ ബേസിൽ ലഭ്യമാക്കുന്നവയാണ്. ഔദ്യോഗികമായി ബിഎസ്എൻഎൽ ഇത് വരെയും 4ജി സേവനങ്ങൾ ലോഞ്ച് ചെയ്തിട്ടില്ല. ഇപ്പോൾക്കിട്ടും ഇപ്പോൾക്കിട്ടും എന്ന രീതിയിൽ ജനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ടും കാലം കുറച്ചായി. ഇടയ്ക്കിടെ എല്ലാം പൂർത്തിയായി, 4ജി ലോഞ്ചിന് ദിവസങ്ങൾ മാത്രമെന്ന രീതിയിലുള്ള വാർത്തകളും പുറത്ത് വരാറുണ്ട്. പക്ഷെ പതിവ് പോലെ ബിഎസ്എൻഎല്ലിന്റെ മെല്ലപ്പോക്ക് തുടരുകയാണെന്നതാണ് യാഥാർഥ്യം.


Click it and Unblock the Notifications