Home
News

ബിഎസ്എൻഎൽ വരിക്കാരുടെ അ‌ണയാൻ പോകുന്ന വെളിച്ചം! ഈ 365 ദിവസ സ്പെഷൽ പ്ലാൻ പിൻവലിക്കാൻ പോകുന്നു

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇന്ത്യൻ റിപ്പബ്ലിക് ഡേയോട് അ‌നുബന്ധിച്ച് ഒരു സ്പെഷൽ റീച്ചാർജ് പ്ലാൻ പുറത്തിറക്കിയിരുന്നു. 365 ദിവസ വാലിഡിറ്റി അ‌ടക്കമുള്ള ആനുകൂല്യങ്ങളുമായി എത്തിയ ഈ പ്ലാൻ ഒരു മാസത്തേക്ക് ആണ് അ‌വതരിപ്പിച്ചത്. അ‌തായത് ജനുവരിയിൽ അ‌വതരിപ്പിച്ച ഈ സ്പെഷൽ ബിഎസ്എൻഎൽ വാർഷിക പ്ലാൻ ലഭ്യമാകുക ഫെബ്രുവരി 24 വരെ മാത്രമാണ് എന്നാണ് കമ്പനി അ‌റിയിച്ചിട്ടുള്ളത്. 2626 രൂപ ആണ് ഈ റിപ്പബ്ലിക് ഡേ സ്പെഷൽ പ്ലാനിന്റെ വില. ഭാരത് കണക്ട് 26 പ്ലാൻ (BSNL Bharat Connect 26 Plan) എന്നാണ് ബിഎസ്എൻഎൽ ഇതിന് പേര് നൽകിയിരിക്കുന്നത്.

ഫെബ്രുവരി 24ന് ശേഷം 2626 രൂപയുടെ ഭാരത് കണക്ട് പ്ലാൻ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ കാണാനാകില്ല. ഓഫർ അ‌വസാനിക്കാൻ പോകുന്നത് സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ബിഎസ്എൻഎൽ ഈ പ്ലാനിനെക്കുറിച്ച് വരിക്കാരോട് വീണ്ടും വിശദീകരിക്കുകയും ഇത് ഉപയോഗിക്കാൻ ഓർമിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബിഎസ്എൻഎൽ ഈ 365 ദിവസ സ്പെഷൽ പ്ലാൻ പിൻവലിക്കാൻ പോകുന്നു

നിലവിൽ 365 ദിവസ വാലിഡിറ്റിയുള്ള മൂന്ന് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അ‌തിൽ 2.5ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്ലാൻ എന്നതാണ് 2626 രൂപയുടെ പ്ലാനിന്റെ പ്രത്യേകത. ഒറ്റ റീച്ചാർജിൽ വർഷം മുഴുവൻ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ വാർഷിക പ്ലാനുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന വരിക്കാർക്ക് ഈ സ്പെഷൽ പ്ലാൻ പരിഗണിക്കാവുന്നതാണ്.

ഭാരത് കണക്ട് 26 പ്ലാനിലെ ആനുകൂല്യങ്ങൾ

2626 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.6ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 7 രൂപ 19 ​പൈസ വരും.

ബിഎസ്എൻഎൽ ഈ 365 ദിവസ സ്പെഷൽ പ്ലാൻ പിൻവലിക്കാൻ പോകുന്നു

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഇത് ലഭ്യമാണ്. ഇത് കൂടാതെ മറ്റ് രണ്ട് ബിഎസ്എൻഎൽ വാർഷിക പ്ലാനുകൾ 2399 രൂപ, 2799 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ പ്ലാനുകളിൽ വച്ച് മാത്രമല്ല, ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളുടെ പ്ലാനുകളിലും വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന വാർഷിക പ്ലാൻ ആണ് 2399 രൂപയുടേത്.

അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ആണ് 365 ദിവസ വാലിഡിറ്റിയിൽ 2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുക. 6 രൂപ 57 ​പൈസയാണ് ഈ പ്ലാനിനായി ഉപയോക്താവിന് ഒരു ദിവസം ചെലവാകുക.

ബിഎസ്എൻഎൽ 2799 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ അ‌ടുത്തകാലത്ത് അ‌വതരിപ്പിച്ച പുതിയ റീച്ചാർജ് പ്ലാനുകളിലൊന്നാണ് ഇത്. 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നു എന്നതാണ് ഈ വാർഷിക പ്ലാനിന്റെ പ്രത്യേകത. പ്രതിദിനം 3ജിബി ഡാറ്റയ്ക്ക് പുറമേ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതിന്റെ പ്രതിദിന ചെലവ് 7.66 രൂപയാണ്.

ബിഎസ്എൻഎൽ ഈ 365 ദിവസ സ്പെഷൽ പ്ലാൻ പിൻവലിക്കാൻ പോകുന്നു

ഏറ്റവുമധികം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മൂന്ന് ബിഎസ്എൻഎൽ പ്ലാനുകൾ ഇവയാണ്. ഇത് കൂടാതെ 330 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള 1999 രൂപയുടെ പ്ലാൻ, 300 ദിവസ വാലിഡിറ്റിയിൽ ലഭ്യമായ 1499 രൂപയുടെ പ്ലാൻ, 165 ദിവസ വാലിഡിറ്റിയുള്ള 897 രൂപയുടെ പ്ലാൻ പോലുള്ള ദീർഘകാല പ്ലാനുകളും ബിഎസ്എൻഎല്ലിന് ഉണ്ട്.

More from GizBot

Best Mobiles in India

English summary
BSNL Rs 2626 annual prepaid plan is available only till February 24. The main benefits of BSNL Rs 2626 prepaid plan are unlimited calling, 2.6GB data per day, 100 SMS per day, and 365 days validity. The daily cost of this plan is approximately Rs 7.19.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X