ശ്ലൊ, ഇങ്ങനെയൊക്കെ പ്രലോഭിപ്പിക്കാമോ! ജിയോ, എയർടെൽ വരിക്കാരെ കൊതിപ്പിച്ച് ബിഎസ്എൻഎൽ പ്ലാൻ
ഇന്ത്യയിലെ സാധാരണക്കാരായ ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ വലിയ ആശ്വാസമാണ്. ബിഎസ്എൻഎൽ ഉള്ളതുകൊണ്ട് കുറഞ്ഞ നിരക്കിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സാധാരണക്കാർക്ക് കഴിയുന്നു. സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ എത്തുന്നത്. അത് ഏറെ നാളായി അങ്ങനെയാണ്. എന്നാൽ ഈ വർഷം ജൂലൈയിൽ നടപ്പായ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയെ തുടർന്ന് ബിഎസ്എൽഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ വളരെപ്പെട്ടെന്ന് ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആളുകൾ ബിഎസ്എൻഎൽ പ്ലാനുകളെപ്പറ്റി കൂടുതൽ അന്വേഷിക്കാനും ബിഎസ്എൻഎൽ വരിക്കാരാകാനും തുടങ്ങി.
ഇങ്ങനെ ആളും അനക്കവുമൊക്കെ കൂടിയപ്പോൾ ബിഎസ്എൻഎൽ വർഷങ്ങളായി നൽകിവരുന്ന പ്രീപെയ്ഡ് പ്ലാനുകളെപ്പറ്റിയുള്ള അന്വേഷണങ്ങളും കൂടി. സ്വകാര്യ കമ്പനികളുടെ വരിക്കാരെ കൊതിപ്പിക്കുന്ന വിധത്തിലാണ് ബിഎസ്എൻഎല്ലിന്റെ പല പ്ലാനുകളും എത്തുന്നത്. പ്രതിമാസ പ്ലാനുകൾ മുതൽ വാർഷിക പ്ലാനുകൾ വരെ ഏത് വിഭാഗത്തിലും ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ് ലാഭകരം.

ബിഎസ്എൻഎൽ നൽകുന്നതുപോലെ തങ്ങളുടെ കമ്പനിയും അതേ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ആലോചിക്കുന്ന സ്വകാര്യ കമ്പനി വരിക്കാർ ഏറെയാണ്. ഓരോ ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ചുള്ള അറിവും സ്വകാര്യ കമ്പനികളുടെ വരിക്കാരെ പ്രലോഭിപ്പിക്കുന്നു. എങ്കിലും നെറ്റ്വർക്ക് വേഗത കുറവാണ് എന്ന പേരുദോഷം ഭയന്ന് പലരും ആ പ്രലോഭനത്തിൽ വീഴാതെ പോകുന്നു.
പക്ഷേ കാര്യങ്ങൾ ഇപ്പോൾ പഴയപടിയൊന്നുമല്ല. ബിഎസ്എൻഎൽ 4ജി വ്യാപനം അതിവേഗം മുന്നേറുകയാണ്. ഇതിനകം 50000ൽ അധികം സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞു. 2025 മാർച്ച് കാലയളവോടെ 4ജി വ്യാപനം പൂർത്തിയാക്കും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതിനാൽ ഡാറ്റ വേഗത സംബന്ധിച്ച ആശങ്കകൾക്ക് ഇനി അധികം ആയുസില്ല.

4ജിക്ക് പിന്നാലെ 2025 ജൂണിൽ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകളും 4ജി വ്യാപനത്തിന് സമാന്തരമായി ബിഎസ്എൻഎൽ നടത്തിവരുന്നുണ്ട്. അതിനാൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഇപ്പോൾ പ്രലോഭന ശക്തി കൂടുതലാണ്. അതിന്റെ ഫലമായിക്കൂടിയാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുതിയതായി ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കിയ ടെലിക്കോം കമ്പനി എന്ന നേട്ടം ബിഎസ്എൻഎൽ കൈവരിച്ചത്.
ഇപ്പോൾ ജിയോ, എയർടെൽ, വിഐ വരിക്കാരെ പ്രലോഭിപ്പിക്കുന്ന നിരവധി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. അതിൽ നിന്ന് 45 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഒരു പ്ലാൻ ഇവിടെ പരിചയപ്പെടുത്തുന്നു. 249 രൂപ നിരക്കിലാണ് ഈ പ്ലാൻ എത്തുന്നത്. 250 രൂപയിൽ താഴെ നിരക്കിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ആണിത്.
249 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഇത് ഒരു പുതിയ പ്ലാൻ അല്ല, ഏറെ നാളായി ഈ പ്ലാൻ ഇന്ത്യയിലെമ്പാടുമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്. 45 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 5 രൂപ 53 പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

ജിയോ, വിഐ, എയർടെൽ എന്നിവയെല്ലാം 250 രൂപയിൽ താഴെ നിരക്കിലും പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും അവയെല്ലാം 250 രൂപയ്ക്ക് 30 ദിവസത്തിൽ താഴെ വാലിഡിറ്റിയിലാണ് എത്തുന്നത്. ഈ നിരക്കിൽ ഇത്രയും മികച്ച ആനുകൂല്യങ്ങൾ സഹിതം 45 ദിവസ വാലിഡിറ്റി നൽകുന്നത് ബിഎസ്എൻഎൽ മാത്രമാണ്. ഇത്തരമൊരു പ്ലാൻ കണ്ടാൽ സാധാരണക്കാർ പ്രലോഭിതരാകുന്നതിൽ ഒട്ടും കുറ്റം പറയാനില്ല!


Click it and Unblock the Notifications








