Home
News

27 രൂപക്ക് പരിധിയില്ലാത്ത കോളും നെറ്റും നൽകി ബിഎസ്എൻഎൽ!

By Gizbot Bureau

ടെലികോം വിപണിയില്‍ വീണ്ടും ഓഫര്‍ പെരുമഴ. വ്യത്യസ്ഥ കമ്പനികളുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും പ്രീപെയ്ഡ് പ്ലാനുകളും ഇഞ്ചോടിഞ്ചു മത്സരമാണ്. ജിയോയും എയര്‍ടെല്ലും, വോഡാഫോണും നിറഞ്ഞു കളിക്കുന്ന വിപണിയില്‍ പോരാടാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍ കമ്പനിയായ ബിഎസ്എന്‍എല്‍.

27 രൂപക്ക് പരിധിയില്ലാത്ത കോളും നെറ്റും നൽകി ബിഎസ്എൻഎൽ!

അതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ പല പുതിയ പദ്ധതികളും ഓഫറുകളും കൊണ്ടു വരുന്നുണ്ട്. അങ്ങനെ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച പ്ലാനാണ് 27 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. ഈ പ്ലാന്‍ സമീപകാലത്ത് എയര്‍ടെല്‍, വോഡാഫോണ്‍, ജിയോ എന്നിവയുടെ സമാന പദ്ധതിക്ക് എതിരായി മത്സരിക്കും.

ടെലിടോക്കിന്റെ റിപ്പോര്‍ട്ട്

ടെലിടോക്കിന്റെ റിപ്പോര്‍ട്ട്

ടെലികോംടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിഎസ്എന്‍എല്‍ന്റെ പുതിയ 27 രൂപ പ്രീപെയ്ഡ് പാക്കില്‍ 1ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നീ ആനുകൂല്യങ്ങളാണ്‌ ലഭിക്കുന്നത്. ഈ പ്ലാന്‍ അവതരിപ്പിച്ചത്‌ 75 രൂപ, 171 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനകള്‍ അവതരിപ്പിച്ചതിനു ശേഷമാണ്. ഇതില്‍ പ്രത്യേക ഡേറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കുന്നു.

 ബിഎസ്എന്‍എല്‍ 27 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ 27 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 27 രൂപ റീച്ചാര്‍ജ്ജ് പാക്കില്‍ ഏഴു ദിവസത്തെ കാലാവധിയില്‍ 1ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും 300 എസ്എംഎസും ഇതേ വാലിഡിറ്റിയില്‍ നല്‍കുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോളിന് FUP ലിമിറ്റ് ഇല്ല. ഓഗസ്റ്റ് 6 മുതല്‍ രാജ്യത്തുടനീളം എല്ലാ വരിക്കാര്‍ക്കും ഈ പ്ലാന്‍ ലഭ്യമാണ്. എന്നാല്‍ ഡല്‍ഹി, മുംബൈ എന്നീ സര്‍ക്കിളുകളില്‍ ഈ ഓഫര്‍ ഒഴിവാക്കിയിട്ടുണ്ട്.

 ജിയോയുടെ 52 രൂപ പ്ലാനിനെ ലക്ഷ്യം വച്ച്

ജിയോയുടെ 52 രൂപ പ്ലാനിനെ ലക്ഷ്യം വച്ച്

ബിഎസ്എന്‍എല്‍ന്റെ 27 രൂപ പ്ലാന്‍ ജിയോയുടെ 52 രൂപ പ്ലാനിനെ ലക്ഷ്യം വച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിയോ 52 രൂപ പ്ലാനില്‍ 1.05ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 70 എസ്എംഎസ് എന്നിവ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതു കൂടാതെ 49 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 50 ഫ്രീ എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ നല്‍കുന്നുണ്ട്.

കൂടാതെ ഈ പ്ലാനുകള്‍ എത്തുന്നത് ഒരു കൂട്ടം ജിയോ സ്യൂട്ട് ആപ്ലിക്കേഷനോടു കൂടിയാണ്. എന്നാല്‍ ഈ ഒരു സംവിധാനം ജിയോ ഉപയോക്താക്കള്‍ക്കുമാത്രമാണുളളത്. ബിഎസ്എന്‍എല്‍ന്റെ ഈ ഓഫര്‍ എല്ലാം തന്നെ 3ജി മാത്രമാണ്.

More from GizBot

Best Mobiles in India

English summary
bsnl rs 27 prepaid plan, bsnl prepaid plans, telecom news, jio offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X