ബിഎസ്എൻഎല്ലിനെ പടച്ച് വിട്ടവന് പത്തിൽ പത്ത്! മറ്റൊരുത്തനും തരാൻ ധൈര്യപ്പെടാത്ത പ്ലാനുമായി ബിഎസ്എൻഎൽ
സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ കാരണം ഉപയോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങളോടെ ആണ് ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾ വരുന്നത്. ബിഎസ്എൻഎൽ പ്ലാനുകൾ താങ്ങാവുന്ന വിലയിൽ ഉയർന്ന വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. 45 ദിവസത്തെ കാലാവധി ഉള്ള 300 രൂപയിൽ താഴെ വില വരുന്ന ബിഎസ്എൻഎല്ലിൻ്റെ പ്ലാനുകളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്.
എന്തുകൊണ്ട് ആണ് ബിഎസ്എൻഎല്ലിൻ്റെ ഈ പ്ലാൻ മികച്ചതാണ് എന്ന് പറയുന്നത്? ജിയോ, എയർടെൽ, വിഐ എന്നിവയുടെ പോർട്ട്‌ഫോളിയോയിൽ 28 അല്ലെങ്കിൽ 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ ഉൾപ്പെടുന്നു. അതേസമയം, കുറഞ്ഞ വിലയിൽ 45 ദിവസത്തെ വാലിഡിറ്റി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിൻ്റെ ഈ പ്ലാൻ മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റി നൽകുന്നു. ഈ റീചാർജ് പ്ലാനിലൂടെ കമ്പനി അതിൻ്റെ ഉപഭോക്തൃ അടിത്തറ വർദ്ധിപ്പിക്കുകയാണ്.

മറ്റൊരു നമ്പറിൽ നിന്ന് പോർട്ട് ചെയ്യുന്ന ഉപയോക്താക്കളെ കണക്കിലെടുത്താണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 45 ദിവസത്തെ വാലിഡിറ്റി ഉള്ള ബിഎസ്എൻഎല്ലിൻ്റെ വില കുറഞ്ഞ പ്ലാനിനെ കുറിച്ച് വിശദമായി നോക്കാം. ബിഎസ്എൻഎല്ലിൻ്റെ 45 ദിവസത്തെ വാലിഡിറ്റി പ്ലാനിൻ്റെ വില 249 രൂപ ആണ്.
തങ്ങളുടെ നമ്പർ സജീവമായി നിലനിർത്താൻ തുടർച്ചയായി റീചാർജ് ചെയ്യാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് ബിഎസ്എൻഎല്ലിൻ്റെ ഈ പ്ലാൻ മികച്ചതാണ്. ഈ പ്ലാനിൽ, എല്ലാ നെറ്റ്‌വർക്കുകളിലെയും ഉപയോക്താക്കൾക്ക് കമ്പനി അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഈ വിലയിൽ, ജിയോ, എയർടെൽ, വിഐ തുടങ്ങിയ മറ്റ് കമ്പനികൾ അത്തരം ആനുകൂല്യങ്ങൾ നൽകുന്നില്ല എന്നതാണ് ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നത്.
ബിഎസ്എൻഎല്ലിനെ മിക്ക പ്ലാനുകളിലും ഡാറ്റാ ആനുകൂല്യങ്ങൾ ലഭ്യമാണ്. അതുപോലെ തന്നെ ബിഎസ്എൻഎല്ലിൻ്റെ 249 രൂപയുടെ റീചാർജ് പ്ലാനിലും ഉപയോക്താക്കൾക്ക് ഡാറ്റാ ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാനിൽ 45 ദിവസത്തേക്ക് 90 ജിബി ഡാറ്റ ലഭിക്കും. അതായത് ഈ 249 രൂപ പ്ലാനിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ പ്ലാൻ മികച്ചതാണ്.
നേരത്തെ പറഞ്ഞത് പോലെ പ്ലാൻ വാലിഡിറ്റി 45 ദിവസം ആണ്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 എസ്എംഎസ്, പ്രതിദിനം 2 ജിബി അതിവേഗ ഇൻ്റർനെറ്റ് ഡാറ്റ എന്നിങ്ങനെ ഉള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന ഈ ബിഎസ്എൻഎൽ 249 രൂപയുടെ പ്ലാൻ ഏത് തരത്തിലുള്ള ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും?
ബിഎസ്എൻഎല്ലിൻ്റെ ഈ പ്ലാൻ ഫസ്റ്റ് റീചാർജ് കൂപ്പൺ (FRC) ഓഫറിന് കീഴിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ആദ്യമായി ബിഎസ്എൻഎൽ ഉപയോഗിക്കുന്ന പുതിയ ഉപയോക്താക്കൾക്കായി മാത്രം ആണ് ഈ പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്. അല്ലെങ്കിൽ അവർ മറ്റ് ടെലികോം കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തവർ ആയിരിക്കണം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








