കോളിങ്ങും ഡാറ്റയും എസ്എംഎസും മാത്രമല്ല, അതിനപ്പുറം പലതും നൽകും ഈ ബിഎസ്എൻഎൽ പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ എല്ലാ വിവിധ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ പല പ്ലാനുകളും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ഉണ്ടാകുക. ആനുകൂല്യങ്ങൾ എല്ലാം ഏതാണ്ട് ഒരേ രീതിയിൽ തന്നെ വരുന്ന വിവിധ കമ്പനികളുടെ ടെലിക്കോം പ്ലാനുകൾക്കിടയിൽ വേറിട്ട വ്യക്തിത്വമുള്ള പ്ലാനുകളും ഉണ്ട്.
അത്തരത്തിൽ ഒന്നാണ് ബിഎസ്എൻഎല്ലിന്റെ 269 രൂപയുടെ റീച്ചാർജ് പ്ലാൻ. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകാറുണ്ട്. എങ്കിലും ഇവയുടെ ആനുകൂല്യങ്ങൾ ആളുകളിലേക്ക് പൂർണതോതിൽ ഫലപ്രദമായി എത്തിക്കാൻ ബിഎസ്എൻഎല്ലിന് കഴിയാറില്ല എന്നത് ഒരു പോരായ്മയാണ്.

ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകളെപ്പറ്റി ഉപയോക്താക്കൾക്ക് അറിവില്ലാത്തതിനാൽ പല പ്ലാനുകളും ശ്രദ്ധിക്കപ്പടാതെ പോവുകയാണ് പതിവ്. അത്തരത്തിൽ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മികച്ച പ്ലാനുകളിൽ ഒന്നുകൂടിയാണ് 269 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. അതേസമയം തന്നെ ഈ പ്ലാനിനെപ്പറ്റി അറിയാവുന്നവർ അത് ഉപയോഗിക്കുന്നുമുണ്ട്. ഈ പ്ലാനിനെ വിശദമായി പരിചയപ്പെടാം.
ബിഎസ്എൻഎല്ലിന്റെ 269 രൂപയുടെ റീച്ചാർജ് പ്ലാൻ : സൗജന്യ കോളിംഗ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളോടെയാണ് ബിഎസ്എൻഎല്ലിന്റെ 269 രൂപയുടെ റീച്ചാർജ് പ്ലാൻ എത്തുന്നത്. എന്നാൽ ഇതിനെല്ലാം അപ്പുറമുള്ള ചില ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. എന്റർടൈൻമെന്റ്, ഗെയിമിംഗ് ആനുകൂല്യങ്ങൾ ആണ് അവ.

269 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: 269 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക് ഉപഭോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു, പ്രതിദിനം 2ജിബി ഡാറ്റയും ഇതിലുണ്ട്. ഈ ഡാറ്റ പരിധി പിന്നിട്ടാലും 40 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും.
28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ 100 എസ്എംഎസും അടങ്ങിയിട്ടുണ്ട്. ഡാറ്റ, വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ, 269 രൂപയുടെ ബിഎസ്എൻഎൽ പായ്ക്ക് നിരവധി എന്റർടെയ്ൻമെന്റ്, ഗെയിമിംഗ് ആനുകൂല്യങ്ങളാലും സമ്പന്നമാണ്. ഇറോസ് നൗ, Lystn പോഡ്‌കാസ്റ്റ് സേവനങ്ങൾ, ലോക്ധുൻ ഉള്ളടക്കം, സിങ്ങ് മ്യൂസിക് എന്നിവയാണ് എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്.
ഹാർഡി ഗെയിമുകൾ, ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനം, ആസ്ട്രോസെൽ, ഗെയിംഓൺ സേവനങ്ങൾ, ഗെയിംയം എന്നിവയാണ് 269 രൂപയുടെ പ്ലാനിലെ ഗെയിമിംഗ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ട്യൂൺ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും അവരുടെ ഇഷ്ടഗാനങ്ങൾ ഹലോട്യൂണുകളായി സജ്ജീകരിക്കാനും ഈ പ്ലാൻ അവസരം നൽകുന്നുണ്ട്.

എട്ടിലധികം എന്റർടൈൻമെന്റ് ആഡ്-ഓണുകളാണ് ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഒരു ഉപയോക്താവിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും കമ്പനി ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽത്തന്നെ ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ ഏറെ മികച്ചൊരു ഓഫറാണ്. രാജ്യത്തെ ഏതാണ്ട് എല്ലാ സർക്കിളുകളിലും ഈ ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്.
എന്നാൽ ഈ പ്ലാൻ ലഭ്യമല്ലാത്ത ചില സർക്കിളുകളും ഉണ്ടാകാം. അതിനാൽ ഉപയോക്താക്കൾ ബിഎസ്എൻഎൽ ആപ്പ്, വെബ്സൈറ്റ് എന്നിവയിലേതെങ്കിലും സന്ദർശിച്ച് ഈ പ്ലാനിന്റെ ലഭ്യത ഉറപ്പാക്കുക. സാധാരണ കോളിങ് ആവശ്യങ്ങൾ മാത്രമുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഒരു മികച്ച ഓപ്ഷനല്ല. എന്നാൽ എന്റർടെയ്ൻമെന്റ്, ഗെയിമിങ് എന്നിവയിൽ താൽപര്യമുള്ളവർക്കുള്ള ബിഎസ്എൻഎല്ലിന്റെ ഏറ്റവും നല്ല ഓഫറുകളിൽ ഒന്നാണിത്.


Click it and Unblock the Notifications