2 മാസത്തെ ചെലവിൽ 3 മാസം ആനുകൂല്യം, അതും 3ജിബി പ്രതിദിന ഡാറ്റ സഹിതം! അതാണ് ബിഎസ്എൻഎൽ
ടെലിക്കോം സേവനങ്ങൾക്കായി എത്രപണം വേണമെങ്കിലും മുടക്കാൻ തയാറുള്ള ആളുകൾ ഇന്ന് ഏറെയുണ്ട്. എന്നാൽ മറ്റ് വഴിയില്ലാതെ ഉയർന്ന നിരക്ക് നൽകി സേവനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്ന ആളുകളും നിരവധിയാണ്. തങ്ങളുടെ വരിക്കാർക്ക് അവരുടെ കഴിവിനനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് ടെലിക്കോം കമ്പനികൾ അവകാശപ്പെടാറുണ്ട്.
എന്നാൽ ഈ അവകാശവാദത്തിൽ അത്ര കഴമ്പില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ടെലിക്കോം കമ്പനികൾ ഒരു ഉപയോക്താവിൽനിന്ന് പിഴിഞ്ഞെടുക്കാൻ സാധിക്കുന്ന പരമാവധി തുക ഓരോ പ്ലാനിലും ഈടാക്കുന്നുണ്ട്. ഇന്ത്യയിലെ ടെലിക്കോം സേവനങ്ങളുടെ നിരക്ക് സാധാരണക്കാരന് താങ്ങാനാകുന്ന നിലയിലല്ല എന്ന് ഒരുവിഭാഗം ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

എന്നാൽ മറുവശത്ത്, ടെലിക്കോം കമ്പനികൾ പറയുന്നത് ആകെ നഷ്ടമാണ് എന്നും നിരക്ക് ഉയർത്തേണ്ടിവരും എന്നുമൊക്കെയാണ്. ഡാറ്റ സേവനങ്ങൾ ഉൾപ്പെടുന്നതിനാലാണ് പല ടെലിക്കോം കമ്പനികളുടെയും റീച്ചാർജ് പ്ലാനുകൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നത്. ഡാറ്റ ഉപയോഗമില്ലാത്ത ആളുകൾക്ക് മറ്റ് ഓപ്ഷനുകൾ കുറവാണ് എന്നതും ടെലിക്കോം മേഖലയുടെ ഒരു പോരായ്മയാണ്.
ഓരോ കമ്പനികളുടെയും പ്ലാനുകൾ പരിശോധിച്ചാൽ ഡാറ്റയുടെ അളവും വാലിഡിറ്റിയും വർധിക്കുന്നതിന് അനുസരിച്ച് നിരക്ക് കൂടുന്നതു കാണാം. ഏറ്റവും കുറഞ്ഞ ഡാറ്റ അളവിലുള്ള പ്ലാനുകൾ തെരഞ്ഞെടുത്താൽപ്പോലും ഒരു മാസത്തേക്ക് കുറഞ്ഞത് 250- 300 രൂപയിൽ അധികം ചെലവഴിക്കേണ്ടിവരുന്നു. മാസങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈ തുക വലുതാകുകയും ചെയ്യുന്നു.

അധിക ആനുകൂല്യങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഏതാണ്ട് എല്ലാ ടെലിക്കോം കമ്പനികളുടെയും പ്ലാനുകൾ ഇതേപോലെ അൽപ്പം ഉയർന്ന നിരക്കിലാണ് എത്തുന്നത്. എന്നാൽ അവിടെ ബിഎസ്എൻഎൽ എന്ന സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി മാത്രം അൽപ്പം വ്യത്യസ്തമാണ്. കാരണം മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് സാധാരണക്കാർക്ക് കുറച്ചുകൂടി ആശ്രയിക്കാൻ സാധിക്കുന്ന പ്ലാനുകൾ കാണാനാകുക ബിഎസ്എൻഎല്ലിലാണ്.
ഡാറ്റയുടെ അളവ് അനുസരിച്ച് റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയരുമെന്ന് നമുക്കറിയാം. ടെലിക്കോം കമ്പനികൾ നൽകുന്ന ഡാറ്റ പ്ലാനുകളിൽ ഏറ്റവും ഉയർന്ന അളവിലുള്ള പ്രതിദിന ഡാറ്റ എന്നുപറയുന്നത് ദിവസം 3ജിബി ഡാറ്റ ആണ്. 30 ദിവസത്തേക്ക് പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനിന് വെറും 299 രൂപ മാത്രമാണ് ബിഎസ്എൻഎൽ ഈടാക്കുന്നത്.
ബിഎസ്എൻഎൽ ഡാറ്റയുടെ വേഗത പലയിടത്തും ഏറെ പിന്നിലാണ് എന്നത് ശരിയാണ്. എന്നാൽ അത്യാവശ്യം കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ ബിഎസ്എൻഎൽ സേവനങ്ങൾ ലഭ്യമാകുന്ന സ്ഥലങ്ങളും ധാരാളമുണ്ട്. നിരവധി ആളുകൾ ബിഎസ്എൻഎൽ ഉപയോഗിച്ച് ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, കിട്ടാവുന്നതിൽ ഏറ്റവും മികച്ച പ്ലാനാണ് ബിഎസ്എൻഎൽ അവർക്കായി നൽകിക്കൊണ്ടിരിക്കുന്നത്.
299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിൽ, എന്നാൽ എല്ലാ ആനുകൂല്യങ്ങളും ഏറ്റവും മികച്ച അളവിൽ 30 ദിവസത്തേക്ക് ലഭ്യമാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 299 രൂപയുടേത്. പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. അധിക ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. ഡാറ്റ ആവശ്യമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മറ്റൊരു ആനുകൂല്യവും ഇല്ലെങ്കിലും കണ്ണുമടച്ച് തെരഞ്ഞെടുക്കാവുന്ന ഒരു റീച്ചാർജ് പ്ലാൻ ആണ് 299 രൂപയുടേത്.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ പാകത്തിൽ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്ന മറ്റൊരു മികച്ച പ്ലാൻ ആണ് 599 രൂപയുടേത്. പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.
എന്നാൽ ഇതിന് പുറമേ സിങ്, പിആർബിടി, അസ്ട്രോ സെൽ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. രാത്രി 12 നും പുലർച്ചെ 5 നും ഇടയിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.
ഡാറ്റ, കോളിങ് ആവശ്യങ്ങളുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് 599 രൂപയുടേത്. പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കുന്ന 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ മറ്റ് കമ്പനികളുടെ പ്രതിമാസ പ്ലാനുകളിൽനിന്ന് വ്യത്യസ്തവും ഏറെ മികച്ചതുമാണ്. അതിനെക്കാൾ മികച്ച പ്ലാനാണ് 599 രൂപയുടേത് എന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകും.
കാരണം, 299 രൂപയുടെ പ്ലാനിന് 30 ദിവസമാണ് വാലിഡിറ്റി. ആ പ്ലാൻ രണ്ട് മാസത്തേക്ക് തെരഞ്ഞെടുക്കണമെങ്കിൽ 598 രൂപ നൽകേണ്ടിവരും. എന്നാൽ അതിനോടൊപ്പം വെറും ഒരു രൂപ കൂടി മുടക്കിയാൽ ഏതാണ്ട് മൂന്ന് മാസത്തേക്ക്( 84 ദിവസം) അതിനെക്കാൾ ആനുകൂല്യങ്ങൾ നൽകാൻ 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് സാധിക്കും. ലാഭം ഇവിടെ പകൽപോലെ വ്യക്തമാണ്.


Click it and Unblock the Notifications








