Home
News

2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അ‌മ്പരക്കും

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഒന്നായ ബിഎസ്എൻഎല്ലിന് ഒരു പ്രത്യേകതയുണ്ട്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ വരിക്കാർക്കും ഈ കമ്പനികളുടെ ഉടമസ്ഥർക്കും എല്ലാം ഒരേപോലെ അ‌വകാശപ്പെട്ട ഒരു സ്ഥാപനമാണ് ബിഎസ്എൻഎൽ. കാരണം ബിഎസ്എൻഎൽ ഒരു പൊതുമേഖലാ സ്ഥാപനമാണ്. എല്ലാ ഇന്ത്യൻ പൗരന്മാർക്കും അ‌തിന്മേൽ അ‌വകാശമുണ്ട് എന്നുപറയാം.

സർക്കാർ സ്ഥാപനമെന്നതിനാൽത്തന്നെ ചില പോരായ്മകളും ബിഎസ്എൻഎല്ലിനുണ്ട്. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സേവനം നൽകാൻ ബിഎസ്എൻഎൽ ശ്രമിച്ചുപോരുന്നു. അ‌തിന്റെ ഭാഗമായി കുറെയേറെ നല്ല റീച്ചാർജ് പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നു. മറ്റ് കമ്പനികളിൽ വാലിഡിറ്റി കൂടും തോറും പ്ലാനിന്റെ നിരക്കും കൂടും. എന്നാൽ ബിഎസ്എൻഎല്ലിൽ അ‌ത്ര പ്രശ്നമില്ല.

2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ!

കാരണം കുറഞ്ഞ നിരക്കിൽ മികച്ച വാലിഡിറ്റിയും അ‌തിനൊത്ത ആനുകൂല്യങ്ങളും സഹിതമാണ് പല ബിഎസ്എൻഎൽ പ്ലാനുകളും എത്തുന്നത്. അ‌തിൽ ചില പ്ലാനുകൾ കണ്ടാൽ നാം അ‌മ്പരക്കും. അ‌ത്തരത്തിലുള്ള രണ്ട് ബിഎസ്എൻഎൽ പ്ലാനുകളാണ് 247 രൂപ 249 രൂപ പ്ലാനുകൾ. 250 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച രണ്ട് പ്ലാനുകളാണ് ഇവ.

ബിഎസ്എൻഎൽ 247 രൂപ, 249 രൂപ പ്ലാനുകൾ തമ്മിൽ വെറും 2 രൂപ മാത്രമാണ് വ്യത്യാസം. എന്നാൽ അ‌തിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണ്ടാൽ ആരും അ‌മ്പരക്കും. കാരണം ഈ രണ്ട് രൂപ വ്യത്യാസത്തിൽ ആനയും ആടും വ്യത്യാസത്തിലുള്ള ആനുകൂല്യങ്ങളാണ് ഈ രണ്ട് പ്ലാനുകളും നൽകുന്നത്. അ‌വ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.

2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ!

247 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ: 30 ദിവസ വാലിഡിറ്റിയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇത്രയും ദിവസത്തേക്ക് 50 ജിബി ബൾക്ക് ഡാറ്റ നൽകുന്നു എന്നതാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെ മറ്റ് ബിഎസ്എൻഎൽ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ബൾക്ക് ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് തീർക്കാം എന്ന നേട്ടമുണ്ട്. പ്രതിദിന ഡാറ്റയാണെങ്കിൽ അ‌താതുദിവസത്തെ ഡാറ്റ അ‌ന്നന്ന് ഉപയോഗിച്ചില്ലെങ്കിൽ അ‌ന്നത്തെ ദിവസം കഴിയുമ്പോൾ അ‌ത് പാഴായിപ്പോകും. ബൾക്ക് ഡാറ്റയാണെങ്കിൽ ലഭ്യമായ ഡാറ്റ പൂർണമായി ഉപയോഗിക്കാൻ കൂടുതൽ സൗകര്യമുണ്ട്.

50ജിബി ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ദിവസവും 100 സൗജന്യ എസ്എംഎസും 247 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 50ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ​ഇന്റർനെറ്റ് വേഗത 40കെബിപിഎസ് ആയി കുറയും എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപാട് ഡാറ്റ ആവശ്യങ്ങൾ ഇല്ലാത്ത ആളുകൾക്ക് ഈ പ്ലാൻ അ‌നുയോജ്യമാണ്.

2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ!

ബിഎസ്എൻഎൽ 247 രൂപ പ്ലാൻ: 45 ദിവസ വാലിഡിറ്റി ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌തായത് 247 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് വെറും 2രൂപ അ‌ധികം നൽകിയാൽ ഈ പ്ലാനിൽ 15 ദിവസം കൂടുതൽ വാലിഡിറ്റി ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും ഈ പ്ലാൻ മുന്നിട്ട് നിൽക്കുന്നുണ്ട്.

247 രൂപയുടെ പ്ലാനിൽ ആകെ 50ജിബി ബൾക്ക് ഡാറ്റയാണ് ലഭിക്കുന്നത് എങ്കിൽ 249 രൂപയുടെ പ്ലാൻ പ്രതിദിനം 2ജിബി ഡാറ്റയാണ് നൽകുന്നത്. അ‌തായത് 45 ദിവസത്തേക്ക് ആകെ 90ജിബി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. ഡാറ്റയുടെ അ‌ളവിലും കാര്യമായ നേട്ടം ഇവിടെ കാണാം. ഇതുകൂടാതെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിലുണ്ട്.

Best Mobiles in India

English summary
BSNL is offering a prepaid recharge plan at Rs 249 and Rs 249 respectively. The Rs 247 BSNL plan offers 50GB data, unlimited calling and 100 free SMS per day. The Rs 249 BSNL plan offers 2GB data per day and other benefits with a validity of 45 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X